Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ഹുമൈമയെ കണ്ടപ്പോള്‍ ഷോയ്ബിന് സാനിയയെ വേണ്ട

ദില്ലി: സെലിബ്രിറ്റികള്‍ തമ്മിലുള്ള വിവാഹവും വിവാഹമോചനവുമൊന്നും പുതിയ കാര്യങ്ങളല്ലെങ്കിലും ശത്രുതയിലുള്ള ഇരു രാജ്യങ്ങളിലെ പ്രമുഖരായ രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിവാഹം എന്ന നിലയില്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു.

എന്നാല്‍ ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ വിള്ളല്‍വീണുതുടങ്ങിയെന്നാണ് അടുത്തിടെ ചില മാധ്യമങ്ങളുടെ കണ്ടെത്തല്‍. സാനിയയും ഷൊയ്ബും കണ്ടുമുട്ടിയിട്ട് നാളുകള്‍ ഏറെയായെന്ന് പറയുന്നു. വിവാഹത്തിനുശേഷം സാനിയ പങ്കെടുക്കുന്ന ടൂര്‍ണമെന്റുകളില്‍ ഷൊയ്ബിന്റെ സാന്നിദ്ധ്യം ഉണ്ടാകുമായിരുന്നെങ്കില്‍ ഇപ്പോള്‍ സാനിയ തനിച്ചാണ് മത്സരങ്ങള്‍ക്കെത്തുന്നത്.

shoaibmalik-humamimamalik

പ്രമുഖ പാക് സിനിമാതാരം ഹുമൈമ ഷൊയ്ബുമായി അടുത്ത സൗഹൃദത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാനിയ മത്സരത്തിരക്കിലാകുമ്പോള്‍ ഷൊയ്ബ് ഹുമൈമയുമായി ചുറ്റിയടിക്കുകയാണെന്ന് പാപ്പരാസികള്‍ കണ്ടെത്തി. ഇരുവരെയും പലസ്ഥലത്തുവെച്ചും കണ്ടെന്നും കാമുകി കാമുകന്‍മാരെപ്പോലെയാണ് ഇവര്‍ ചുറ്റിയടിക്കുന്നതെന്നും ഗോസിപ്പ് കോളങ്ങള്‍ പറയുന്നു.

ഷൊയ്ബുമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പറയുമ്പോഴും, സാനിയ മാധ്യമവാര്‍ത്തയെ പൂര്‍ണമായും തള്ളാന്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇരുവരും രണ്ടു രാജ്യങ്ങളിലായതിനാലും മത്സരത്തിരക്കുള്ളതിനാലുമാണ് കണ്ടുമുട്ടലിന്റെ ഇടവേള വര്‍ദ്ധിക്കുന്നതെന്ന് സാനിയ ന്യായീകരിക്കുന്നു. ഷൊയ്ബ് നല്ല സുഹൃത്ത് മാത്രമാണെന്നാണ് ഹുമൈമയുടെയും പ്രതികരണം. എന്നാല്‍, പരമാവധി മാധ്യമങ്ങളുടെ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കുകയാണ് ഷൊയ്ബ്. മാധ്യമങ്ങള്‍ എന്തുവേണമെങ്കിലും പറയട്ടെ, അതൊന്നും തന്നെ ബാധിക്കുന്നതല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+