കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയ മിലിയയിൽ നിന്നും നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ, വിദ്യാർത്ഥികളെ തല്ലിച്ചതച്ച് ദില്ലി പോലീസ്!

Google Oneindia Malayalam News

ദില്ലി: ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നിന്നും പോലീസ് ക്രൂരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2019 ഡിസംബര്‍ 15ന് ജാമിയ മിലിയയില്‍ ഉണ്ടായ പോലീസ് അക്രമം എത്രമാത്രം ക്രൂരമായിരുന്നു എന്ന് വെളിവാക്കുന്നതാണ് ദൃശ്യങ്ങള്‍. ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഫേസ്ബുക്കിലൂടെ സിസിടിവി ദൃശ്യം പുറത്ത് വിട്ടത്.

ദില്ലി പോലീസ് സംഘം ജാമിയയിലെ ലൈബ്രറി മുറിയിലേക്ക് ഇരച്ച് കയറി വായിച്ച് കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ലാത്തി ഉപയോഗിച്ചാണ് യാതൊരു പ്രകോപനവും കൂടാതെ പോലീസ് കുട്ടികളെ ആക്രമിച്ചത് എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

jamia

രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെ പോലീസുകാര്‍ തുടര്‍ച്ചയായി ലാത്തി കൊണ്ട് തല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം. എംഎ-എംഫില്‍ വിഭാഗത്തിന്റെ കെട്ടിടത്തിന്റെ ആദ്യത്തെ നിലയിലാണ് വായനാ മുറി. ഡിസംബര്‍ 15ന് വൈകിട്ട് 6.8നാണ് പോലീസ് അതിക്രമം ഉണ്ടായത് സിസിടിവി വീഡിയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ലൈബ്രറിയിലെ സാധനങ്ങളും പോലീസുകാര്‍ നശിപ്പിച്ചു.

പൗരത്വ നിയമത്തിന് എതിരായി ജാമിയ വിദ്യാര്‍ത്ഥികള്‍ ദില്ലി പീസ് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് ജാമിയ മിലിയ സര്‍വ്വകലാശാല ക്യാംപസ്സിനുളളില്‍ കടന്ന് ദില്ലി പോലീസ് നരനായാട്ട് അഴിച്ച് വിട്ടത്. അതേസമയം വിദ്യാര്‍ത്ഥികളെ ആക്രമിച്ചു എന്ന ആരോപണം ദില്ലി പോലീസ് ആവര്‍ത്തിച്ച് തള്ളിക്കളയുകയാണ്. പോലീസ് അതിക്രമത്തില്‍ ജാമിയയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പോലീസ് വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്യുകയായിരുന്നു.

English summary
Shocking CCTV footage of police attacking students in Jamia Milia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X