കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ കണ്ട് ശോഭാ സുരേന്ദ്രന്‍; കേരള നേതാക്കളെ മോദി ഞായറാഴ്ച കാണും, നദ്ദ ഇടപെട്ടിട്ടും തീര്‍ന്നില്ല

Google Oneindia Malayalam News

ദില്ലി: കേരളത്തിലെ ബിജെപിയുടെ സംഘടനാ പ്രശ്‌നങ്ങളില്‍ പരിഹാരം തേടി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. വിഷയങ്ങളില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് മോദിയോട് ശോഭ അഭ്യര്‍ഥിച്ചു. ഞായറാഴ്ച കൊച്ചിയിലെത്തുന്ന മോദി കേരള നേതാക്കളുമായി വിഷയം സംസാരിക്കും. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇടപെട്ടിട്ടും പ്രശ്‌നങ്ങളില്‍ പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ കണ്ടതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

p

സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ ഏറെ കാലമായി പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കേന്ദ്ര പ്രതിനിധികള്‍ പലതവണ ശ്രമിച്ചിട്ടും തര്‍ക്കം തീര്‍ന്നില്ല. കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷമാണ് വിവാദം ശക്തിപ്പെട്ടത്. കെ സുരേന്ദ്രന്‍ മുതിര്‍ന്ന നേതാക്കളെ തഴയുന്നു എന്ന ആരോപണവും ശക്തമാണ്.

സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...

കഴിഞ്ഞാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കേരളത്തില്‍ വന്നിരുന്നു. ഈ വേളയില്‍ പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ നടന്നു. ഏറെ കാലങ്ങള്‍ക്ക് ശേഷം അന്നാണ് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക യോഗത്തിന് എത്തിയത്. എന്നാല്‍ ഈ ചര്‍ച്ചകളും ഫലം കണ്ടില്ലെന്നാണ് വ്യക്തമാകുന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശം സംസ്ഥാന നേതാക്കള്‍ നടപ്പാക്കുന്നില്ല എന്നാണ് ആക്ഷേപം. തുടര്‍ന്നാണ് ശോഭ ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ടത് എന്ന് മനസിലാകുന്നു.

എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

നരേന്ദ്ര മോദി ഔദ്യോഗിക പരിപാടിക്ക് ഞായറാഴ്ച കൊച്ചിയിലെത്തുന്നുണ്ട്. ഈ വേളയില്‍ അദ്ദേഹം കേരളത്തിലെ ബിജെപി നേതൃത്വവുമായും ചര്‍ച്ച നടത്തും. ഈ അവസരത്തില്‍ പ്രശ്‌ന പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശോഭ ദില്ലിയിലെത്തി മോദിയെ കണ്ടത് എന്നറിയുന്നു. മോദി വിഷയത്തില്‍ ഇടപെടുമോ എന്ന ചോദ്യത്തിന് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും സംഘടനാ കാര്യങ്ങള്‍ പരിശോധിക്കാന്‍ ദേശീയ അധ്യക്ഷനും മറ്റു ഭാരവാഹികളുമുണ്ടല്ലോ എന്നായിരുന്നു ശോഭയുടെ പ്രതികരണം.

English summary
Shobha Surendran meets Narendra Modi in Delhi to Solve Kerala BJP Issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X