കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരത.... പുറത്ത് വന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, ഹൈദരാബാദിലെ കാറപകടം നടന്നത് ഇങ്ങനെ...

Google Oneindia Malayalam News

ഹൈദരാബാദ്: അതിവേഗത്തിൽ പാഞ്ഞുവന്ന കാർ നിയന്ത്രണം വിട്ട് ഫ്ലൈഓവറിൽ നിന്ന് നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞ സംഭവത്തിന്റെ വീഡിയോ പുറത്ത്. സംഭവത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ റെയ്ദുർഗാമിലെ ബയോഡൈവേഴ്സിറ്റി ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ച്, ഫ്ലൈ ഓവറിൽ നിന്ന് കാർ താഴേക്ക് പതിക്കുകയായിരുന്നു.

മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിലായിരുന്നു കാർ സഞ്ചരിച്ചിരുന്നത്. പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഫ്ലൈഓവറിൽ നിന്ന് താഴേക്ക് പതിക്കുന്ന സമയത്ത് അതുവഴി ആളുകളും വാഹനങ്ങളും കടന്ന് പോകുന്നതായി പുറത്ത് വന്ന വീഡിയോയിൽ വ്യക്തമാണ്.

ഭീകര ദൃശ്യം

ഭീകര ദൃശ്യം

താഴെ നിന്ന ആളുകളുടെ ഇടയിലേക്ക് കാർ പതികക്കുന്നതിന് മുമ്പായി രണ്ട് തവണ കാർ കറങ്ങുന്നുണ്ട്. കാർ വന്ന് വീഴുമ്പോൾ എല്ലാവരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും എന്നാൽ മേൽ കാർ വന്ന് വീഴുകയുമായിരുന്നു. ഒരു മരം പിഴുതെടുക്കുന്നതായും വീഡിയോയിൽ വ്യക്തമാണ്.

 അഞ്ച് ലക്ഷം ധന സഹായം

അഞ്ച് ലക്ഷം ധന സഹായം

മരണപ്പെട്ട സ്ത്രീയുടെ ബന്ധുക്കൾ‌ക്ക് ഹൈദരാബാദാ മുനിസിപ്പൽ കോർപ്പറേഷൻ മേയർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തെലുങ്കാന മുനിസിപ്പാൽ അഡ്മിനസ്ട്രേഷൻ മന്ത്രി കെടി രാമ റവുവിന്റെ നിർദേശം പ്രകാരം മൂന്ന് ദിവസത്തേക്ക് ഫ്ലൈഓവര്‌ അടച്ചിടാൻ ഉത്തരവായിരുന്നു.

പോലീസ് കേസ്

പോലീസ് കേസ്

അതേസമയം അശ്രദ്ധമുലം സംഭവിച്ച അപകടം എന്ന നിഗമനത്തിൽ ഡ്രൈവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫ്ലൈ ഓവറിൽ മണിക്കൂറിൽ 40 കിലോമീറ്റർ‌ വേഗതയിൽ മാത്രമേ വാഹനവം ഓടിക്കാവൂ. എന്നാൽ കാർ 104 കിലോമീറ്റർ വേഗതിയിലാണ് സഞ്ചരിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ഇത് ആദ്യ സംഭവമല്ല

ഇത് ആദ്യ സംഭവമല്ല

ഹൈദരാബാദിൽ നിന്ന് ഫ്ലൈഓവറിൽ നിന്ന് അപകടം സംഭവിക്കുന്നത് ഇത് ആദ്യമായല്ല. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മദ്യ ലഹരിയില്‍ അമിത വേഗത്തിലോടിച്ച കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം നവംബർ മാസം തന്നെ ഉണ്ടായിരുന്നു. ഹൈദരാബാദില്‍ പുതിയതായി പണികഴിപ്പിച്ച ബയോ ഡൈവേഴ്‍സിറ്റി ഫ്ലൈ ഓവറിന് മുകളില്‍ ആയിരുന്നു അപകടം നടന്നിരുന്നത്.

അമിത വേഗം

അമിത വേഗതയിലെത്തിയ കാര്‍ ഫ്ലൈ ഓവറിന് മുകളില്‍ നിന്നിരുന്ന ആറു പേരുടെ ദേഹത്താണ് ഇടിച്ചത്.പുതിയ ഫ്ലൈ ഓവറിന്‍റെ മുകളില്‍ നിന്ന് സെല്‍ഫിയെടുത്തു കൊണ്ടിരുന്ന രണ്ട് പേര്‍ താഴെയുള്ള റോഡിലേക്ക് വീണു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. . ഐടി കമ്പനി ജീവനക്കാരനായ അഭിലാഷ് (28) ആണ് മദ്യപിച്ച് അമിത വേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയത്. സായ് വംശി, പ്രവീണ്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലു പേര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു.

English summary
Shocking footage shows speeding car falling off flyover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X