കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന് ശിവസേന... രാഷ്ട്രപതി ഭരണത്തിനെതിരെ തുറന്നടിച്ച് പ്രതിപക്ഷം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ എതിര്‍ക്കാനുറച്ച് ശിവസേന. സുപ്രീം കോടതിയെ സമീപിച്ച ശിവസേന ഇന്ന് തന്നെ ഈ വിഷയത്തില്‍ വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു. ഗവര്‍ണര്‍ തെറ്റായ നടപടിയിലൂടെ മൂന്ന് ദിവസത്തെ സമയം ശിവേസനയ്ക്ക് നല്‍കാതിരിക്കുകയാണ് ചെയ്തത്. ഇത് തെറ്റാണെന്നും ശിവസേന എംഎല്‍എയും പരാതിക്കാരനുമായ അനില്‍ പരബ് പറയുന്നു. എന്നാല്‍ ശിവസേന അഭിഭാഷകരെ ഇന്ന് തന്നെ കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചിട്ടില്ല.

1

കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് രാഷ്ട്രപതി ഭരണം ഒരു തടസ്സമല്ലെന്ന് രജനി പാട്ടീല്‍ പറഞ്ഞു. കോണ്‍ഗ്രസും എന്‍സിപിയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലവുമായി എത്തിയാല്‍ ഗവര്‍ണര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഞങ്ങളുടെ നേതാക്കള്‍ ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. സോണിയാ ഗാന്ധി സഖ്യത്തെ കുറിച്ച് എല്ലാ നേതാക്കളില്‍ വിവരങ്ങള്‍ തേടുന്നുണ്ട്. കോണ്‍ഗ്രസാണ് സഖ്യം വൈകിച്ചതെന്ന പ്രചാരണം തെറ്റാണെന്നും രജനീ പാട്ടീല്‍ പറഞ്ഞു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തി. ഗവര്‍ണര്‍ എന്തുകൊണ്ടാണ് എസ്ആര്‍ ബൊമൈ കേന്ദ്ര സര്‍ക്കാര്‍ വിധിയിലെ തീരുമാനങ്ങള്‍ നടപ്പാക്കാതിരുന്നതെന്ന് യെച്ചൂരി ചോദിച്ചു. ബൊമൈ വിധിപ്രകാരം മന്ത്രിസഭയുടെ ശക്തി ഒരിക്കലും വ്യക്തിപരമായ തീരുമാനങ്ങള്‍ക്ക് കാരണമാകില്ലെന്നായിരുന്നു. സമയം അവസാനിക്കുന്നതിന് മുമ്പ് എങ്ങനെയാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയെന്നും യെച്ചൂരി ചോദിച്ചു.

ഗവര്‍ണറുടെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സഞ്ജയ് നിരുപം പറഞ്ഞു. രാത്രി 8.30 വരെ എന്‍സിപിക്ക് സമയമുണ്ടായിരുന്നു. ഗവര്‍ണര്‍ ഈ സമയം നേരത്തെ തന്നെ തീരുമാനിച്ചത് പോലെയാണ് പ്രവര്‍ത്തിച്ചതെന്നും നിരുപം പറഞ്ഞു. അതേസമയം ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ 48 മണിക്കൂര്‍ അനുവദിച്ചിരുന്നു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ബിജെപി പിന്‍മാറി. ശിവസേന പിന്നീട് മൂന്ന് ദിവസവും എന്‍സിപി രണ്ട് ദിവസവും ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ ഇതെല്ലാം നിരസിക്കുകയായിരുന്നു.

കുറഞ്ഞ തിന്മയെ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ്.... അന്തിമ തീരുമാനത്തിലേക്ക്, എന്‍സിപി തീരുമാനിക്കുംകുറഞ്ഞ തിന്മയെ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ്.... അന്തിമ തീരുമാനത്തിലേക്ക്, എന്‍സിപി തീരുമാനിക്കും

English summary
shivsena demands hearing in the case todya on president rule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X