കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് പവാറിനെ പിന്നില്‍ നിന്ന് കുത്തി ശിവസേന; ശരദ് പവാര്‍ ശരി; പാര്‍ത്ഥിന്റെ പരാമര്‍ശത്തില്‍ നിലപാട്

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പാര്‍ത്ഥ് പവാറിനെ ശാസിച്ച് കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്തെത്തിയിരുന്നു. ശരദ് പവാറിന്റെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്കിടവരുത്തുകയുമുണ്ടായി. എന്നാല്‍ ഇപ്പോള്‍ ശരദ് പവാറിന്റെ നീക്കത്തെ പിന്തുണച്ചെത്തിയിരിക്കുകയാണ് ശിവസേന. ശരദ് പവാര്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്നും മാധ്യമങ്ങള്‍ കൃത്രിമ കൊടുങ്കാറ്റുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി. ശിവസേന മുഖപത്രമായ സാമ്‌നയിലായിരുന്നു ശിവസേന ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചത്.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണം

സുശാന്ത് സിംഗ് രജ്പുതിന്റെ മരണം

നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നായിരന്നു പാര്‍ത്ഥ് പവാറിന്റെ ആവശ്യം. മഹാരാഷ്ട്ര ഉപമുഖ്യമന്തിയും ശരദ് പവാറിന്റെ സഹോദരന്റെ മകനുമായ അജിത് പവാറിന്റെ മകനാണ് പാര്‍ത്ഥ് പവാര്‍. നേരത്തെ രാമക്ഷേത്ര നിര്‍മ്മാണത്തേയും സ്വാഗതം ചെയ്യുന്ന നിലപാടാണ് പാര്‍ത്ഥ് പവാര്‍ സ്വീകരിച്ചത്.

അപക്വമായ നിലപാട്

അപക്വമായ നിലപാട്

പാര്‍ത്ഥ് പവാറിന്റെ ആവശ്യത്തെ തള്ളി അദ്ദേഹത്തെ ശാസിക്കുന്ന നിലപാടാണ് എന്‍സിപി അധ്യക്ഷന്‍ സ്വീകരിച്ചത്. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പാര്‍ത്ഥ് പവാറിന്റെ ആവശ്യത്തിന് ഒരു പ്രധാന്യവും അര്‍ഹിക്കുന്നില്ലെന്നും മറിച്ച് വളരെ അപക്വമായ നിലപാടാണെന്നും ശരദ് പവാര്‍ പറഞ്ഞു.

കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ ശ്രമം

കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ ശ്രമം

ഇത് വലിയ രാഷ്ടീയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചതിന് പിന്നാലെ ശരദ് പവാറിന്റെ പിന്തുണക്കുകയാണ് മഹാരാഷ്ട്ര സഖ്യസര്‍ക്കാരിലെ മുഖ്യ കക്ഷിയായ ശിവസേന. പവാര്‍ പറഞ്ഞതില്‍ തൊറ്റൊന്നുമില്ലെന്നും മാധ്യമങ്ങള്‍ വെറുതെ കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതുവഴി പവാര്‍ കുടുംബത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തെറ്റിധാരണ ഉടലെടുക്കുകയാണെന്നും ശിവസേന പറഞ്ഞു.

Recommended Video

cmsvideo
sushant singh rajput's last video | Oneindia Malayalam
ആദിത്യതാക്കറെ

ആദിത്യതാക്കറെ

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേന നേതാവുമായ ആദിത്യതാക്കറെക്കെ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നതാണ്. ഒപ്പം മുംബൈ പൊലീസ് അന്വേഷിക്കേണ്ട കേസില്‍ ബീഹാര്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുകയും അതിന് അനുമതി നല്‍കുകയും ചെയ്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് പാര്‍ത്ഥ പവാറിന്റെ പരാമര്‍ശം.

അജിത് പവാര്‍

അജിത് പവാര്‍

ശരദ് പവാര്‍ മുതിര്‍ന്ന നേതാവും പാര്‍ട്ടി തലവനുമാണ്. അദ്ദേഹത്തിന് യുവാക്കളെ ഉപദേശിക്കാനും അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയും. ബാല്‍താക്കറെ പോലും അത് ചെയ്തിട്ടുണ്ടെന്ന് ശിവസേമ ന്യായീകരിച്ചു. നിങ്ങള്‍ പറയുന്നതിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അജിത് പവാര്‍ അത്തരം സാഹചര്യങ്ങളിലുടെ പോയിട്ടുണ്ടെന്ന് പറയാനും ശിവസേന മടിച്ചില്ല.

പാര്‍ത്ഥ് രാഷ്ട്രീയത്തില്‍ പുതിയത്

പാര്‍ത്ഥ് രാഷ്ട്രീയത്തില്‍ പുതിയത്

ഇപ്പോള്‍ അജിത് പവാര്‍ അത് നിയന്ത്രിക്കാന്‍ തുടങ്ങി. പാര്‍ത്ഥ് രാഷ്ട്രീയത്തില്‍ പുതിയതാണ്. അതുകൊണ്ടാണ് പരാമര്‍ശം വിവാദമായത്. ചില മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ പോലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെന്നും ശിവസേന പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ശിവസേനയുടെ നീക്കം,

ശരദ് പവാറിന്റെ വസതിയില്‍ എത്തി

ശരദ് പവാറിന്റെ വസതിയില്‍ എത്തി

അതേസമയം രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്യുന്ന പാര്‍ത്ഥ് പവാറിന്റെ നിലപാടിനെ ശിവസേന സ്വാഗതം ചെയ്തു. നേരത്തെ ശരദ് പവാറും കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാഗാന്ധിയും വരെ വിഷയത്തില്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും ശിവസേന വ്യക്തമാക്കി. എന്നാല്‍ പാര്‍ത്ഥ് പവാറിനെ ശാസിക്കുകയും പിന്നാലെയുണ്ടായ ചര്‍ച്ചകള്‍ക്കും ശേഷം പാര്‍ത്ഥ് വ്യാഴാഴ്ച്ച രാത്രി ശരദ് പവാറിന്റെ വസതിയില്‍ എത്തിയിരുന്നു.

English summary
Shivsena support NCP leader Sharad Pawar On public reprimand of parth pawar In sushant rajput case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X