കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് ഗവര്‍ണറെ കണ്ട് ശിവസേന... വീണ്ടും ട്വിസ്റ്റ്, ആദിത്യയുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയെ വീണ്ടും കണ്ട് ശിവസേന. സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപിയും ശിവസേനയും ഒരുമിച്ച് സര്‍ക്കാരിനെ കാണുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ നീക്കമുണ്ടായിരിക്കുന്നത്. അതേസമയം ശിവസേനയ്ക്ക് 18 മന്ത്രിസ്ഥാനം നല്‍കുമെന്നും ഒപ്പം ഉപമുഖ്യമന്ത്രി പദവും നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ തള്ളുന്നതാണ് പുതിയ നീക്കം. ആദിത്യ താക്കറെയുടെ നേതൃത്വത്തിലാണ് ശിവസേന നേതാക്കള്‍ എത്തിയത്.

1

50:50 ഫോര്‍മുലയില്‍ നിന്ന് ശിവസേന പിന്നോട്ട് പോയിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത് രണ്ടാം തവണയാണ് ശിവസേന നേതാക്കള്‍ ഗവര്‍ണറെ കാണുന്നത്. അതേസമയം കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് സംബന്ധിച്ചാണ് ഗവര്‍ണറുമായി ചര്‍ച്ച ചെയ്‌തെന്ന് ആദിത്യ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് ഞാനൊന്നും പറയില്ല. ഉദ്ധവ് പറയുന്നതാണ് അക്കാര്യത്തില്‍ അന്തിമ തീരുമാനമെന്നും ആദിത്യ താക്കറെ പറഞ്ഞു.

അതേസമയം ബിജെപിയില്‍ നിന്ന് യാതൊരു വിധ അനുനയ സമീപനവും ഉണ്ടാവാത്തത് ഉദ്ധവ് താക്കറെയെ നിരാശനാക്കിയിരിക്കുകയാണ്. ദേവേന്ദ്ര ഫട്‌നാവിസുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉദ്ധവ് ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. എത്രയും പെട്ടെന്ന് സര്‍ക്കാര്‍ രൂപീകരിക്കണം. മുമ്പ് പറഞ്ഞ ഫോര്‍മുലയില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുവെന്നും ഉദ്ധവ് പറഞ്ഞു. ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശിവസേന എംഎല്‍എമാരുടെ നിലപാട്.

ബിജെപിക്ക് ഉപയോഗിച്ച് വലിച്ചെറിയുന്ന ശീലമാണ് ഉള്ളതെന്ന് തുറന്നടിച്ചിരിക്കുകയാണ് ശിവസേന. സഖ്യകക്ഷികളെ നല്ല രീതിയില്‍ നയിക്കാന്‍ അവര്‍ക്കറിയില്ല. ഫട്‌നാവിസ് എല്ലാ പദവിയും തുല്യമായി പങ്കിടുമെന്നാണ് പറഞ്ഞത്. അതില്‍ മുഖ്യമന്ത്രിയുടെ പദവി വരില്ലെന്നാണെങ്കില്‍, രാഷ്ട്ര മീമാംസയുടെ സിലിബസ് തന്നെ മാറ്റേണ്ടി വരുമെന്നും ശിവസേന മുഖപത്രമായ സാമ്‌നയിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. അതേസമയം ശിവസേനയ്ക്ക് ജനങ്ങളുടെ പിന്തുണ ഉണ്ടെന്നും ലേഖനം പറഞ്ഞു.

എന്ത് രഹസ്യമാണ് വിദേശത്ത് ഉള്ളത്... സീക്രട്ട് ഒാപ്പറേഷനാണോ? രാഹുലിനെ ചോദ്യം ചെയ്ത് ബിജെപി!!എന്ത് രഹസ്യമാണ് വിദേശത്ത് ഉള്ളത്... സീക്രട്ട് ഒാപ്പറേഷനാണോ? രാഹുലിനെ ചോദ്യം ചെയ്ത് ബിജെപി!!

English summary
shivsena leaders meet governor second time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X