റിയോ ഒളിംപിക്സ്: ശോഭാ ഡേയ്ക്ക് വിരോധം ഇന്ത്യയോടോ താരങ്ങളോടോ!!!
ദില്ലി: പ്രമുഖ എഴുത്തുകാരിയും നോവലിസ്റ്റുമായ ശോഭ ഡെ വിവാദങ്ങള്‍ക്ക് കൊഴുപ്പേകുന്നു .ഒളിംപിക്സില്‍ പങ്കെടുക്കാന്‍ റിയോയിലെത്തിയ ഇന്ത്യന്‍ ടീമിനെ പരിഹസിച്ചുള്ള ട്വീറ്റാണ് ഒടുവില്‍ ശോഭ ഡേയെ വിവാദത്തിലെത്തിച്ചിട്ടുള്ളത്. ഒളിമ്പിക്സിന് പോകുന്ന ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം സെല്‍ഫികള്‍ എടുക്കുക മാത്രമാണെന്നും വെറുംകൈയോടെയാണ് അവര്‍ തിരിച്ചുവരുന്നതെന്നും ഇത് പണത്തിന്റെയും പ്രതിഭയുടെയും പാഴ്ച്ചെലവാണെന്നുമായിരുന്നു ശോഭയുടെ ട്വീറ്റ്. ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്രയ്ക്ക് നേരിയ പോയിന്റിന്റെ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായ തിങ്കളാഴ്ചയായിരുന്നു ഡേയുടെ വിവാദ പ്രതികരണം.
എന്നാല്‍ ഇന്ത്യന്‍താരങ്ങളെ പരിഹസിച്ചുള്ള ട്വീറ്റിന് ട്വിറ്ററില്‍ നിന്ന് തന്നെ കടുത്തവിമര്‍ശനമാണ് ഡേയ്ക്കെതിരെ ഉയര്‍ന്നത്. ട്വീറ്റിനെ പ്രതിരോധിക്കുന്നതാണ് ഇപ്പോള്‍ ശോഭയുടെ നിലപാട്. തന്റെ ട്വീറ്റ് കായിക താരങ്ങള്‍ക്കെതിരെ അല്ലെന്നും താരങ്ങളെ പിന്തുണയ്ക്കുന്നുവെന്നും വ്യക്തമാക്കി. എന്നാല്‍ താരങ്ങള്‍ക്ക് ശരിയായ അടിസ്ഥാന സൗകര്യങ്ങളും, പരിശീലനവും ഭക്ഷണവും നല്‍കാത്ത അധികൃതരെയാണ് ലക്ഷ്യം വച്ചതെന്നുമായിരുന്നു സംഭവത്തെത്തുടര്‍ന്ന് മൗനം പാലിച്ചിരുന്ന ശോഭ ഡേ പ്രതികരിച്ചത്.

എന്നാല്‍ അത്തരമൊരു പ്രസ്താവന നടത്തിയതില്‍ ഖേദിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഡേ അതിലുറച്ചുനില്ക്കുന്നതായും കൂട്ടിച്ചേര്‍ത്തു. ഡേയുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ സെലിബ്രിറ്റികളും പ്രമുഖ കായിക താരങ്ങളായ പി കശ്യപ്, അഭിനവ് ബിന്ദ്ര, ജ്വാല ഗുട്ട എന്നിവര്‍ ഡേയ്ക്കെതിരെ പ്രതിഷേധവുമായി ട്വീറ്റുചെയ്തിരുന്നു.
Goal of Team India at the Olympics: Rio jao. Selfies lo. Khaali haat wapas aao. What a waste of money and opportunity.
— Shobhaa De (@DeShobhaa) August 8, 2016
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം












Click it and Unblock the Notifications