കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ടു; മുഖം വികൃതമാക്കി... മൃതദേഹം പാലത്തിനടിയില്‍!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിന്റെ കരുത്തയായ നേതാവ് കൊല്ലപ്പെട്ട നിലയില്‍. 35കാരിയായ രേശ്മ പദേകനൂറിന്റെ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്. കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് പുതിയ വിവരം പുറത്തുവന്നത്. കോണ്‍ഗ്രസ് വനിതാ വിഭാഗത്തിന്റെ സംസ്ഥാന ഉപാധ്യക്ഷയാണ് ഇവര്‍. കഴിഞ്ഞ നിയസമഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു.

വിജയപുരയിലെ കോര്‍ട്ടി കോലാര്‍ പാലത്തിന് അടിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു. രാഷ്ട്രീയ ബന്ധമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ഭര്‍ത്താവ് നല്‍കിയ സൂചന വച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒരാളെ പോലീസ് സംശയിക്കുന്നുണ്ട്. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഇവരുടെ വളര്‍ച്ച അതിവേഗമായിരുന്നു. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ....

സംസ്ഥാന ഉപാധ്യക്ഷ

സംസ്ഥാന ഉപാധ്യക്ഷ

ഏറെകാലം ജെഡിഎസ്സിലായിരുന്നു രേശ്മ. അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കി. നിലവില്‍ കോണ്‍ഗ്രസ് വനിതാ വിഭാഗത്തിന്റെ സംസ്ഥാന ഉപാധ്യക്ഷയാണ് രേശ്മ.

കര്‍ണാടക രക്ഷണ വേദികെ

കര്‍ണാടക രക്ഷണ വേദികെ

കോണ്‍ഗ്രസിന്റെ വനിതാ വിഭാഗമാണ് കര്‍ണാടക രക്ഷണ വേദികെ. 35കാരിയായ രേശ്മയുടെ മൃതദേഹം കണ്ടെത്തിയത് കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. വളരെ ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് കൊലപാതകം നടന്നിരിക്കുന്നത്.

 കൃഷ്ണ നദിയിലെ പാലം

കൃഷ്ണ നദിയിലെ പാലം

കൃഷ്ണ നദിക്ക് കുറുകെയുള്ള പാലത്തിന് അടിയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. ശേഷം പാലത്തിനടിയില്‍ ഉപേക്ഷിച്ചതാകാമെന്നും കരുതുന്നു.

മര്‍ദ്ദിച്ച് വികൃതമാക്കി

മര്‍ദ്ദിച്ച് വികൃതമാക്കി

മുഖവും കൈയ്യും മര്‍ദ്ദിച്ച് വികൃതമാക്കിയിട്ടുണ്ട്. ഇതാണ് പോലീസ് കൊലപാതകമാണ് എന്ന് സംശയിക്കാന്‍ കാരണം. ഒന്നില്‍ കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ പങ്കാളികളായി എന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

ബന്ധുക്കളെ പോലീസ് വിളിപ്പിച്ചു

ബന്ധുക്കളെ പോലീസ് വിളിപ്പിച്ചു

രേശ്മയുടെ ബന്ധുക്കളെ പോലീസ് വിളിപ്പിച്ചു. വിശദമായ മൊഴി രേഖപ്പെടുത്തി. രേശ്മയ്ക്ക് ശത്രുക്കളാരെങ്കിലും ഉണ്ടായിരുന്നോ എന്നറിയുകയായിരുന്നു പോലീസ് ലക്ഷ്യം. ഇതിന് തുമ്പ് ലഭിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഭര്‍ത്താവില്‍ നിന്ന് നിര്‍ണയാക വിവരം

ഭര്‍ത്താവില്‍ നിന്ന് നിര്‍ണയാക വിവരം

ഖാജ ബന്ദേനവാജ് പദേകനൂര്‍ ആണ് രേശ്മയുടെ ഭര്‍ത്താവ്. ഇവരില്‍ നിന്ന് പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. കോലാര്‍ പോലീസില്‍ ഖാജ പരാതി നല്‍കിയിട്ടുണ്ട്. രേശ്മയുമായി സാമ്പത്തിക ഇടപാട് നടത്തിയ വ്യക്തിയാണ് പോലീസിന്റെ സംശയമുനയിലുള്ളത്.

 സാമ്പത്തിക ഇടപാട്

സാമ്പത്തിക ഇടപാട്

ഖാജ നല്‍കിയ പരാതിയില്‍ ഒരു സാമ്പത്തിക ഇടപാട് സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്. തൗഫീഖ് ഇസ്മാഈല്‍ ശൈഖ് എന്നയാള്‍ക്ക് രേശ്മ രണ്ടു വര്‍ഷം മുമ്പ് 13 ലക്ഷം രൂപ നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ സോലാപൂര്‍ സ്വദേശിയാണ് തൗഫീഖ്.

 പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം

പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം

രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തൗഫീഖ് പണം തിരിച്ചുതന്നില്ല. ഒട്ടേറെ തവണ രേശ്മ ചോദിച്ചിരുന്നു. കിട്ടില്ല എന്ന് ഉറപ്പായപ്പോള്‍ പോലീസില്‍ പരാതി സമര്‍പ്പിച്ചു. പരാതി പിന്‍വലിക്കണമെന്ന തൗഫീഖ് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 മറ്റു വശങ്ങളും പരിശോധിക്കുന്നു

മറ്റു വശങ്ങളും പരിശോധിക്കുന്നു

തൗഫീഖ് ആയിരിക്കാം കൊലപാതകം നടത്തിയതെന്നാണ് ഖാജ സംശയിക്കുന്നത്. പോലീസിനും ഈ സംശയമുണ്ട്. എന്നാല്‍ പോലീസ് എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്ന് വിശദീകരിക്കുന്നു. തൗഫീഖിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും.

കഴിഞ്ഞദിവസം നടന്നത്

കഴിഞ്ഞദിവസം നടന്നത്

ദേശീയ പാതയോട് ചേര്‍ന്ന് രേശ്മയ്ക്ക് ഒരുവീടുണ്ട്. അവിടെ വച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് തൗഫീഖ് രേശ്മയുമായി അയാളുടെ ഇന്നോവ കാറില്‍ പോയിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. മൃതദേഹം കണ്ട വിവരമാണ് പിന്നീട് ലഭിച്ചത്.

 രാഷ്ട്രീയ നേതാവ് മാത്രമല്ല

രാഷ്ട്രീയ നേതാവ് മാത്രമല്ല

സാമ്പത്തിക വിഷയത്തെ ചൊല്ലിയുള്ള തര്‍ക്കമാകാം കൊലപാതകത്തിലെത്തിയതെന്ന് പോലീസ് സംശയിക്കുന്നു. രാഷ്ട്രീയ നേതാവ് മാത്രമല്ല രേശ്മ. സാമൂഹിക പ്രവര്‍ത്തകയും കന്നഡ വാദിയായ ആക്ടിവിസ്റ്റ് കൂടെയാണ്.

 രാഷ്ട്രീയ വളര്‍ച്ച ഇങ്ങനെ

രാഷ്ട്രീയ വളര്‍ച്ച ഇങ്ങനെ

ഏറെ കാലം ജെഡിഎസ് വനിതാ വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റായിരുന്നു. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവാര്‍ ഹിപ്പരാഗി മണ്ഡലത്തില്‍ മല്‍സരിച്ചെങ്കിലും 8000 വോട്ടിന് തോറ്റു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് സീറ്റ് നല്‍കിയില്ല. തുടര്‍ന്നാണ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ലോകം യുദ്ധനിഴലില്‍; അമേരിക്ക ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു, ജര്‍മനി സൈനികാഭ്യാസം നിര്‍ത്തിലോകം യുദ്ധനിഴലില്‍; അമേരിക്ക ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു, ജര്‍മനി സൈനികാഭ്യാസം നിര്‍ത്തി

English summary
Shocking!! Congress Woman leader killed, body found under bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X