കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യതലസ്ഥാനം വിദേശത്തേക്ക് മാറ്റാം!! മോദി എപ്പോഴും പുറത്താണല്ലോ, പ്രധാനമന്ത്രിയെ പരിഹസിച്ച് ശിവസേന

മോദിയെ പരിഹസിച്ച് ശിവസേന

Google Oneindia Malayalam News

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് ശിവസേന. രാജ്യത്തെ പ്രധാന പ്രശ്‌നങ്ങള്‍ മോദിക്ക് മനസിലാവുന്നില്ലെന്നും ഇനി മനസിലായാല്‍ തന്നെ അതിന്റെ പ്രതികരണം വിദേശത്താണ് ഉണ്ടാവുക എന്നും ശിവസേന പറഞ്ഞു. കത്വ, ഉന്നാവോ പീഡനങ്ങളെ കുറിച്ച് മോദിയുടെ പ്രതികരണം വന്നത് ലണ്ടനില്‍ വച്ചായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ശിവസേനയുടെ പരിഹാസം. പ്രധാനമന്ത്രി എപ്പോഴും തിരക്കിലാണ്. അതുകൊണ്ട് രാജ്യതലസ്ഥാനം വിദേശത്തേക്ക് മാറ്റണം. എപ്പോഴും മോദി വിദേശ സന്ദര്‍ശനത്തിലായിരിക്കുന്നത് കൊണ്ട് ഇതാണ് നല്ലതെന്നും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറയുന്നു.

ചാമുണ്ഡേശ്വരിയോ ബദാമിയോ... ജയിക്കാനുള്ള സീറ്റില്‍ സിദ്ധരാമയ്യ നെട്ടോടമോടുന്നു!! അന്തം വിട്ട് ബിജെപിചാമുണ്ഡേശ്വരിയോ ബദാമിയോ... ജയിക്കാനുള്ള സീറ്റില്‍ സിദ്ധരാമയ്യ നെട്ടോടമോടുന്നു!! അന്തം വിട്ട് ബിജെപി

1

മോദി ലണ്ടനില്‍ പോയപ്പോള്‍ ഇന്ത്യക്കാരെല്ലാം സന്തോഷത്തിലായിരുന്നു. വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ പോകുന്നുവെന്നായിരുന്നു അവര്‍ കരുതിയത്. എന്നാല്‍ ഇന്ത്യയില്‍ നടന്ന കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ഒരിടത്തിന് വേണ്ടിയാണ് അങ്ങോട്ട് പോയത്. വെറും കൈയ്യോടെ അദ്ദേഹം മടങ്ങിവരുമ്പോള്‍ മാത്രമേ ഇത് ജനങ്ങള്‍ക്ക് മനസിലാവൂവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. കോണ്‍ഗ്രസിനെ കുറിച്ച് കുറ്റം പറഞ്ഞാണ് മോദി അധികാരത്തിലെത്തിയത്. എന്നാല്‍ മോദി ഈ നിലയില്‍ അധിക കാലം തുടരാനാവില്ല. നാട്ടിലെ കാര്യങ്ങളില്‍ വിദേശത്ത് പോയി പ്രതികരിക്കുന്നത് അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്നും ഉദ്ധവ് പറഞ്ഞു.

2

അതേസമയം ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ മോദിയെ വിമര്‍ശിക്കുന്ന ലേഖനവുമുണ്ട്. മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍ നിന്ന് ഉപദേശം തേടേണ്ടതുണ്ട്. മന്‍മോഹന്‍ അന്ന് മിണ്ടാതിരുന്നതാണ് അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കാന്‍ കാരണമായതെന്ന് മോദി മറക്കരുത്. ഇത് തുടരുകയാണെങ്കില്‍ മോദി സ്ഥിരമായി യാത്ര ചെയ്യാറുള്ള ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്യോ, പാരീസ്, ജര്‍മനി തുടങ്ങിയ ഏതെങ്കിലും സ്ഥലത്തേക്ക് തലസ്ഥാനം മാറ്റുന്നതായിരിക്കും അദ്ദേഹത്തിന് നല്ലത്. മന്‍മോഹന്‍ സിംഗ് പോലും ഇപ്പോള്‍ നല്ല രീതിയില്‍ സംസാരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് മോദി ഇപ്പോഴും മൗനി ബാബയായി തുടരുന്നതെന്നും സാമ്‌ന ചോദിക്കുന്നു.

27 ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി!! ആത്മവിശ്വാസം പ്രകടിപ്പിച്ച് യെദ്യൂരപ്പ27 ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി!! ആത്മവിശ്വാസം പ്രകടിപ്പിച്ച് യെദ്യൂരപ്പ

കോൺഗ്രസിന്റെ പേരിൽ സിപിഎമ്മിൽ കനത്ത പോര്.. യെച്ചൂരിയുടേത് അവസരവാദമെന്ന് കാരാട്ട് പക്ഷം!കോൺഗ്രസിന്റെ പേരിൽ സിപിഎമ്മിൽ കനത്ത പോര്.. യെച്ചൂരിയുടേത് അവസരവാദമെന്ന് കാരാട്ട് പക്ഷം!

English summary
shivsena mocks pm narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X