കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെദ്യൂരപ്പ മുഖ്യമന്ത്രിയാവണം! 1001 ക്ഷേത്ര പടികള്‍ കയറി ശോഭ കരന്തലജെ, വീഡിയോ

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ അന്ത്യശാസനവും സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. അതിനിടെ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകാന്‍ 1001 പടികള്‍ കയറി ക്ഷേത്ര ദര്‍ശനം നടത്തുകയാണ് ബിജെപി എംപി ശോഭാ കരന്തലജെ. മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പടവുകള്‍ കയറുന്ന ശോഭയുടെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.

 yeddycm

<strong>കോണ്‍ഗ്രസ് വാദങ്ങളുടെ മുനയൊടിച്ച് പാട്ടീല്‍; തന്നെ ബിജെപി തട്ടിക്കൊണ്ടുപോയതല്ല</strong>കോണ്‍ഗ്രസ് വാദങ്ങളുടെ മുനയൊടിച്ച് പാട്ടീല്‍; തന്നെ ബിജെപി തട്ടിക്കൊണ്ടുപോയതല്ല

എന്നാല്‍ യെഡ്ഡിക്കായുള്ള ശോഭയുടെ പ്രാര്‍ത്ഥന എളുപ്പം ഫലം കണ്ടേക്കില്ല. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ ആവശ്യത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വിശ്വാസ പ്രമേയത്തില്‍ നടപടി പൂര്‍ത്തിയാകാതെ വോട്ടെടുപ്പിലേക്ക് കടക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വിശ്വാസ പ്രമേയ നടപടികളില്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ അധികാരമില്ലെന്നും കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വം പറയുന്നു.

<strong>'അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി, ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്'</strong>'അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി, ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്'

ഗവര്‍ണറുടെ ഉത്തരവ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കും. ഗവര്‍ണറുടെ നിലപാട് ഭരണഘടന വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. ഇതിനിടെ വിപ്പ് സംബന്ധിച്ച ഉത്തരവില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. വിപ്പില്‍ വ്യക്ത വരുത്തുന്നത് വരെ വോട്ടെടുപ്പ് നീട്ടി വെയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്‍റേയും ജെഡിഎസിന്‍റേയും ആവശ്യം. അതേസമയം വിശ്വാസ വോട്ടെടുപ്പ് വൈകിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി കോടതിയെ സമീപിച്ചേക്കും.

<strong>അമിത് ഷായെ ഞെട്ടിച്ച് സിപിഎം വനിതാ എംപി, ബിജെപിയിലേക്കുളള ക്ഷണത്തിന് മുഖത്ത് നോക്കി ചുട്ട മറുപടി!</strong>അമിത് ഷായെ ഞെട്ടിച്ച് സിപിഎം വനിതാ എംപി, ബിജെപിയിലേക്കുളള ക്ഷണത്തിന് മുഖത്ത് നോക്കി ചുട്ട മറുപടി!

English summary
Shobha Karandlaje climbs 1001 steps of Devi Temple for BS Yeddyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X