Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ച് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭയ്ക്കും ചന്ദപ്പയ്ക്കും കല്യാണം

വിവാഹത്തിന് പങ്കെടുക്കാത്തവർ കുറവായിരിക്കും വ്യത്യസ്ത ആചാരങ്ങൾ പിന്തുടർന്നുകൊണ്ടുള്ള വിവാഹങ്ങളും നമ്മൾ കണ്ടുകാണും. എന്നാൽ മരിച്ച് മുപ്പത് വർഷത്തിന് ശേഷം കല്യാണം കഴിച്ചവരെ അറിയാമോ!!

അതെ, മരിച്ച് 30 വർഷത്തിന് ശേഷം ശോഭ, ചന്ദപ്പ എന്നിവർ 'വിവാഹിതരായി'. വ്യാഴാഴ്ച കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് ഈ വിവാഹം നടന്നത്. കർണാടകയിലെ ചില ഭാഗങ്ങളിൽ ഒരു വിഭാഗം ഇപ്പോഴും പിന്തുടരുന്ന ആചാരമായ 'പ്രേത കല്യാണം' (മരിച്ചവരുടെ വിവാഹം) ആണ് പരമ്പരാഗത ചടങ്ങുകളോടെ നടന്നത്. ജനനസമയത്ത് മരിച്ചവർക്കാണ് ഇങ്ങനെയൊരു വിവാഹ ചടങ്ങ് ഒരുക്കുന്നത്. ആത്മാക്കളെ ബഹുമാനിക്കുന്നതിനുള്ള ഒരു മാർഗം ആയിട്ടാണ് ഈ വിവാഹത്തെ ഇവർ കാണുന്നത്.

marriage

പതിവ് വിവാഹം പോലെ തന്നെ ഔപചാരികമായിരുന്നു​ പ്രേത വിവാഹവും. ആകെ ഉള്ള വ്യത്യാസം യഥാർഥ വധൂവരന്മാർക്ക് പകരം അവരുടെ പ്രതിമകളാണ് ഉപയോഗിച്ചിരുന്നു എന്നതാണ്. പ്രസവസമയത്ത് മരിച്ചവർക്ക്, ഇ​തുപോലെ മരിച്ച മറ്റൊരു കുട്ടിയെ വിവാഹം കഴിപ്പിക്കുകയാണ് ചെയ്യുന്നത്.

ദിലുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളെ.... സൂപ്പർ കൂളായി ദിൽഷ ചിത്രങ്ങൾ കാണാം

രണ്ട് കുടുംബങ്ങൾ പരസ്പരം വീട്ടിലേക്ക് പോകും. ചടങ്ങിൽ വിവാഹ ഘോഷയാത്രയും ഉണ്ടാകും. എന്നാൽ, കുട്ടികൾക്കും അവിവാഹിതർക്കും വിവാഹത്തിൽ പ​ങ്കെടുക്കാൻ അനുവാദമില്ല. ചടങ്ങുകൾ മാത്രമല്ല, വിപുലമായ സദ്യയും ഇത്തരം വിവാഹങ്ങൾക്കുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+