കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് സംസ്ഥാനങ്ങള്‍ ബിജെപി മുക്തമായി..... ജനങ്ങളെ പറ്റിക്കാനാവില്ല... മോദിയെ ട്രോളി ശിവസേന!!

Google Oneindia Malayalam News

Recommended Video

cmsvideo
തോല്‍വിയില്‍ ബിജെപിയെ പരിഹസിച്ച് ശിവസേന | Oneindia Malayalam

മുംബൈ: സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ ബിജെപിയെ പരിഹസിച്ച് ശിവസേന. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ വ്യാമോഹം തകര്‍ന്നെന്ന് ശിവസേന പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് മോദിയെ എല്ലാവരും കണ്ണും പൂട്ടി വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍. ഛത്തീസ്ഗഡില്‍ ബിജെപിയുടെ ചാണക്യ തന്ത്രങ്ങള്‍ പൊളിഞ്ഞു. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ മോദിയേക്കാള്‍ പ്രശസ്തനായിട്ടും ബിജെപി വീണു. രാജസ്ഥാനില്‍ നിര്‍ഭാഗ്യം കൊണ്ടാണ് കോണ്‍ഗ്രസിന് സീറ്റുകള്‍ കുറഞ്ഞതെന്നും ശിവസേന പറഞ്ഞു. നിലവില്‍ അഞ്ച് സംസ്ഥാനങ്ങളും ബിജെപി മുക്തമായെന്നും ശിവേസന പരിഹസിച്ചു.

1

ബിജെപി കരുതിയിരുന്നത് എല്ലാ തിരഞ്ഞെടുപ്പുകളും അവര്‍ക്ക് വിജയിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നാണ്. എന്നാല്‍ ഈ പൊള്ളയായ വിശ്വാസം തകര്‍ത്തെറിയപ്പെട്ടു. എപ്പോഴും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സ്വന്തം സുഹൃത്തുക്കളെ വരെ ബിജെപി തോല്‍പ്പിച്ചു. ഇപ്പോള്‍ അവര്‍ ആ കുഴിയില്‍ വീണിരിക്കുകയാണ്. കര്‍ഷകരുടെ പ്രശ്‌നം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നീ കാര്യങ്ങളെ പ്രധാനമന്ത്രി അവഗണിച്ചു. അദ്ദേഹത്തിന് നാടുനീളെ യാത്രകള്‍ നടത്താനായിരുന്നു താല്‍പര്യം. അദ്ദേഹം വൈകാരികമായി ഉയര്‍ത്തിയ കാര്യങ്ങളൊക്കെ ഇത്തവണ പരാജയപ്പെട്ടു. രാഹുല്‍ ഗാന്ധി തന്നെ ഭാരത് മാതാകീ പറയുന്നതില്‍ നിന്ന് തടയുന്നു എന്ന് പറയുന്ന പ്രധാനമന്ത്രി വലിയ പരിഹാസമാണെന്നും ശിവസേന പറഞ്ഞു.

മോദിയുടെ റാലികള്‍ വന്‍ പരാജയം.... റാലി നടത്തിയ 27 മണ്ഡലങ്ങളില്‍ 14 ഇടങ്ങളില്‍ തകര്‍ച്ച!!മോദിയുടെ റാലികള്‍ വന്‍ പരാജയം.... റാലി നടത്തിയ 27 മണ്ഡലങ്ങളില്‍ 14 ഇടങ്ങളില്‍ തകര്‍ച്ച!!

കമല്‍നാഥ്; ബിജെപി കോട്ടകള്‍ തകര്‍ത്ത് മധ്യപ്രദേശ് പിടിച്ചെടുത്ത രാഹുല്‍ഗാന്ധിയുടെ വജ്രായുധംകമല്‍നാഥ്; ബിജെപി കോട്ടകള്‍ തകര്‍ത്ത് മധ്യപ്രദേശ് പിടിച്ചെടുത്ത രാഹുല്‍ഗാന്ധിയുടെ വജ്രായുധം

English summary
shivsena hits out at bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X