കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധി ആശുപത്രിയില്‍; നെഞ്ച് പൊട്ടി മരിച്ചത് 21 പേര്‍!! പരിധി വിടരുതെന്ന് സ്റ്റാലിന്‍

Google Oneindia Malayalam News

ചെന്നൈ: ഡിഎംകെ നേതാവ് കരുണാനിധി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായി എന്ന വാര്‍ത്ത കേട്ട് ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹൃദയം പൊട്ടി മരിച്ചു. നേതാവിനെ തങ്ങള്‍ക്ക് തിരിച്ചുതരൂ... ഞങ്ങളുടെ ജീവനെടുത്തോളൂവെന്നാണ് ആശുപത്രിക്ക് മുമ്പില്‍ തടിച്ചുകൂടിയ അണികള്‍ വാവിട്ട് കരഞ്ഞു പറയുന്നത്. ആരും പരിധി വിടരുതെന്ന് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റും കരുണാനിധിയുടെ മകനുമായ എംകെ സ്റ്റാലിന്റെ അണികളോട് ആവശ്യപ്പെട്ടു. 94കാരനായ കരുണാനിധിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്. എങ്കിലും അണികള്‍ സങ്കടം അടക്കാനാകാതെ വിലപിക്കുകയാണ്. വിവരങ്ങള്‍ ഇങ്ങനെ....

21പേരാണ് മരിച്ചത്

21പേരാണ് മരിച്ചത്

21പേരാണ് ഇതുവരെ കരുണാനിധി ആശുപത്രിയിലായത് അറിഞ്ഞ ഷോക്കില്‍ മരിച്ചത്. വളരെ ദുഖത്തോടെയാണ് അണികളുടെ മരണ വാര്‍ത്ത കേള്‍ക്കുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കഴിഞ്ഞ അഞ്ചുദിവസമായി ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി.

സങ്കടം വിടാതെ അണികള്‍

സങ്കടം വിടാതെ അണികള്‍

മരിച്ച പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഡിഎംകെ ശേഖരിച്ചിട്ടുണ്ട്. വിവരങ്ങള്‍ പുറത്തുവിടേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വം കൈക്കൊണ്ട തീരുമാനം. കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന ഡോക്ടര്‍മാരുടെ പ്രസ്താവന വന്നിട്ടും അണികള്‍ക്ക് സങ്കടം അടയ്ക്കാനാകുന്നില്ല.

നേരിയ ആശ്വാസം നല്‍കിയ ഫോട്ടോ

നേരിയ ആശ്വാസം നല്‍കിയ ഫോട്ടോ

ചൊവ്വാഴ്ച ഉച്ച വരെ കരുണാനിധിയുടെ ആരോഗ്യ നിലയില്‍ ആശങ്ക ഇരട്ടിയായിരുന്നു. എന്നാല്‍ വൈകി രാഹുല്‍ ഗാന്ധി ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന ചിത്രം പാര്‍ട്ടി പുറത്തുവിട്ടു. അണികള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതായിരുന്നു ഇതെങ്കിലും ഇപ്പോഴും ആശുപത്രിക്ക് മുമ്പില്‍ നിന്ന് അണികള്‍ പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ല.

ആശുപത്രിയില്‍ കഴിയണം

ആശുപത്രിയില്‍ കഴിയണം

കരുണാനിധിയുടെ കരളിന്റെ പ്രവര്‍ത്തനത്തില്‍ നേരിയ വ്യതിയാനമുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെയാണ് അദ്ദേഹം. കുറച്ചുനാള്‍ കൂടി ആശുപത്രിയില്‍ കഴിയണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്.

തലൈവരേ എഴുന്നേറ്റ് വാ

തലൈവരേ എഴുന്നേറ്റ് വാ

രക്തസമ്മര്‍ദ്ദം താഴ്ന്നതിനാല്‍ ഗുരുതരാവസ്ഥയിലാണ് കരുണാനിധിയെ കഴിഞ്ഞ വെള്ളിയാഴ്ച കാവേരി ആശുപത്രിയില്‍ എത്തിച്ചത്. ഞായറാഴ്ച രാത്രി പള്‍സും താഴ്ന്നു. ചൊവ്വാഴ്ച രാത്രിയാണ് ഈ രണ്ട് പ്രശ്‌നങ്ങളും അകന്നിട്ടുണ്ട്. എങ്കിലും സൂക്ഷ്മ നിരീക്ഷണം ആവശ്യമാണ്. തലൈവരേ എഴുന്നേറ്റ് വാ എന്നാണ് അണികള്‍ ആശുപത്രിക്ക് മുമ്പില്‍ വിലപിക്കുന്നത്.

പാകിസ്താനില്‍ മുത്തലാഖ്? ഇമ്രാന്റെ വരവോടെ എല്ലാം മാറുന്നു!! മുസ്ലിം വിവാഹ മോചനവഴികള്‍...പാകിസ്താനില്‍ മുത്തലാഖ്? ഇമ്രാന്റെ വരവോടെ എല്ലാം മാറുന്നു!! മുസ്ലിം വിവാഹ മോചനവഴികള്‍...

English summary
Unable to bear ‘shock’ of Karunanidhi’s illness, 21 DMK cadres die
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X