കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിച്ചാല്‍.....ബിജെപിക്ക് ശിവസേനയുടെ മറുപടി, പവാറിന് പുകഴ്ത്തല്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ബിജെപിയെ പരിഹസിച്ച് ശിവസേന. തിരഞ്ഞെടുപ്പ് ഫലം അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിക്കുന്നവര്‍ക്ക് കാല്‍മുട്ടിനേറ്റ പ്രഹരമാണെന്നും ശിവസേന പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നടത്തിയ മഹാജനദേശ് യാത്രയെയും ശിവസേന പരിഹസിച്ചിട്ടുണ്ട്. മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് പരിഹാസമുള്ളത്.

1

സംസ്ഥാനത്തെ 200ലധികം മണ്ഡലങ്ങളില്‍ ഫട്‌നാവിസ് മഹാജനദേശ് യാത്ര നടത്തിയത്. ഇത് വലിയൊരു ഭൂരിപക്ഷത്തിലേക്ക് പാര്‍ട്ടിയെ നയിക്കുമെന്നായിരുന്നു വിലയിരുത്തല്‍. 200 സീറ്റിലധികം ബിജെപി നേടുമെന്നും ഫട്‌നാവിസ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്, കൂറുമാറ്റത്തിലൂടെയും പ്രതിപക്ഷത്തെ ഭിന്നിക്കുന്നതിലൂടെയും വിജയിക്കാനാവില്ലെന്നാണ്. പ്രതിപക്ഷം തകര്‍ന്നിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും ശിവസേന പറഞ്ഞു.

എല്ലാവരും കരുതിയത് എന്‍സിപിയെ ബിജെപി തകര്‍ത്തെന്നാണ്. ശരത് പവാറിന്റെ പാര്‍ട്ടിക്ക് ഇനി ഭാവിയുണ്ടോ എന്ന് വരെ പലരും ചോദിച്ചു. എന്നാല്‍ എന്‍സിപി കുതിച്ചുയര്‍ന്നിരിക്കുകയാണ്. 50 സീറ്റില്‍ അധികം അവര്‍ നേടിയിരിക്കുകയാണ്. നേതാവില്ലാത്ത കോണ്‍ഗ്രസ് 44 സീറ്റ് നേടി കഴിഞ്ഞു. ഇത് അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിക്കരുതെന്നുള്ള മുന്നറിയിപ്പാണ്. കാല്‍മുട്ടിനേറ്റ നല്ലൊരു അടിയാണിതെന്നും സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു.

ബിജെപിയുടെ സീറ്റ് നില 105 ആയും, ശിവസേനയുടെ സീറ്റ് 63ല്‍ നിന്ന് 56 ആയും കുറഞ്ഞിരുന്നു തിരഞ്ഞെടുപ്പില്‍. 25 സീറ്റുകള്‍ ചെറുപാര്‍ട്ടികള്‍ക്കാണ് പോയത്. ഇത് വലിയ മുന്നറിയിപ്പാണ്. കൂറുമാറ്റക്കാര്‍ക്ക് വലിയൊരു പാഠമാണ് തിരഞ്ഞെടുപ്പ് നല്‍കിയിരിക്കുന്നതെന്നും സാമ്‌ന പറഞ്ഞു. അതേസമയം ശരത് പവാറിന് വ്യക്തിപരമായി വലിയ നേട്ടമുണ്ടാക്കിയ തിരഞ്ഞെടുപ്പാണിത്. സതാരയില്‍ പവാറിന്റെ വിശ്വസ്തന്‍ ഉദയന്‍ രാജെ ഭോസ്ലെയെയാണ് എന്‍സിപി പരാജയപ്പെടുത്തിയത്.

 മഴയത്തെ പ്രസംഗം.... മഹാരാഷ്ട്രയില്‍ തീപ്പൊരിയായി പവാര്‍, ഇനി പ്രതിപക്ഷത്തിന്റെ മുന്നണി പോരാളി മഴയത്തെ പ്രസംഗം.... മഹാരാഷ്ട്രയില്‍ തീപ്പൊരിയായി പവാര്‍, ഇനി പ്രതിപക്ഷത്തിന്റെ മുന്നണി പോരാളി

English summary
shivsena jibe at bjp over poll results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X