കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയോട് കളിച്ചാൽ ബിജെപിയെ ചാമ്പലാക്കും; അമിത് ഷായുടെ ഭീഷണിക്ക് മറുപടിയുമായി മഹാരാഷ്ട്ര മന്ത്രി

  • By Desk
Google Oneindia Malayalam News

മുംബൈ: ബിജെപി- ശിവസേന ബന്ധം കൂടുതൽ വഷളാകുന്നു. ബിജെപിക്കൊപ്പം നിന്നില്ലെങ്കിൽ വൻ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്ന ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഭീഷണിക്ക് അതേ നാണയത്തിൽ തിരിച്ചടി കൊടുത്തിരിക്കുകയാണ് ശിവസേനാ നേതാവ് രാംദാസ് കദാം,. ശിവസേനയ്ക്ക് ജയിക്കാൻ ബിജെപിയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കുകയാണ് രാംദാസ്.

നിലവിൽ ബിജെപിയുമായി സഖ്യത്തിലാണ് ശിവസേന, 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 288ൽ 63 സീറ്റുകളിലും ശിവേസന ജയിച്ചിരുന്നു. മോദി തരംഗമില്ലാതെയാണ് ഇത് സാധ്യമായതെന്നാണ് ശിവേസനാ നേതാവ് ഓർമിപ്പിക്കുന്നത്.

ഭയപ്പെടുത്തേണ്ട

ഭയപ്പെടുത്തേണ്ട

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അ‍ഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്ക് ദയനീയമായ തോൽവിയാണ് നേരിടേണ്ടി വന്നത്. മഹാരാഷ്ട്രയിലേക്ക് വന്ന് ഞങ്ങളെ ഭയപ്പെടുത്താൻ നോക്കണ്ട, അങ്ങനെ വന്നാൽ ചാമ്പലാക്കി കളയും, രാംദാസ് കദം മുന്നറിയിപ്പ് നൽകുന്നു. മോദി തരംഗമില്ലാതിരുന്നപ്പോഴും 63 സീറ്റുകൾ നേടിയ കാര്യം ആരും മറക്കേണ്ടെന്നും മഹാരാഷ്ട്രയിലെ പരിസ്ഥിതി വകുപ്പ് മന്ത്രി കൂടിയായ രാംദാസ് കൂട്ടിച്ചേർത്തു.

 എങ്ങനെ സംവരണം നൽകും

എങ്ങനെ സംവരണം നൽകും

മഹാരാഷ്ട്രയിലെ മറാത്ത- ദംഗാർ . മുസ്ലീം സമുദായങ്ങൾക്ക് നേരത്തെ തന്നെ സംവരണം ഉറപ്പാക്കിയിട്ടുണ്ട്. ഇനിയും അവർക്ക് എങ്ങനെയാണ് സംവരണം നൽകുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങളാണിതെന്നും രാംദാസ് കദം ആരോപിക്കുന്നു. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം തൊഴിൽ, വിദ്യാഭ്യാസ സംവരണം ഉറപ്പാക്കുകയാണ് കേന്ദ്രസർക്കാർ.

അമിത് ഷായുടെ ഭീഷണി

അമിത് ഷായുടെ ഭീഷണി

തങ്ങളുടെ സഖ്യത്തിലാണെങ്കിൽ അവർ വിജയിക്കും അല്ലെങ്കിൽ മുൻപ് സഖ്യത്തിലുണ്ടായിരുന്നു എന്ന് പോലും നോക്കാതെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർക്കുമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ ശിവസേനയ്ക്ക് പരോക്ഷമായി മുന്നറിയിപ്പ് നൽകിയിരുന്നു. മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 40ലും ബിജെപി വിജയിക്കുമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ശിവസേനയ്ക്ക് അമിത് ഷായുടെ മുന്നറിയിപ്പ്. ആദ്യമായാണ് ശിവസേനയ്ക്കെതിരെ ബിജെപി പരസ്യമായി നിലപാട് എടുക്കുന്നത്.

ബിജെപി പിന്നാലെ നടക്കുന്നു

ബിജെപി പിന്നാലെ നടക്കുന്നു

അമിത് ഷായുടെ വിമർശനത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് കൂടുതൽ ശിവസേന നേതാക്കൾ രംഗത്തെത്തിയിരുന്നു. രണ്ട് വർഷം മുൻപേ ബിജെപിയെ ഒഴിവാക്കിയതാണ് പിന്നെയും എന്തിനാണ് പിറകെ നടക്കുന്നകതെന്നായിരുന്നു മുതിർന്ന നേതാവ് സജ്ഞയ് റാവത്ത് പ്രതികരിച്ചത്. അഞ്ച് സംസ്ഥാനങ്ങൾ ബിജെപിയെ കൈവിട്ടതാണ്, ഇതേ രീതിയിൽ ശിവസേനയോട് കളിക്കാൻ വരരുതെന്നും സജ്ഞയ് റാവത്ത് മുന്നറിയിപ്പ് നൽകി.

രാഹുലിന് നന്ദി പറയാൻ കാത്തിരിക്കുന്നത് ആയിരക്കണക്കിന് കർഷകർ; ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പ്രാഹുലിന് നന്ദി പറയാൻ കാത്തിരിക്കുന്നത് ആയിരക്കണക്കിന് കർഷകർ; ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പ്

കോണ്‍ഗ്രസിനെ ഒതുക്കാന്‍ അഖിലേഷ് യാദവിന്റെ നീക്കം.... ആര്‍എല്‍ഡിയുമായി രഹസ്യ കൂടിക്കാഴ്ച്ച!!കോണ്‍ഗ്രസിനെ ഒതുക്കാന്‍ അഖിലേഷ് യാദവിന്റെ നീക്കം.... ആര്‍എല്‍ഡിയുമായി രഹസ്യ കൂടിക്കാഴ്ച്ച!!

English summary
shivsena leader agaisnt amit sha's defeatingex-allies remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X