കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബീഫിന് പുറമേ സിനിമയ്ക്കും നിരോധനം? ശോഭാ ഡേയോട് എന്തിനിങ്ങനെ

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ ബീഫ് നിരോധനം ഉണ്ടാക്കിയ വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. അപ്പോഴാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വേറൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അത് സിനിമയെ സംബന്ധിച്ചായിരുന്നു.

പ്രൈം ടൈമില്‍ മഹാരാഷ്ട്രയിലെ തീയേറ്ററുകളില്‍ മറാത്ത സിനിമകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്നായിരുന്നു ആ നിര്‍ദ്ദം. ഇതിനെതിരെ ട്വിറ്ററില്‍ പ്രതികരിച്ച മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും ആയ ശോഭ ഡേ ആണ് ഇപ്പോള്‍ ശിവസേനയുടെ പ്രതിഷേധത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്.

Shobhaa De

സര്‍ക്കാരിന്റെ നീക്കം 'ദാദാഗിരി' ആണെന്ന് ശോഭ ഡേ പറയുന്നത്. നിരോധനം ബീഫില്‍ നിന്ന് സിനിമയിലേക്കെത്തിയിരിക്കുന്നു. ഇതല്ല ഞങ്ങള്‍ ഇഷ്ടപ്പെടുന്ന മഹാരാഷ്ട്ര എന്നും അവര്‍ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയെ ദേവേന്ദ്ര 'ദിക്താവാല' ഫഡ്‌നാവിസ് എന്നാണ് ട്വീറ്റില്‍ വിശേഷിപ്പിച്ചത്.

ശോഭ ഡേയുടെ പരാമര്‍ശത്തിനെതിരെ ശിവസേന ഉടന്‍ തന്നെ രംഗത്തെത്തി. മുഖ്യമന്ത്രിയെ പരിസഹസിച്ചതിന് ശിവസേനയുടെ ഒരു എംഎല്‍എ ശോഭ ഡേയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസും നല്‍കി.

ഇത്രയൊക്കെ ആയിട്ടും ശോഭ ഡേ തന്റെ അഭിപ്രായത്തില്‍ നിന്ന് പിന്‍ വാങ്ങിയില്ല. ഇതോടെ ശിവസേന പ്രവര്‍ത്തകര്‍ ശോഭ ഡേയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കണ്ട് താന്‍ ഭയപ്പെടുന്നില്ലെന്ന് വീണ്ടും ട്വീറ്റ് ചെയ്തു.

English summary
Shobhaa De in trouble for tweet against Maharashtra govt, Sena moves privilege motion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X