കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓച്ചിറയില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച ചായക്കടകാരന് ബഹിഷ്കരണം; കേരളത്തിനെതിരെ വീണ്ടും ബിജെപി എംപി

Google Oneindia Malayalam News

ബെംഗളൂരു: പൗരത്വ നിയമത്തെ പിന്തുണച്ചതിന് മലപ്പുറത്തെ ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെളളം നിഷേധിച്ചുവന്ന വ്യാജ പ്രചരണത്തിന് കേരള പോലീസ് കേസെടുത്ത പിന്നാലെ കേരളത്തിനെതിരെ വീണ്ടും ആരോപണവുമായി കര്‍ണാടക ബിജെപി എംപി ശോഭ കരന്തലജെ. പൗരത്വ നിയമത്തെ പിന്തുണച്ചതിന്‍റെ പേരില്‍ കൊല്ലം ഓച്ചിറയിലെ ചായക്കടരക്കാനെ ഒരു സമുദായം മൊത്തമായി ബഹിഷ്കരിച്ചുവെന്നാണ് ശോഭയുടെ പുതിയ ട്വീറ്റ്.

shobha-karandlaje

ചരിത്രം ആവര്‍ത്തിക്കുന്നു? കൊല്ലം ഓച്ചിറയിലെ പൊന്നപ്പന്‍ പ്രദേശത്തെ കടകളിലേക്ക് സ്നാക്സുകള്‍ നല്‍കി വരുന്ന ആളാണ്. എന്നാല്‍ പൗരത്വ നിയമത്തെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ എഴുതിയതിനെ തുടര്‍ന്ന് ഒരു സമുദായം അദ്ദേഹത്തെ ബഹിഷ്കരിച്ചു. ഇതിനെതിരെ കേസെടുക്കാന്‍ കേരള പോലീസ് തയ്യാറാണോയെന്നായിരുന്നു ശോഭയുടെ ട്വീറ്റ്.

കുറ്റിപ്പുറം പഞ്ചായത്തിലെ ചെറുകുന്ന് കോളനിയിലെ നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്നും അതിനാല്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുവെന്നുമായിരുന്നു ശോഭ കരന്തലജെയുടെ ആദ്യ ട്വീറ്റ്. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്ന് നാട്ടുകാരും പോലീസും പറഞ്ഞിരുന്നു. പിന്നാലെ ഇവര്‍ക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് പോലീസ് കേസെടുത്തിരുന്നു. 153 (എ) വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്.

'മണിച്ചിത്രതാഴിലെ ഗംഗയെപ്പോലെ ഇങ്ങനെയുള്ള കുല സ്ത്രീകളാണ് ഫാസിസത്തിന്റെ റിസർവ്വ് ആർമി''മണിച്ചിത്രതാഴിലെ ഗംഗയെപ്പോലെ ഇങ്ങനെയുള്ള കുല സ്ത്രീകളാണ് ഫാസിസത്തിന്റെ റിസർവ്വ് ആർമി'

 ഏറ്റവും മികച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; കുറ്റകൃത്യങ്ങള്‍ തുടച്ചു നീക്കി,നേട്ടങ്ങള്‍ വേറേയും ഏറ്റവും മികച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; കുറ്റകൃത്യങ്ങള്‍ തുടച്ചു നീക്കി,നേട്ടങ്ങള്‍ വേറേയും

'മലപ്പുറത്ത് സെൻകുമാർ 'പോർക്ക് സ്റ്റാൾ 'തുടങ്ങിക്കോട്ടെ,അതല്ലേ ഹീറോയിസം,പക്ഷേ ഒറ്റക്കണ്ടീഷന്‍''മലപ്പുറത്ത് സെൻകുമാർ 'പോർക്ക് സ്റ്റാൾ 'തുടങ്ങിക്കോട്ടെ,അതല്ലേ ഹീറോയിസം,പക്ഷേ ഒറ്റക്കണ്ടീഷന്‍'

English summary
Shoba karandhalaje against kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X