പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റില്‍ സിനിമാ നടിയുടെ നഗ്ന ഫോട്ടാ!ഹാള്‍ടിക്കറ്റ് കണ്ട് പെണ്‍കുട്ടി ഞെട്ടി

  • By: Afeef Musthafa
Subscribe to Oneindia Malayalam

പാറ്റ്‌ന: സ്റ്റാഫ് സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന ഇന്റര്‍മീഡിയേറ്റ് പരീക്ഷയ്ക്കുള്ള പ്രവേശന കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത വിദ്യാര്‍ത്ഥിനി കാര്‍ഡിലെ ഫോട്ടോ കണ്ട് ഞെട്ടി. വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോയ്ക്ക് പകരം സിനിമാ നടിയുടെ അര്‍ധ നഗ്ന ഫോട്ടോയാണ് ഹാള്‍ ടിക്കറ്റിലുള്ളത്. ബീഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ച ഹാള്‍ ടിക്കറ്റിലാണ് ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്.

ജനുവരി 8നാണ് പെണ്‍കുട്ടി വെബ്‌സൈറ്റില്‍ നിന്നും പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തത്. ഫെബ്രുവരി 26ന് നടക്കുന്ന ബീഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ പരീക്ഷയ്ക്ക് അപേക്ഷിച്ച പെണ്‍കുട്ടിയുടെ ഹാള്‍ ടിക്കറ്റിലുള്ള മറ്റു വിവരങ്ങളെല്ലാം കൃത്യമാണ്. ഹാള്‍ ടിക്കറ്റിലുള്ള സിനിമാ നടിയുടെ പേരും പെണ്‍കുട്ടിയുടെ പേരും ഒന്നു തന്നെയാണെന്നാണ് വാര്‍ത്ത പുറത്തുവിട്ട ഹിന്ദി ദിനപ്പത്രം പ്രഭാത് ഖബാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരീക്ഷ ഫെബ്രുവരിയില്‍...

പരീക്ഷ ഫെബ്രുവരിയില്‍...

ബീഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന ഇന്റര്‍മീഡിയേറ്റ് പരീക്ഷയ്ക്കായാണ് വിദ്യാര്‍ത്ഥിനി അപേക്ഷിച്ചത്. ഫെബ്രുവരി 26ന് നടക്കുന്ന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ജനുവരി 8നാണ് വിദ്യാര്‍ത്ഥിനി ഡൗണ്‍ലോഡ് ചെയ്തത്.

സിനിമാ നടിയുടെ ഫോട്ടാ...

സിനിമാ നടിയുടെ ഫോട്ടാ...

ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത പെണ്‍കുട്ടി അതിലെ ഫോട്ടോ കണ്ടാണ് ഞെട്ടിയത്. തന്റെ ഫോട്ടായ്ക്ക് പകരം പ്രശസ്ത സിനിമാ നടിയുടെ അര്‍ധനഗ്ന ഫോട്ടായാണ് ഹാള്‍ ടിക്കറ്റിലുണ്ടായിരുന്നത്.

പേരും സ്ഥലവും കൃത്യം...

പേരും സ്ഥലവും കൃത്യം...

ഹാള്‍ ടിക്കറ്റിലെ മറ്റു വിവരങ്ങളെല്ലാം ശരിയാണെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. പേരും മേല്‍വിലാസവുമെല്ലാം ശരിയായ അച്ചടിച്ച ഹാള്‍ടിക്കറ്റില്‍ ഫോട്ടോ മാത്രം എങ്ങനെ മാറിപ്പോയെന്നാണ് വിദ്യാര്‍ത്ഥിനി ചോദിക്കുന്നത്.

നടിയുടെ പേരുമായി സാമ്യം...

നടിയുടെ പേരുമായി സാമ്യം...

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിനിയുടെയും , ഹാള്‍ ടിക്കറ്റിലെ ഫോട്ടായിലുള്ള സിനിമാ നടിയുടെ പേരും ഒന്നാണെന്നാണ് ഹിന്ദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹാള്‍ ടിക്കറ്റ് സോഷ്യല്‍ മീഡിയയില്‍...

ഹാള്‍ ടിക്കറ്റ് സോഷ്യല്‍ മീഡിയയില്‍...

സിനിമാ നടിയുടെ ഫോട്ടോയുള്ള പരീക്ഷാ ഹാള്‍ ടിക്കറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറമലോകമറിയുന്നത്. എന്തായാലും ബീഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് സംഭവിച്ച വീഴ്ച സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

മറ്റു സംസ്ഥാനങ്ങളില്‍ കുഴപ്പമില്ല...

മറ്റു സംസ്ഥാനങ്ങളില്‍ കുഴപ്പമില്ല...

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ നടക്കുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളിലെ ഹാള്‍ ടിക്കറ്റുകളിലൊന്നും അച്ചടി പിശകോ മറ്റോ സംഭവിച്ചതായി പരാതി ഉയര്‍ന്നിട്ടില്ല.

English summary
A Bihar girl got the shock of her life after finding a topless image of a popular actress on her admit card for the SSC Intermediate Level exam to be held on February 26.
Please Wait while comments are loading...