കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് നേട്ടം, മന്ത്രിസ്ഥാനം വര്‍ധിക്കും, 50:50 ഒത്തുതീര്‍പ്പായി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് മുന്നില്‍ വെച്ച നിബന്ധനകള്‍ മയപ്പെടുത്തിയെങ്കിലും അന്തിമ വിജയം ശിവസേനയ്ക്ക്. വിലപേശല്‍ നടത്തിയിട്ടില്ലെങ്കില്‍ ശിവസേനയ്ക്ക് പ്രധാന വകുപ്പുകളെല്ലാം നഷ്ടമാകുമെന്ന് ഉദ്ധവ് താക്കറെ മുന്‍കൂട്ടി കണ്ടിരുന്നു. ഇതാണ് സമ്മര്‍ദ തന്ത്രത്തിന് പ്രധാന കാരണം. ഇതോടെ ശിവസേനയുടെ മന്ത്രിസ്ഥാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാവും.

18 മന്ത്രിമാര്‍ വരെ ശിവസേനയ്ക്ക് ലഭിക്കുമെന്നാണ് സൂചന. അതേസമയം ഉപമുഖ്യമന്ത്രി വിട്ടു നല്‍കാനും ബിജെപി തയ്യാറാണ്. 50:50 ഫോര്‍മുലയില്‍ ഉദ്ധവ് താക്കറെ വന്‍ നേട്ടമാണ് സ്വന്തമാക്കിയിരുന്നത്. പാര്‍ട്ടിയിലെ പുതിയ അംഗങ്ങള്‍ നിര്‍ണായക പദവിയിലെത്തുമെന്ന സൂചനയും ശിവസേന നല്‍കുന്നുണ്ട്. പുതിയ നിയമസഭാ കക്ഷി നേതാവ് ആദിത്യ താക്കറെയല്ല, പകരം ഏക്‌നാഥ് ഷിന്‍ഡെയെ നിയമിച്ചിരിക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ

ആദ്യത്തെ ഓഫര്‍

ആദ്യത്തെ ഓഫര്‍

ശിവസേനയ്ക്ക് 13 മന്ത്രിസ്ഥാനം നല്‍കുമെന്നായിരുന്നു ബിജെപി വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്. ഇതിനൊപ്പം ആദിത്യ താക്കറെയ്ക്ക് ഉപമുഖ്യമന്ത്രി പദവും നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വീണ്ടും വിലപേശല്‍ ശക്തമായി മുന്നണിയില്‍ നടക്കുന്നുണ്ട്. എത്രയും പെട്ടെന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശിവസേനയുടെ തീരുമാനം. ബിജെപിക്ക് 26 മന്ത്രിപദം ലഭിക്കും. ഇതില്‍ ഇനിയും ചര്‍ച്ച നടത്തുമെന്നാണ് ശിവസേനയുടെ നിലപാട്.

മന്ത്രിപദം വര്‍ധിക്കും

മന്ത്രിപദം വര്‍ധിക്കും

ശിവസേന 13 മന്ത്രിപദം പോരെന്ന് നിലപാട് എടുത്തിരിക്കുകയാണ്. മുമ്പത്തെ സര്‍ക്കാരിനേക്കാള്‍ ക്യാബിനറ്റ് പദവിയും മന്ത്രിസ്ഥാനവും വര്‍ധിപ്പിക്കണമെന്നാണ് നിലപാട്. 18 മന്ത്രിസ്ഥാനം വരെ ശിവസേനയ്ക്ക് ലഭിക്കും. കഴിഞ്ഞ തവണ അഞ്ച് ക്യാബിനറ്റ് പദവിയാണ് ശിവസേനയ്ക്ക് ലഭിച്ചത്. ഏഴ് ജൂനിയര്‍ മന്ത്രിസ്ഥാനവും നല്‍കിയിരുന്നു. അതേസമയം ക്യാബിനറ്റ് മന്ത്രിസ്ഥാനം ഇത്തവണ ശിവസേനയ്ക്ക് കൂടുതല്‍ നല്‍കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

ഫട്‌നാവിസ് ഇടപെടുന്നു

ഫട്‌നാവിസ് ഇടപെടുന്നു

ദേവേന്ദ്ര ഫട്‌നാവിസ് സഖ്യം ഉറപ്പിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഉദ്ധവ് താക്കറെയുമായി അദ്ദേഹം സംസാരിക്കുമെന്ന് ബിജെപി എംഎല്‍എ പറഞ്ഞു. അതേസമയം ബിജെപിയും ശിവസേനയും മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയതായി ബിജെപി നേതാവ് സുധീര്‍ മുംഗതിവാര്‍ പറഞ്ഞു. ബിജെപിയില്‍ നിന്ന് വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന് എഴുതി വാങ്ങുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും വ്യക്തമാക്കി. റാവത്ത് പരസ്യമായി ബിജെപിക്കെതിരെ രംഗത്ത് വന്നത് ദേശീയ നേതൃത്വത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

പ്രധാന വകുപ്പുകള്‍ നല്‍കില്ല

പ്രധാന വകുപ്പുകള്‍ നല്‍കില്ല

ബിജെപി ശിവസേനയ്ക്ക് പ്രധാന വകുപ്പുകള്‍ നല്‍കില്ലെന്ന് ഉറപ്പാണ്. റവന്യൂ, ധനകാര്യം, ആഭ്യന്തര, നഗരവികസന വകുപ്പുകള്‍ ബിജെപി കൈവശം വെക്കും. ഇതില്‍ റവന്യൂ വകുപ്പും നഗരവികസന വകുപ്പും ശിവസേനയ്ക്ക് വേണമെന്ന് അവര്‍ നിര്‍ബന്ധം പിടിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ബിജെപി വിട്ടുനല്‍കില്ല. നവംബര്‍ നാലിനോ അഞ്ചിനോ മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ വെച്ച് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. ഭൂരിപക്ഷം തെളിയിച്ച് കൊണ്ടുള്ള കത്ത് ശിവസേനയും ബിജെപിയും ചേര്‍ന്ന് ഗവര്‍ണര്‍ക്ക് നല്‍കും.

റാവത്തിന്റെ മറുപടി

റാവത്തിന്റെ മറുപടി

ബിജെപി കൂടുതല്‍ വകുപ്പുകള്‍ വിട്ടുനല്‍കാന്‍ കാരണം ശിവസേനയുടെയും ഉദ്ധവിന്റെയും തുറന്ന നിലപാടാണ്. എവിടെ നിന്നാണ് 13-26 എന്ന ഫോര്‍മുല വന്നതെന്ന് അറിയില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ഇത് ശരിക്കും വലിയ തെറ്റാണ്. ശിവസേനയ്ക്ക് മുന്നില്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്. പക്ഷേ അതൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ശിവസേന രാഷ്ട്രീയത്തില്‍ കുട്ടികളുടെ പാര്‍ട്ടിയല്ല. എല്ലാ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയത്തില്‍ മറ്റ് വഴികളുണ്ടെന്ന് ബിജെപി ഓര്‍ക്കണമെന്നും റാവത്ത് പറഞ്ഞു.

നിയമസഭാ നേതാവ്

നിയമസഭാ നേതാവ്

അപ്രതീക്ഷിതമായി ശിവസേന പുതിയ നിയമസഭാ നേതാവിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആദിത്യ താക്കറെയാകുമെന്ന അഭ്യൂഹങ്ങളും ഇതോടെ ഇല്ലാതായി. ഏക്‌നാഥ് ഷിന്‍ഡെയാണ് പുതിയ നിയമസഭാ കക്ഷി നേതാവ്. ആദിത്യ താക്കറെയാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. അദ്ദേഹത്തിന് മന്ത്രിപദവും ലഭിക്കും. നിയമസഭാ നേതാവിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ശിവസേനയുടെ ദാദര്‍ മേഖലയിലെ ഓഫീസിലാണ് നടന്നത്. ഉദ്ധവ് താക്കറെയ്ക്ക് പാര്‍ട്ടിയുടെ തലപ്പത്ത് ആദിത്യയെ എത്തിക്കുന്നതിനോട് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് വിഭാഗീയതയുടെ കേന്ദ്രം, നേതാക്കള്‍ വളരാന്‍ പോകുന്നില്ല, തുറന്നടിച്ച് വിജയ് വര്‍ഗീയകോണ്‍ഗ്രസ് വിഭാഗീയതയുടെ കേന്ദ്രം, നേതാക്കള്‍ വളരാന്‍ പോകുന്നില്ല, തുറന്നടിച്ച് വിജയ് വര്‍ഗീയ

English summary
shivsena likely to get 18 cabinet berths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X