മൃതദേഹത്തോടും കൊടും ക്രൂരത; അടക്കം ചെയ്ത പിഞ്ചു കുഞ്ഞിനെ പുറത്തെടുത്ത് ബലാത്സംഗം ചെയ്തു
കുഞ്ഞിന്റെ ശരീരത്തില്‍ വസ്ത്രങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ കുടുംബം ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സുരേന്ദ്രനഗര്‍: ഗുജറാത്തില്‍ ഒന്നരവയസുകാരിയുടെ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് ഫെബ്രുവരി 15 ഓടെയാണ് മരണപ്പെടുന്നത്. അന്ന് തന്നെ മൃതദേഹം അടക്കം ചെയ്തിരുന്നു. എന്നാല്‍ പിറ്റേ ദിവസം അടക്കം ചെയ്ത സ്ഥലത്ത് ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. അടക്കം ചെയ്ത സ്ഥലത്ത് എത്തിയ പിതാവ് കണ്ടത് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത നിലയിലാണ്.
കുഞ്ഞിന്റെ ശരീരത്തില്‍ വസ്ത്രങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ കുടുംബം ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുഞ്ഞിനെ ബലാത്സംഗം ചെയ്തതായി കുടുംബത്തിന് സംശയം തോന്നിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പൊലീസ്.
മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. ബലാത്സംഗം നടന്നെന്ന് ഡോക്ടര്‍മാരും സംശയം പ്രകടിപ്പിച്ചു. വിശദമായ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസും ബന്ധുക്കളും. മൃതദേഹം കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്തതായും മൃതദേഹത്തോട് ആരോ മോശമായി പെരുമാറിയതായി സംശയിക്കുന്നതായി കുടുംബം പരാതിപ്പെട്ടതായും സബ് ഇന്‍സ്‌പെക്ടര്‍ വി ഐ ഖാദിയ പറഞ്ഞു. മൃതദേഹം പരിശോധിച്ച ശേഷം തങ്കാദ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ബലാത്സംഗം നടത്തായി സംശയം പ്രകടിപ്പിച്ചു.
മൃതദേഹം ഫോറന്‍സിക് പോസ്റ്റുമോര്‍ട്ടത്തിനായി രാജ്കോട്ടിലേക്ക് അയച്ചിട്ടുണ്ട്. കുഞ്ഞിന് ജനനം മുതല്‍ ഹൃദയസംബന്ധമായ തകരാറുണ്ടായിരുന്നുവെന്നും ചികിത്സയിലായിരുന്നെന്നും കുടുംബം പറയുന്നു. പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ടില്‍ ബലാത്സംരം സ്ഥിരീകരിക്കുകയാണെങ്കില്‍, ഐപിസി സെക്ഷന്‍ 377 പ്രകാരം മൃതദേഹത്തില്‍ ബലാത്സംഗം ചെയ്തതിന് കേസേ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.












Click it and Unblock the Notifications