കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രക്കെതിരെയുള്ള ഗൂഢാലോചന; സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തള്ളി ശിവസേന

Google Oneindia Malayalam News

ദില്ലി: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സിബിഐക്ക് വിട്ടിരിക്കുകയാണ്. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബീഹാര്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

കേസ് സിബിഐക്ക് വിട്ടതിന് പിന്നിലെ ലക്ഷ്യം രാഷ്ട്രീയ ലാഭമാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. ശിവസേന എംപി സജ്ഞയ് റാവത്താണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

‌ഞങ്ങള്‍ 6 പേരും കോണ്‍ഗ്രസിനൊപ്പമെന്ന് 'ബിഎസ്പി' എംഎല്‍എമാര്‍; ഹര്‍ജിയുമായി സുപ്രീംകോടതിയിലേക്ക്‌ഞങ്ങള്‍ 6 പേരും കോണ്‍ഗ്രസിനൊപ്പമെന്ന് 'ബിഎസ്പി' എംഎല്‍എമാര്‍; ഹര്‍ജിയുമായി സുപ്രീംകോടതിയിലേക്ക്

 ശിവസേന

ശിവസേന

സുശാന്ത് സിംഗ് രജ്പതിന്റെ മരണത്തില്‍ ശിവസേന മേധാവിയും മഹാരാഷ്ട്രമുഖ്യമന്ത്രിയുമായി ഉദ്ധവ്താക്കറെയുടെ മകനുമായ ആദിത്യതാക്കറെക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ആദിത്യതാക്കറെ സുശാന്തിന്റെ ഫ്‌ളാറ്റിലേക്കെത്തിയെന്ന തരത്തിലായിരുന്നു പ്രചരണം.

രാഷ്ടീയ ലാഭത്തിന് വേണ്ടി

രാഷ്ടീയ ലാഭത്തിന് വേണ്ടി

ഇത്തരം കാര്യങ്ങളില്‍ ഊന്നി മഹാരാഷ്ട്ര സര്‍ക്കാരിനെ കുരുക്കിലാക്കനാണ് സുശാന്തിന്റെ മരണത്തിലെ സിബിഐ അന്വേഷണം എന്നാണ് സജ്ഞയ് റാവത്തിന്റെ ആരോപണം. സര്‍ക്കാരിന് മേല്‍ സമ്മര്‍ദമുണ്ടാക്കുന്നതിനായുള്ള തന്ത്രമാണിതെന്നും രാഷ്ടീയ ലാഭത്തിന് വേണ്ടിയാണെന്നും ശിവസേന ആരോപിച്ചു.

ഗൂഢാലോചന

ഗൂഢാലോചന

ബിജെപി കേസിനെ രാഷ്ട്രീയവല്‍ക്കരിച്ച് മഹാരാഷ്ട്രക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും സജ്ഞയ് റാവത്ത് ആരോപിച്ചു. എന്‍സിപി മുഖപത്രം സാമ്‌നയിലെ ലേഖനത്തിലായിരുന്നു ശിവസേന നിലപാട് അറിയിച്ചത്. ഇതിലൂടെ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും സജ്ഞയ് റാവത്ത് പറഞ്ഞു.

കേന്ദ്ര ഏജന്‍സി

കേന്ദ്ര ഏജന്‍സി

മുംബൈ പൊലീസിന് കീഴില്‍ വരേണ്ട കേസ് സിബിഐക്ക് കൈമാറിയതിലൂടെ മുംബൈ പൊലീസിനെ അപമാനിക്കുകയാണ് ചെയ്തതെന്നും ശിവസന ആരോപിച്ചു. കേന്ദ്ര ഏജന്‍സി ആണെങ്കിലും സിബിഐ സ്വതന്ത്രവും നിഷ്പക്ഷവും അല്ലെന്നും റാവത്ത് കുറ്റപ്പെടുത്തി.

 ആദിത്യതാക്കറെ

ആദിത്യതാക്കറെ

ഒരു വിഭാഗം മാധ്യമങ്ങളെ ഉപയോഗിച്ച് ബിജെപി സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും സജ്ഞയ് ആരോപിച്ചു. സുശാന്ത് സിംഗിന്റെ മരണത്തില്‍ തനിക്കൊരു പങ്കുമില്ലെന്നും തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് ആസുത്രീത ആരോപണമാണെന്നും ആദിത്യതാക്കറെ പ്രതികരിച്ചിരുന്നു.

വൃത്തി കെട്ട നീക്കങ്ങള്‍

വൃത്തി കെട്ട നീക്കങ്ങള്‍

സുശാന്തിന്റെ മരണം നിര്‍ഭാഗ്യകരവും അതേസമയം ഞെട്ടിപ്പിക്കുന്നതുമാണ്. ഒരാളുടെ മരണം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും ആദിത്യ താക്കറെ പ്രതികരിച്ചിരുന്നു. ഇത്തരം വൃത്തി കെട്ട നീക്കങ്ങള്‍ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

നവാബ് മാലിക്

നവാബ് മാലിക്

ബീഹാര്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യത്തിനെതിരെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാല് അഘാഡി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയില്‍ നടന്ന കുറ്റകൃത്യം എങ്ങനെയാണ് ബീഹാര്‍ സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതെന്നായിരുന്നു എന്‍സിപി വക്താവ് നവാബ് മാലിക് ഉയര്‍ത്തിയ ചോദ്യം. ഭരണപരാജയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ബീഹാര്‍ മുഖ്യമന്ത്രി നടത്തുന്ന ശ്രമമാണിതെന്നായിരുന്നു ഉയരുന്ന പ്രധാന ആരോപണം.

English summary
Shivsena MP Sanjay Raut against CBI Probe In actor sushant singh rajput case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X