മൂത്രം കുടിപ്പിച്ചു..സ്വകാര്യ ഭാഗങ്ങളില്‍ നക്കിച്ചു..പോലീസുകാര്‍ നഗ്നഫോട്ടോയെടുത്തു..ഞെട്ടിക്കും !
ദില്ലി: 2005ല്‍ ദില്ലിയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ കുറ്റക്കാരനെന്ന് വിധിച്ച് പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് റഫീഖ് ഷായെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. 11 വര്‍ഷത്തെ തടവിന് ശേഷമാണ് മുഹമ്മദ് റഫീഖ് ഷാ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.
നടിയെ തട്ടിക്കൊണ്ടുപോകൽ: ബിനീഷ് കോടിയേരിയെ പ്രതിക്കൂട്ടിലാക്കാൻ ബിജെപി.. !
തടവിലായിരിക്കുന്ന കാലയളവില്‍ അനുഭവിച്ച ദുരിതങ്ങള്‍ ഇയാള്‍ കോടതിയില്‍ വിവരിച്ചത് കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ക്രൂര പീഡനങ്ങളാണ് ശിക്ഷാ കാലയളവില്‍ പോലീസില്‍ നിന്നും നേരിടേണ്ടി വന്നത്.

ജയിലില്‍ വച്ച് വെള്ളത്തിന് പകരം പോലീസുകാര്‍ കുടിക്കാന്‍ കൊടുത്തിരുന്നത് മൂത്രമായിരുന്നു. മാത്രമല്ല കൂടെയുള്ള മറ്റു പ്രതികളുടെ സ്വകാര്യഭാഗങ്ങളില്‍ നക്കിക്കുമായിരുന്നുവെന്നും മുഹമ്മദ് റഫീഖ് ഷാ പറയുന്നു.

2008ല്‍ കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഈ പീഡന കഥകള്‍ ഷാ വിവരിച്ചത്. 2005ല്‍ ദില്ലിയില്‍ ബസ്സില്‍ ബോംബ് വെച്ചുവെന്ന കുറ്റമാരോപിച്ചാണ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്.

മാത്രമല്ല തന്റെ അടിവസ്ത്രത്തില്‍ പോലീസുകാര്‍ എലിയെ പിടിച്ചിടുമായിരുന്നെന്നും ഷാ പറഞ്ഞു. ഇത് കണ്ട് രസിക്കുന്ന പൊലീസുകാര്‍ അവരുടെ മൊബൈല്‍ ഫോണുകളില്‍ തന്റെ നഗ്ന ചിത്രങ്ങളെടുത്തിരുന്നതായും ഷാ ആരോപിക്കുന്നു.

ദില്ലിയില്‍ സ്‌ഫോടനം നടക്കുന്ന സമയത്ത് ഇസ്ലാമിക് സ്റ്റഡീസ് വിദ്യാര്‍ത്ഥിയായ ഷാ ക്ലാസ്സിലായിരുന്നു. ഇത് തെളിയിക്കുന്ന അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ളവ ഹാജരാക്കിയിരുന്നെങ്കിലും കോടതി പരിഗണിച്ചില്ലെന്നും ഷാ പറയുന്നു.

സഹായത്തിന് വേണ്ടി കേണപേക്ഷിച്ചപ്പോള്‍ എല്ലാ കശ്മീരികളും തീവ്രവാദികളാണ് എന്നായിരുന്നു മറുപടി ലഭിച്ചത്. മാത്രമല്ല ജയിലില്‍ തന്റെ മതവികാരത്തെയും പൊലീസ് വ്രണപ്പെടുത്തിയെന്ന് ഷാ കോടതിയില്‍ പറഞ്ഞു.

തന്റെ ജയില്‍ മുറിയിലേക്ക് ഒരു ചെറിയ പന്നിയെ കൊണ്ടുവന്ന പൊലീസുകാര്‍ അതിനെ തന്റെ ശരീരം മുഴുവന്‍ സ്പര്‍ശിപ്പിച്ചു. ഒരു സെല്ലില്‍ പന്നിക്കൊപ്പം തന്നെ അടച്ചുവെന്നും ഷാ പറഞ്ഞു.

ബസ്സില്‍ ബോംബ് വെച്ചയാളുടെ രൂപം സംബന്ധിച്ച ദൃക്‌സാക്ഷി വിവരണം അടിസ്ഥാനമാക്കിയാണ് റഫീക് ഷായെ പൊലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ബോംബ് സ്ഥാപിച്ചയാളുടെ പിറകുവശം മാത്രമാണ് കണ്ടതെന്നായിരുന്നു സാക്ഷി മൊഴി.

റഫീഖിനെ കോടതിയില്‍ തിരിച്ചറിയാനും സാക്ഷിക്ക് കഴിഞ്ഞില്ല. അന്ന് വരച്ചുവെന്ന് പറയപ്പെടുന്ന രേഖാചിത്രവും കോടതിയിലെത്തിയില്ല. എന്നിട്ടും 11 വര്‍ഷം ഷാ ഝയിലില്‍ നരകയാതന അനുഭവിച്ചു.












Click it and Unblock the Notifications