യോഗ്യതയില്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കും... ബിജെപിയുടെ സംവരണ നീക്കത്തിനെതിരെ ശിവസേന!!
Recommended Video

മുംബൈ: മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശിവസേന. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ശിവസേന ബിജെപിക്കെതിരെ രംഗത്തെത്തുന്നത്. തിരഞ്ഞെടുപ്പിലെ നേട്ടത്തിന് വേണ്ടിയാണ് ബിജെപി ഇത്ര മോശം ശ്രമങ്ങള്‍ നടത്തുന്നത്. ഇത് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉണ്ടാക്കും. മോദി സര്‍ക്കാര്‍ തൊഴില്‍ ഉണ്ടാക്കുന്നതില്‍ ദാരിദ്ര്യം ഇല്ലാതാക്കുന്നതില്‍ വന്‍ വീഴ്ച്ചയാണ് വരുത്തിയത്. ഇത് മറയ്ക്കാന്‍ വേണ്ടിയാണ് സംവരണ കാര്‍ഡ് ഇറക്കുന്നതെന്ന് ശിവസേന ആരോപിച്ചു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലിലാണ് ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

അതേസമയം മോദിയുടെ പ്രശസ്തമായ പക്കോഡ പരാമര്‍ശത്തെയും പരിഹസിച്ചിട്ടുണ്ട് ശിവസേന. മോദി സര്‍ക്കാര്‍ പത്ത് സതമാനം സംവരണം കൊണ്ടുവന്നാല്‍, അര്‍ഹതയുള്ള യുവാക്കള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടാകുമോ? തൊഴിലില്ലായ്മ മറികടക്കാന്‍ പക്കോഡ വില്‍പ്പന നടത്താന്‍ മോദി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ അതൊന്നും ഫലപ്രദമാകാത്തത് കൊണ്ടാണ് ഇപ്പോള്‍ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ശിവസേന പരിഹസിച്ചു. 2018ല്‍ റെയില്‍വേയിലെ 90 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉണ്ടായപ്പോള്‍ അപേക്ഷിച്ചത് 2.8 കോടി ആളുകളാണ്. മുംബൈ പോലീസിലെ 1137 ഒഴിവുകളിലേക്ക് നാല് ലക്ഷം പേരാണ് അപേക്ഷിച്ചത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും വിദ്യഭ്യാസ യോഗ്യത ആവശ്യത്തിലും അധികമായി. ഇത് തൊഴില്‍ കുറയുന്നത് കൊണ്ടാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി തൊഴിലില്ലായ്മ രൂക്ഷമാണ്. രണ്ട് കോടി പേര്‍ക്ക് നോട്ടുനിരോധനവും ജിഎസ്ടിയും കാരണം തൊഴിലില്ലാതായി. യുവാക്കള്‍ക്കിടയില്‍ നിസ്സഹായതയാണ് ഉള്ളതെന്നും ശിവസേന പറഞ്ഞു.












Click it and Unblock the Notifications