Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ രണ്ട് വര്‍ഷം മുമ്പേ് ഒഴിവാക്കിയതാണ്, പിന്നെ എന്തിനാണ് പിന്നാലെ നടക്കുന്നതെന്ന് ശിവസേന!!

Recommended Video

cmsvideo
    BJPയെ രണ്ട് വര്‍ഷം മുമ്പേ് ഒഴിവാക്കിയതാണെന്ന് ശിവസേന | Oneindia Malayalam

    മുംബൈ: ശിവസേന ബിജെപി ബന്ധത്തില്‍ വീണ്ടും വിള്ളല്‍. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ അമിത് ഷാ ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന നിലപാട് കടുപ്പിച്ചത്. നിങ്ങളെ രണ്ടു വര്‍ഷം മുമ്പ് തന്നെ ഞങ്ങള്‍ ഒഴിവാക്കിയതാണ്. പിന്നെയും എന്തിനാണ് സഖ്യവുമായി പിന്നാലെ നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന കാര്യം മറക്കരുത്. അവരും നിങ്ങളെ കൈവിട്ടതാണ്. അതുകൊണ്ട് ഇതേ രീതിയുമായി ശിവസേനയോട് കളിക്കാന്‍ വരരുതെന്നും പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

    1

    നമുക്ക് മഹാരാഷ്ട്രയില്‍ സഖ്യമുണ്ടെങ്കില്‍ നമ്മുടെ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കും അത് ഗുണം ചെയ്യും. എന്നാല്‍ ശിവസേനയുമായി സഖ്യമുണ്ടോ ഇല്ലയോ എന്ന് നോക്കേണ്ട. ബിജെപി പ്രവര്‍ത്തകര്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. അതേസമയം പൗരത്വ പട്ടികയ്‌ക്കെതിരെ ശിവസേന പാര്‍ലമെന്റില്‍ വോട്ടു ചെയ്യാന്‍ തീരുമാനിച്ചതും റാഫേല്‍ അഴിമതിയില്‍ പാര്‍ലമെന്റ് സംയുക്ത സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടതും ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. ബിജെപിക്ക് ധാര്‍ഷ്ട്യത്തിന്റെ ഭാഷയാണ് ഉപയോഗിക്കുന്നത്. അവരുടെ ഭരണപരാജയം മറയ്ക്കാനാണ് ഇതെന്നും ശിവസേന ആരോപിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+