കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന തനി നാടനാവുന്നു... 111 സീറ്റുകളില്‍ പുതിയ സ്റ്റൈലുമായി ആദിത്യ താക്കറെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ നിലനില്‍പ്പ് അപകടത്തിലാവുമെന്ന തിരിച്ചറിവില്‍ പുതിയ നീക്കങ്ങളുമായി ശിവസേന. ഇപ്പോഴുള്ള സുരക്ഷിത സോണില്‍ നിന്ന് ഇറങ്ങി വരാനാണ് പാര്‍ട്ടിയുടെ തീരുമാനം. നഗര പാര്‍ട്ടിയെന്ന പേര് ബിജെപിയെ പോലെ മാറ്റാനുള്ള തീവ്ര ശ്രമങ്ങല്‍ ശിവസേന ആരംഭിച്ച് കഴിഞ്ഞു. ഇതോടെ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് അങ്കത്തില്‍ വലിയൊരു വഴിത്തിരിവ് ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

അതേസമയം ബിജെപി കോട്ടകള്‍ കൂടി മുന്നില്‍ കണ്ടാണ് ശിവസേനയുടെ ഈ നീക്കം. ആദിത്യ താക്കറെ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പാര്‍ട്ടിയെ ശരിക്കും അമ്പരിപ്പിച്ചിരുന്നു. ബിജെപിയും ശിവസേനയും തമ്മില്‍ വലിയൊരു അങ്കത്തിന് കൂടി ഇത് കാരണമാകും. എന്നാല്‍ എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പരമ്പരാഗത വോട്ടുബാങ്കിനെ തകര്‍ക്കുക എന്ന വലിയൊരു ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

തനി നാടനാവാന്‍ ശിവസേന

തനി നാടനാവാന്‍ ശിവസേന

നഗര പാര്‍ട്ടിയെന്ന ഇമേജ് ശിവസേനയ്ക്ക് നേരത്തെ ഉള്ളതാണ്. ഇത് മാറ്റാനുള്ള ഒരുക്കമാണ് പാര്‍ട്ടി നടത്തുന്നത്. ഗ്രാമീണ വോട്ടര്‍മാരെ പിടിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കോട്ടയിലേക്ക് ഇറങ്ങിയിരിക്കുകയാണ് ശിവസേന. അതേസമയം മഹാരാഷ്ട്രയില്‍ ബിജെപിയില്‍ നിന്നാണ് ഏറ്റവും വലിയ വെല്ലുവിളി ശിവസേന നേരിടുന്നത്. കാര്‍ഷിക മേഖല അടക്കം ഇപ്പോള്‍ ബിജെപിയുടെ കൈവശമാണ്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് സീറ്റുകള്‍ കുറഞ്ഞ് വരുന്നതാണ് പുതിയ നീക്കത്തിന് പിന്നില്‍.

പദ്ധതിയൊരുക്കിയത് ആദിത്യ

പദ്ധതിയൊരുക്കിയത് ആദിത്യ

ശിവസേനയുടെ യൂത്ത് സെല്ലാണ് ഇതിന് മുന്നൊരുക്കം നടത്തിയത് ആദിത്യ താക്കറെയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു നിര്‍ദേശം പാര്‍ട്ടിക്കുള്ളില്‍ എത്തിയത്. 111 മണ്ഡലങ്ങള്‍ ഇതിനായി കണ്ടെത്തി കഴിഞ്ഞു. ഇവിടെ ഘട്ടം ഘട്ടമായി വോട്ട് ഉയര്‍ത്താനാണ് ലക്ഷ്യം. ഇതില്‍ 79 ഗ്രാമീണ സീറ്റുകളാണ് ഉള്ളത്. 9 അര്‍ധ നഗര മേഖലയും 22 നഗര മേഖലയിലെ സീറ്റുകളുമാണ് ഉള്ളത്.

ജന്‍ ആശീര്‍വാദ് യാത്ര

ജന്‍ ആശീര്‍വാദ് യാത്ര

ആദിത്യ താക്കറെ നടത്തിയ ജന്‍ ആശീര്‍വാദ് യാത്രയിലെ കണ്ടെത്തലുകളാണ് ഈ പരീക്ഷത്തിന് പ്രധാന കാരണം. സംസ്ഥാനത്ത് 5500 കിലോ മീറ്റര്‍ നടന്ന യാത്രയായിരുന്നു ഇത്. ശിവസേനയുടെ ശക്തികേന്ദ്രമായ മുംബൈ, കൊങ്കണ്‍ മേഖല കടന്ന് ഉത്തര മഹാരാഷ്ട്ര, മറാത്ത്‌വാഡ, വിദര്‍ഭ എന്നിവിടങ്ങളിലും ഈ യാത്ര കടന്നു ചെന്നിരുന്നു. ഇതെല്ലാം ഉള്‍നാടന്‍ മേഖലയാണ്. ശിവസേനയുടെ തലവിധി ഈ യാത്ര മാറ്റിമറിക്കുമെന്ന് പ്രവചനമുണ്ട്.

പുതിയ മഹാരാഷ്ട്ര

പുതിയ മഹാരാഷ്ട്ര

വിദ്യാര്‍ത്ഥി, നഗര മേഖലാ രാഷ്ട്രീയത്തിലാണ് ശിവസേന പ്രധാനമായും ഇടപെടുന്നതെന്ന് ആരോപണമുണ്ട്. ഇത് മറികടക്കാനാണ് ആദിത്യ താക്കറെ നേരിട്ടിറങ്ങിയത്. അതേസമയം ശിവസേന കുടുംബത്തില്‍ നിന്ന് മത്സരിക്കുന്ന ആദ്യത്തെ നേതാവായി ഉയരുകയായിരുന്നു ഇതിലൂടെ ആദിത്യ. കര്‍ഷകര്‍, വനിതാ സ്വയം സഹായ സംഘം എന്നിവയെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് ആദിത്യ മുന്നില്‍ കണ്ടത്. ഇത് പുതിയ മഹാരാഷ്ട്രയ്ക്ക് വേണ്ടിയുള്ള യാത്രയാണെന്ന് ആദിത്യ പറഞ്ഞിരുന്നു.

കിടിലന്‍ നീക്കം

കിടിലന്‍ നീക്കം

ഗ്രാമീണ വോട്ടുകള്‍ കൈയ്യിലെടുക്കാന്‍ വര്‍ളിയില്‍ നിന്ന് മത്സരിക്കാന്‍ ആദിത്യ തീരുമാനിച്ചിരിക്കുകയാണ്. ഇവിടെ മറാത്തി വിഭാഗക്കാരും സമ്പന്ന, മധ്യവര്‍ഗങ്ങളും കൂടുതലായുള്ള മേഖലയാണ് ഇത്. എന്‍സിപി നേതാവായ സച്ചിന്‍ ആഹിര്‍ ശിവസേനയില്‍ ചേര്‍ന്നതോടെ ഈ സീറ്റ് യാതൊരു എതിര്‍പ്പുകളും ഇല്ലാത്ത സീറ്റായി മാറിയിരിക്കുകയാണ്. ഇവിടെ ആദിത്യ വിജയിച്ചാല്‍ അത് ഗ്രാമീണ മേഖലയുടെ പ്രിയ പാര്‍ട്ടിയായി ശിവസേനയെ മാറ്റും.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

സംസ്ഥാന ജനസംഖ്യയുടെ 45 ശതമാനം ജീവിക്കുന്നത് നഗരമേഖലയിലാണ്. എന്നാല്‍ നിയമസഭയിലെ 100 സീറ്റുകളില്‍ അധികം സെമി അര്‍ബന്‍ അഥവാ പിന്നോക്ക മേഖലകളാണ്. 2009ല്‍ 44 സീറ്റിലും 26 എണ്ണം മാത്രമാണ് ശിവസേനയ്ക്ക് ഗ്രാമീണ മേഖലയില്‍ നിന്ന് നേടാന്‍ കഴിഞ്ഞത്. മറാത്തി കുംഭി വിഭാഗത്തില്‍ നിന്നാണ് ശിവസേന സാധാരണ വോട്ടുബാങ്ക് ഉണ്ടാക്കിയത്. കൊങ്കണ്‍ മേഖലയിലാണ് ഈ വിഭാഗത്തിന്റെ ശക്തികേന്ദ്രം. പശ്ചിമ മഹാരാഷ്ട്രയില്‍ വോട്ടു വര്‍ധിപ്പിക്കണമെന്ന് ഉദ്ധവ് താക്കറെയ്ക്ക് മനസ്സിലാക്കി കൊടുത്തത് ആദിത്യ താക്കറെയാണ്.

<strong>മന്‍മോഹന്‍ സിംഗിന് കേക്ക് മുറിക്കാന്‍ അനുവാദമില്ല, സോഷ്യല്‍ മീഡിയയില്‍ പ്രചാരണം, സത്യാവസ്ഥ ഇങ്ങനെ</strong>മന്‍മോഹന്‍ സിംഗിന് കേക്ക് മുറിക്കാന്‍ അനുവാദമില്ല, സോഷ്യല്‍ മീഡിയയില്‍ പ്രചാരണം, സത്യാവസ്ഥ ഇങ്ങനെ

English summary
shivsena moving urban to rural
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X