Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനാപകടത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം നദിയിലേക്കെറിഞ്ഞ് ബിഹാര്‍ പൊലീസ്, വിവാദം

പാട്‌ന: വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലെത്തിക്കാതെ പുഴയിലേക്കെറിഞ്ഞ് ബിഹാര്‍ പൊലീസ്. മുസഫര്‍നഗറിലെ ഫകുലിയിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ദേശീയ പാത 22-ല്‍ ആയിരുന്നു സംഭവം. അജ്ഞാത വാഹനമിടിച്ച് കൊല്ലപ്പെട്ടയാളുടെ മൃതദേഹമാണ് പൊലീസ് പുഴയിലെറിഞ്ഞത്. സംഭവം വിവാദമായതിന് പിന്നാലെ പൊലീസ് മൃതദേഹം കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ട്രക്ക് ഇടിച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത് എന്നാണ് വിവരം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയോ പോസ്റ്റ്ുമോര്‍ട്ടം നടത്തുകയോ ചെയ്യാതെയാണ് പാലത്തില്‍ നിന്ന് പുഴയിലേക്ക് വലിച്ചെറിഞ്ഞത്. പൊലീസുകാര്‍ കമ്പുകള്‍ ഉപയോഗിച്ച് മൃതദേഹം പാലത്തിന്റെ കൈവരിയില്‍ നിന്ന് തള്ളി നീക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

bihar police

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഇതോടെ രാത്രി വൈകി പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്ുമോര്‍ട്ടത്തിന് അയയ്ക്കുകയായിരുന്നു. പൊലീസ് ആദ്യം അനാദരവോട് മൃതദേഹം കൈകാര്യം ചെയ്യുന്നതും പിന്നീട് കണ്ടെടുക്കുന്നതും ആളുകള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മൃതദേഹം ആദ്യം തന്നെ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചെന്നും റോഡില്‍ കുടുങ്ങിയ ശരീരഭാഗങ്ങള്‍ മാത്രമാണ് പുഴയിലെറിഞ്ഞതെന്നുമാണ് പൊലീസിന്റെ വാദം.

അതേസമയം പൊലീസ് ഉദ്യോഗസ്ഥന്‍ മൃതദേഹം കാലില്‍ നിന്ന് ഉയര്‍ത്തുകയും നദിയിലേക്ക് എറിയാന്‍ പാലത്തിന്റെ റെയിലിംഗില്‍ വയ്ക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഇത് നോക്കി നില്‍ക്കുന്ന നാട്ടുകാരേയും കാണാം. അതിനിടെ അന്വേഷണത്തിന് ശേഷം കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+