കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ മൗലി സന്‍വാദുമായി ആദിത്യ... ലക്ഷ്യം അത് മാത്രം, നടപ്പാക്കുന്നത് മറാത്തി നടന്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ എല്ലാത്തരം വോട്ടര്‍മാരെയും ഒപ്പം ചേര്‍ക്കാനുള്ള പദ്ധതി ഒരുക്കുകയാണ് ആദിത്യ താക്കറെ. അദ്ദേഹത്തിന്റെ ജന്‍ ആശീര്‍വാദ യാത്ര സംസ്ഥാനത്ത് തരംഗമായിരിക്കുകയാണ്. ഇനി വനിതാ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് വേണ്ടതെന്ന നിര്‍ദേശമാണ് ആദിത്യ മുന്നോട്ട് വെച്ചത്. സ്ത്രീ വോട്ടര്‍ാര്‍ ബിജെപിയുടെ ശക്തമായ വോട്ടുബാങ്കാണ്. ഇതിലേക്കാണ് ശിവസേനയുടെ നോട്ടം.

1

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വനിതാ വോട്ടര്‍മാരെ കൈയ്യിലെടുക്കാനാണ് നീക്കം. മൗലി സന്‍വാദ് എന്ന ഗ്ലാമര്‍ പദ്ധതിയാണ് തുടങ്ങിയിരിക്കുന്നത്. മറാത്തി നടനും ടിവി അവതാരകനുമായ ആദേഷ് ഭണ്ഡേക്കറാണ് ഇതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ശിവസേനയുടെ സെക്രട്ടറി കൂടിയാണ് ഇയാള്‍. കഴിഞ്ഞ ദിവസം മൗലി സന്‍വാദ് ക്യാമ്പയിന്‍ ധഹാനുവില്‍ നിന്ന് ആരംഭിച്ചിരിക്കുകയാണ്. പാല്‍ഗഡ് ജില്ലയിലാണ് ധഹാനു. പോയ്‌സര്‍, വാഡ, ഷാപൂര്‍ എന്നിവിടങ്ങളിലേക്ക് ക്യാമ്പയിന്‍ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ശിവസേന.

ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രിയ പദ്ധതികളിലൂടെയാണ് വനിതാ വോട്ടര്‍മാരെ സ്വന്തമാക്കിയത്. ഇത് പൊളിക്കാനുള്ള നീക്കമാണ് ശിവസേന നടത്തുന്നത്. ഇതാണ് ബിജെപിയുടെ സീറ്റ് വര്‍ധിപ്പിക്കുന്നതെന്നാണ് ശിവസേനയുടെ വിലയിരുത്തല്‍. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയാനുള്ള പര്യടനം കൂടിയാണിത്. പ്രമുഖ നടനായതിനാല്‍ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ തുറന്ന് പറയുമെന്നാണ് ശിവസേനയുടെ പ്രതീക്ഷ.

ആദേഷ് ഭണ്ഡേക്കറുടെ ഹോം മിനിസ്റ്റര്‍ എന്ന ടിവി ഷോ ഇപ്പോള്‍ പ്രാദേശിക ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ഇത് വളരെ പ്രശസ്തമായ പരിപാടിയാണ്. സ്ത്രീകളും അവരുടെ വീടുകളുമാണ് ഹോം മിനിസ്റ്ററില്‍ പ്രധാനമായും ഉള്ളത്. ഇതും ശിവസേന മുന്‍കൂട്ടി കണ്ടിരുന്നു. നേരിട്ട് ഭണ്ഡേക്കര്‍ എത്തുന്നതോടെ വലിയൊരു വോട്ടുബാങ്ക് തന്നെ പാര്‍ട്ടിയിലെത്തുമെന്നാണ് പ്രതീക്ഷ. വെള്ളം, വിദ്യാഭ്യാസം, താമസം, ആരോഗ്യം എന്നിവ സംബന്ധിച്ച ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ സ്ത്രീകളുമായി നടത്തിയത. 125 മണ്ഡലങ്ങളില്‍ പര്യടനം നടത്താനാണ് തീരുമാനം.

ദില്ലി പിടിക്കാന്‍ ബിജെപി, 9 ലക്ഷം പുതിയ അംഗങ്ങള്‍, അമിത് ഷായുടെ മിഷന്‍ 70 നീക്കങ്ങള്‍ ഇങ്ങനെദില്ലി പിടിക്കാന്‍ ബിജെപി, 9 ലക്ഷം പുതിയ അംഗങ്ങള്‍, അമിത് ഷായുടെ മിഷന്‍ 70 നീക്കങ്ങള്‍ ഇങ്ങനെ

English summary
shivsena looking for woman voters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X