കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം ഒരുമിച്ച് മത്സരിക്കും... സൂചനകളുമായി ബിജെപി!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. ഇരുവരും ഒരുമിച്ച് മത്സരിക്കുമെന്നാണ് ബിജെപി നല്‍കുന്ന സൂചന. അടുത്തിടെ വന്ന സര്‍വേയില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഇരുപാര്‍ട്ടികള്‍ക്കും നേട്ടമുണ്ടാകില്ലെന്ന പരാമര്‍ശങ്ങളാണ് തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്. അതേസമയം ഇരുപാര്‍ട്ടികളും സഖ്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വാക് പോര് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

സഖ്യത്തില്‍ വല്യേട്ടന്‍ തങ്ങളാണെന്ന് ശിവസേന പറഞ്ഞത് ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. കടുത്ത മുന്നറിയിപ്പ് ദേവേന്ദ്ര ഫട്‌നാവിസ് നല്‍കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുന്നണിയില്‍ ശിവസേനയെ ഉള്‍പ്പെടുത്തില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപിയുമായി ചേരുന്നതാണ് ഗുണകരമെന്ന് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം ഉദ്ധവ് താക്കറെയെ അറിയിച്ചിരുന്നു.

ഒരുമിച്ച് മത്സരിക്കും

ഒരുമിച്ച് മത്സരിക്കും

ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിക്കുമെന്ന് ഇരുപാര്‍ട്ടികളെയും നേതാക്കള്‍ സൂചിപ്പിക്കുന്നു. സീറ്റിന്റെ കാര്യത്തില്‍ വരെ തീരുമാനമായെന്നാണ് വിലയിരുത്തല്‍. ഇരുപാര്‍ട്ടികളും 24 സീറ്റുകളിലാണ് മത്സരിക്കുന്നത്. മഹാരാഷ്ട്രയില്‍ ആകെ 48 സീറ്റാണുള്ളത്. കവിഞ്ഞ തവണ ശിവസേന 22 സീറ്റിലാണ് മത്സരിച്ചത്. ബിജെപി 26 സീറ്റിലും മത്സരിച്ചിരുന്നു. അതേസമയം ബിജെപി 24 സീറ്റിലും വിജയം നേടിയിരുന്നു. ശിവസേനയുടെ നേട്ടം 18 സീറ്റില്‍ ഒതുങ്ങിയിരുന്നു.

സംസ്ഥാന സമിതി യോഗം

സംസ്ഥാന സമിതി യോഗം

മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ ബിജെപിയുടെ സംസ്ഥാന സമിതി യോഗം നടക്കുന്നുണ്ട്. ഇവിടെ വെച്ച് നടക്കുന്ന പ്രധാന കാര്യം ശിവസേനയുമായുള്ള സഖ്യത്തെ കുറിച്ചുള്ള ചര്‍ച്ചയാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി മത്സരിക്കുമ്പോള്‍, ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. സാധ്യമായ എല്ലാ പാര്‍ട്ടികളുമായും സഖ്യമുണ്ടാക്കാമെന്നാണ് സംസ്ഥാന സമിതിയുടെ നിലപാട്. സംസ്ഥാന സമിതിയില്‍ ശിവസേനയുമായി സഖ്യമാവാമെന്ന് പ്രമേയം പാസാക്കിയിട്ടുണ്ട്.

വല്യേട്ടന്‍മാര്‍ തങ്ങള്‍ തന്നെ

വല്യേട്ടന്‍മാര്‍ തങ്ങള്‍ തന്നെ

സഖ്യം ധാരണയാവുമെന്ന് ഉറപ്പായതോടെ ശിവസേന ആദ്യം നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ വല്യേട്ടന്‍ തങ്ങള്‍ തന്നെയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന എല്ലാ കാലവും വല്യേട്ടന്‍ തന്നെയായിരിക്കുമെന്ന് ബിജെപിക്ക് മുന്നറിയിപ്പും നല്‍കി. റാഫേല്‍ അടക്കമുള്ള കാര്യങ്ങളും ശിവസേന പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഉദ്ധവ് താക്കറെയും പാര്‍ട്ടിയുടെ നിലപാട് ആവര്‍ത്തിച്ചു. സഖ്യമാവാമെന്ന് തന്നെയാണ് ശിവസേനയുടെ നിലപാട്.

ഫട്‌നാവിസിന്റെ മുന്നറിയിപ്പ്

ഫട്‌നാവിസിന്റെ മുന്നറിയിപ്പ്

ബിജെപിക്ക് ശിവസേനയുമായി സഖ്യം വേണം, എന്നാല്‍ മഹാരാഷ്ട്രയില്‍ ബിജെപി നിസ്സഹായാവസ്ഥയില്‍ അല്ലെന്ന് ദേവേന്ദ്ര ഫട്‌നാവിസ് മുന്നറയിപ്പ് നല്‍കി. രാജ്യത്തെ കൊള്ളയടിച്ചവരെ അധികാരത്തില്‍ നിന്നകറ്റാനാണ് സഖ്യം വേണമെന്ന് ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ വികസനത്തിന് ശിവേസനയുമായുള്ള സഖ്യം അത്യാവശ്യമാണ്. പക്ഷേ പാര്‍ട്ടി മഹാരാഷ്ട്രയില്‍ മോശം അവസ്ഥയില്‍ അല്ല. രണ്ടില്‍ നിന്ന് 200 വരെയെത്തിയ പാര്‍ട്ടിയാണിതെന്ന് മറക്കരുതെന്നും ഫട്‌നാവിസ് ശിവസേനയ്ക്ക് മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസ് എന്‍സിപി സഖ്യം

കോണ്‍ഗ്രസ് എന്‍സിപി സഖ്യം

സംസ്ഥാനത്ത് കോണ്‍ഗ്രസ് എന്‍സിപി സഖ്യം ശക്തമായ നിലയിലാണെന്ന് സര്‍വേ സൂചിപ്പിച്ചിരുന്നു. ബിജെപിയുമായി ശിവസേനയ്ക്കുള്ളത് വെറും തര്‍ക്കം മാത്രമാണ്. കൂടുതല്‍ സീറ്റുകളില്‍ ബിജെപി ജയിച്ചത് കൊണ്ട് മാത്രമുള്ളതാണത്. ഇത് മറന്നാല്‍ ശിവസേന ബിജെപി സഖ്യത്തിന് മികച്ച പോരാട്ടം കാഴ്ച്ചവെക്കാം. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ശിവസേനയ്ക്കും ബിജെപിക്കും കാര്യമായ നേട്ടം ലഭിക്കില്ല. എന്‍സിപി കോണ്‍ഗ്രസ് സഖ്യം ശക്തമായ നിലയിലാണുള്ളത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാളിന് എതിരാളികളില്ല.... ന്യൂസ് നാഷന്‍ സര്‍വേയില്‍ ആധിപത്യം!മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാളിന് എതിരാളികളില്ല.... ന്യൂസ് നാഷന്‍ സര്‍വേയില്‍ ആധിപത്യം!

English summary
shivsena bjp contest in 24 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X