കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ 95 ഫോർമുലയുമായി ശിവസേന; ബിജെപിയെ വെട്ടിലാക്കാൻ സമ്മർദ്ധ തന്ത്രം, കനത്ത തിരിച്ചടി

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്ക് തലവേദനയായി ശിവസേന | Oneindia Malayalam

മുംബൈ: ഉത്തർപ്രദേശ് കഴിഞ്ഞാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമാകുന്ന സംസ്ഥാനമാണ് 48 സീറ്റുകളുള്ള മഹാരാഷ്ട്ര. കോൺഗ്രസും എൻസിപിയും ഉയർത്തുന്ന വെല്ലുവിളിയേക്കാൾ സംസ്ഥാനത്ത് ബിജെപിക്ക് കടുത്ത വെല്ലുവിളിയാകുന്നത് സഖ്യകക്ഷിയായി ശിവസേനയാണ്. ‌എൻഡിഎയിൽ നിന്ന് പുറത്ത് വന്നിട്ടില്ലെങ്കിലും ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തോടൊപ്പം നിന്ന് രൂക്ഷ വിമർശനമാണ് ശിവേസനാ നേതാക്കൾ ഉന്നയിക്കുന്നത്.

ശിവസേന-ബിജെപി ബന്ധം പുകയുന്നതിനിടെയാണ് സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം തേടി ബിജെപി അധ്യക്ഷൻ അമിത് ഷാ ശിവസേനാ നേതാവ് ഉദ്ധവ് താക്കറയെ ബദ്ധപ്പെട്ടത്. എന്നാൽ താക്കറയുടെ നിലപാട് വീണ്ടും ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. 1995ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായ ഒരു സീറ്റ് വിഭജന ഫോർമുലയാണ് താക്കറെ മുന്നോട്ട് വയ്ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

 1995ൽ ഇങ്ങനെ

1995ൽ ഇങ്ങനെ

സെപ്റ്റംബറിലാണ് മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ലോക്സഭാ തിരഞ്ഞടുപ്പ് അടുത്തിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾക്കായി ബിജെപിയെ സമ്മർദ്ധത്തിലാക്കുകയാണ് ശിവസേന. 288 നിയമസഭാ സീറ്റുകളാണ് മഹാരാഷ്ട്രയിൽ ഉള്ളത്. 1995ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 288ൽ 169 സീറ്റുകളിലും ശിവസേനയാണ് മത്സരിച്ചത്. 116 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളും മത്സരിച്ചു.

സഖ്യസർക്കാർ

സഖ്യസർക്കാർ

ഇരുപാർട്ടികളും ചേർന്ന് 138 സീറ്റുകളിലാണ് വിജയിച്ചത്. ശിവസേന 73 സീറ്റുകളിലും ബിജെപി 65 സീറ്റുകളിലും വിജയിച്ചു. 1995ൽ ബിജെപി-ശിവസേനാ സഖ്യ സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിലെത്തി. ശിവസേനാ നേതാവ് മനോഹർ ജോഷി മുഖ്യമന്ത്രിയായി. സ്വതന്ത്രന്മാരുടെ പിന്തുണയും സർക്കാരിന് ലഭിച്ചു.

 താക്കറെയുടെ ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്

താക്കറെയുടെ ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഉദ്ധവ് താക്കറെ വിലപേശൽ നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തിൽ ധാരണയായ ശേഷം ലോക്സഭാ സീറ്റുകളുടെ കാര്യം പരിഗണിക്കാമെന്നാണ് ഉദ്ധവ് താക്കറെയുടെ നിലപാട്. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിപദമാണ് ശിവസേന ലക്ഷ്യമിടുന്നത്.

ബിജെപിയെ ഞെട്ടിച്ച്

ബിജെപിയെ ഞെട്ടിച്ച്

സീറ്റ് വിഭജന ചർച്ചകൾ സജീവമായിരിക്കെ ബിജെപിയെ ഞെട്ടിക്കുന്ന നീക്കങ്ങളാണ് ശിവസേന നടത്തുന്നത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദില്ലിയിൽ നടത്തിയ സത്യാഗ്രഹത്തിന് പിന്തുണയുമായി ശിവേസനാ നേതാവ് സഞ്ജയ് റാവത്ത് എത്തിയതാണ് ബിജെപിയെ ഞെട്ടിച്ചത്. ബിജെപി-ശിവസേനാ സഖ്യം മാത്രമല്ല, ഒരു പ്ലാൻ ബിയും കരുതിവെച്ചിട്ടുണ്ടെന്ന വ്യക്തമായ സന്ദേശമാണ് ശിവസേന ഇതിലൂടെ ബിജെപിക്ക് നൽകുന്നത്.

പ്രശാന്ത് കിഷോർ

പ്രശാന്ത് കിഷോർ

രാഷ്ട്രീയ തന്ത്രജ്ഞനും ജെഡിയു വൈസ് പ്രസിഡന്റുമായ പ്രശാന്ത് കിഷോർ കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തിയിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങളൊരുക്കാന്‍ ശിവസേനയെ സഹായിക്കാമെന്നാണ് പ്രശാന്ത് കിഷോറിന്റെ വാഗ്ദാനം.
48ൽ 28 സീറ്റുകൾ നേടിയെടുക്കാമെന്നാണ് പ്രശാന്ത് കിഷോർ ശിവസേനയ്ക്ക് നൽകിയ വാഗ്ദാനം. ഇതിന് പിന്നാലെയാണ് അനുനയ നീക്കങ്ങളുമായി അമിത് ഷാ ഉദ്ധവ് താക്കറയെ ഫോണിൽ ബദ്ധപ്പെട്ടത്. എന്നാൽ ഇതുവരെ അനുകൂല തീരുമാനം ശിവസേനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

25 സീറ്റുകൾ

25 സീറ്റുകൾ

ലോക്സഭാ തിരഞ്ഞെടുപ്പിൽ 25 സീറ്റുകളെങ്കിലും വേണമെന്നാണ് ശിവസേനയുടെ ആവശ്യം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 26 സീറ്റുകളിൽ ബിജെപിയും 22 സീറ്റിൽ ശിവസേനയുമാണ് മത്സരിച്ചത്. ബിജെപി 23ഉം ശിവസേന 18 സീറ്റും സ്വന്തമാക്കിയിരുന്നു. ഇത്തവണ സഖ്യം വേണമെങ്കിൽ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിപദമാണ് ശിവേസന ബിജെപിയോട് പകരം ചോദിക്കുന്നത്.

സഖ്യകക്ഷികളിൽ നിന്ന് ഭീഷണി

സഖ്യകക്ഷികളിൽ നിന്ന് ഭീഷണി

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സഖ്യ കക്ഷികളിൽ നിന്നും കടുത്ത വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. ടിഡിപി, രാഷ്ട്രീയ ലോക് സമതാ പാർട്ടി, അസം ഗണ പരിഷത്, പിഡിപി തുടങ്ങി 2014ൽ എൻഡിഎ സഖ്യത്തിലുണ്ടായിരുന്ന പ്രദേശിക പാർട്ടികളിൽ പലതും സഖ്യം വിട്ടു പോയി. ഉത്തർപ്രദേശിലും ആസ്സാമിലും ബിജെപി വലിയ വെല്ലുവിളി നേരിടുകയും ചെയ്യുന്നുണ്ട്. ബിജെപിയുടെ ഈ ഭയമാണ് ശിവസേന ആയുധമാക്കുന്നത്.

English summary
shivsena firm on 1995 seat sharing formula for maharashtra assembly election.but amit Shah insisted on seat sharing only for the Lok Sabha elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X