കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വേണ്ട, 2019ലെ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന

മുതിര്‍ന്ന നേതാവ് സഞ്ജയ് റൗട്ടാണ് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രമേയം അവതരിപ്പിച്ചത്

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: ബിജെപിയുമായി ഇനിയും സഹകരിക്കാനാവില്ലെന്ന് അതുകൊണ്ട് എന്‍ഡിഎ സഖ്യത്തില്‍ തുടരാനാവില്ലെന്ന് പ്രഖ്യാപിച്ച് ശിവസേന. 2019ലെ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി പ്രമേയം പാസാക്കിയിട്ടുണ്ട്.

1

മുതിര്‍ന്ന നേതാവ് സഞ്ജയ് റൗട്ടാണ് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ പാര്‍ട്ടി അംഗങ്ങളെല്ലാം പിന്തുണച്ചു. 29 വര്‍ഷം നീണ്ട സഖ്യത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. അതേസമയം ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിച്ച അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 25 സീറ്റും നിയമസഭാ തിരഞ്ഞെടുപ്പില്‍ 150 സീറ്റും നേടണമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

2

ഹിന്ദുത്വത്തിന്റെ പേരിലാണ് ബിജെപിയുമായി ശിവസേന സഖ്യമുണ്ടാക്കിയത്. എന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ശിവസേനയെ മോശപ്പെട്ടവരാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി അധികാരദുര്‍വിനിയോഗം നടത്തുന്നുണ്ടെന്നും സഞ്ജയ് റൗട്ട് പറഞ്ഞു. നേരത്തെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ അകന്നു തുടങ്ങിയത്. ഇതിനിടയില്‍ നടന്ന ബിഎംസി തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് വര്‍ധിപ്പിച്ചതിന് ശേഷം അവരെ വിമര്‍ക്കാനായിരുന്നു ശിവസേന ശ്രമിച്ചിരുന്നത്. ഇത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കുകയായിരുന്നു.

ശിവസേന ഇപ്പോഴും കേന്ദ്രമന്ത്രിസഭയില്‍ അംഗമായി തുടരുന്നുണ്ട്. ദേശീയ സമിതിയില്‍ ശിവസേന പ്രസിഡന്റായി ഉദ്ധവ് താക്കറെ തന്നെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. ഉദ്ധവിന്റെ മകന്‍ ആദിത്യ താക്കറെയെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തും.

English summary
shivsena parts way with bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X