സ്വവര്‍ഗാനുരാഗം മാറാനും ചികിത്സ
ദില്ലി : സ്വവര്‍ഗാനുരാഗം ചികിത്സിച്ചു മാറ്റുമത്രെ... ദില്ലിയിലാണ് ഈ പുതിയ കണ്ടു പിടുത്തം. ദില്ലിയില്‍ സ്വവര്‍ഗാനുരാഗം ചികിത്സിച്ചു മാറ്റുമെന്ന ഡോക്ടര്‍മാര്‍ വാഗ്ദാനം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ . സ്വവര്‍ഗാനുരാഗം സ്കീസോഫ്രേനിയ പോലുള്ള ഒരു തരം മാനസികപ്രശ്നമാണെന്നാണ് ഡല്‍ഹിയിലെ ചില ഡോക്ടര്‍മാര്‍ അവകാശവാദമുന്നയിക്കുന്നത്. നഗരത്തിലെ ചില പ്രമുഖ ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ ചികിത്സ നടത്തുന്നതായി ചികിത്സയ്ക്ക് വിധേയമായ ആളുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാസങ്ങള്‍ക്കുള്ളില്‍ ഹെട്രോസെക്ഷ്വലിറ്റി പ്രദാനം ചെയ്യുന്ന കോണ്‍വര്‍സേഷന്‍ തെറാപ്പിയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് ഇവര്‍ പറയുന്നു. സംശയകരമായ നടപടി ക്രമങ്ങളിലൂടെ നടത്തുന്ന ചികിത്സ ഇലക്ട്രിക് ഷോക്ക്, മയക്കു മരുന്നുകള്‍, ടെസ്റ്റോസ്റ്റിറോണ്‍ എന്നിവയടങ്ങുന്നതാണ്.

ദിവസവും ദില്ലിയിലെ ക്ലിനിക്കുകളില്‍ ചികിത്സ തേടിയെത്തുന്ന സ്വവര്‍ഗാനുരാഗികളുടെ എണ്ണം വര്‍ധിച്ചതായാണ് കണക്ക്. സ്വവര്‍ഗാനുരാഗം ഒരു മാനസിക രോഗമല്ലെന്നിരിക്കെ ഇത്തരം ചികിത്സകള്‍ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുമെന്നും മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
സ്വവര്‍ഗാനുരാഗ ചികിത്സ പുറത്തായാല്‍ നാണക്കേടാണെന്നു കരുതി വലിയ തുക മുടക്കിയാണ് ഇവിടെ പലരും ചികിത്സയ്ക്ക് എത്തുന്നത് . ഭര്‍ത്താവ് സ്വവര്‍ഗാനുരാഗി ആയതിന്റെ പേരില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ ഈയിടെ ആത്മഹത്യ ചെയ്തിരുന്നു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications