സാനിയയുമായുള്ള വിവാഹമോചനം സത്യം; പാക് നടിയെ വിവാഹം കഴിച്ച് ഷൊയ്ബ് മാലിക്ക്
പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്ക് നടി സന ജാവേദിനെ വിവാഹം കഴിച്ചു. വിവാഹ ചടങ്ങിന്റെ ഫോട്ടോകള്‍ ഷൊയ്ബ് മാലിക് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹമോചവ അഭ്യൂഹങ്ങള്‍ക്കിടെ ആണ് പുതിയ സംഭവം. സാനിയയും മാലിക്കും വേര്‍പിരിഞ്ഞു എന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല.
എന്നാല്‍ വിവാഹ ചിത്രം പങ്ക് വെച്ചതിലൂടെ ഇത് സ്ഥിരീകരിക്കപ്പെടുകയാണ്. ഷൊയ്ബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന് നേരത്തെ കിംവദന്തികള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സന ജാവേദിന്റെ ജന്മദിനത്തിന് മാലിക്ക് ആശംസകള്‍ നേര്‍ന്നതോടെയാണ് ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചത്.

ശനിയാഴ്ച നടന്ന വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ സന ജാവേദും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സാനിയ മിര്‍സ പങ്ക് വെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷൊയ്ബ് മാലിക്കുമായുള്ള വിവാഹ മോചനം പരോക്ഷമായി സ്ഥിരീകരിക്കുന്നതായിരുന്നു. ' വിവാഹവും വിവാഹമോചനവും കഠിനമാണ്. നിങ്ങള്‍ക്ക് ആവശ്യമായത് തിരഞ്ഞെടുക്കുക. അമിതവണ്ണവും ഫിറ്റായിരിക്കുന്നതും ബുദ്ധിമുട്ടാണ്.
നിങ്ങളുടെ പ്രയാസപ്പെട്ടത് തിരഞ്ഞെടുക്കുക. കടക്കെണിയിലാകുന്നതും സാമ്പത്തികമായി അച്ചടക്കം പാലിക്കുന്നതും ബുദ്ധിമുട്ടാണ്. ആശയവിനിമയം നടത്തുന്നതും നടത്താത്തതും ബുദ്ധിമുട്ടാണ്. നിങ്ങളുടെ ചോയ്സ് തിരഞ്ഞെടുക്കുക. കാരണം ജീവിതം ഒരിക്കലും എളുപ്പമാകില്ല. അത് എപ്പോഴും ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ നമുക്ക് നമ്മുടെ കഠിനാധ്വാനം തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കുക,' എന്നായിരുന്നു സാനിയയുടെ പോസ്റ്റ്.
ഷൊയ്ബ് മാലിക്കും സാനിയ മിര്‍സയും 2010 ല്‍ ആണ് വിവാഹിതരായത്. പാകിസ്ഥാന്, ഇന്ത്യ രാജ്യങ്ങളില്‍ നിന്നുള്ളവരായതിനാല്‍ തന്നെ ഇരുവരുടേയും വിവാഹം വളരെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ദുബായില്‍ ആയിരുന്നു താമസിച്ചിരുന്നത്. 2018 ല്‍ ആണ് ഇരുവര്‍ക്കും ഇഹ്സാന്‍ മിര്‍സ മാലിക്ക് എന്ന ആണ്‍കുട്ടി ജനിക്കുന്നത്. ഇഹ്സാന്റെ നാലാം പിറന്നാൡന് ശേഷമാണ് മാലിക്കും സാനിയയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്ത് വന്നത്.
എന്നാല്‍ വേര്‍പിരിയലിനെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിച്ചപ്പോഴും തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇരുവരും മിണ്ടാതിരുന്നു. കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ കിംവദന്തികള്‍ക്ക് അല്‍പ്പം ശമനമുണ്ടായിരുന്നെങ്കിലും മാലിക്ക് തന്റെ ഇന്‍സ്റ്റാഗ്രാം ബയോയില്‍ നിന്ന് സാനിയയുടെ ഭര്‍ത്താവ് എന്ന വിശദാംശം നീക്കിയതോടെ വീണ്ടും വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications