മദ്യം വാങ്ങാന്‍ പണമില്ല; രണ്ട് വയസുകാരിയെ പിതാവ് 5000 രൂപയ്ക്ക് വിറ്റു, നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ
ഭുവനേശ്വര്‍: സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണ്. ദിനംപ്രതി നിരവധി റിപ്പോര്‍ട്ടുകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഇപ്പോഴിതാ ഒഡിഷയില്‍ നിന്നും ഞെട്ടിക്കുന്ന ഒരു സംഭവത്തെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. രണ്ട് വയസായ സ്വന്തം മകളെ പിതാവ് 5000 രൂപയ്ക്ക് വേണ്ടി വില്‍പ്പന നടത്തിയെ്ന വാര്‍ത്തയാണത്. മദ്യത്തിന് അടിമയായ പിതാവ് മദ്യം വാങ്ങുന്നതിന് കാശില്ലാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തത്.
ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന് ധര്‍ണ- ചിത്രങ്ങള്‍

വിറ്റത്
ഒഡിഷയിലെ ജാജ് പൂര് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ഇവിടെയുള്ള രമേശ് എന്നയാള്‍ രണ്ട് വയസ് മാത്രം പ്രായമുള്ള മകളെ മിട്ടുജന എന്നയാള്‍ക്ക് 5000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മിട്ടുജനയുടെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തി. പൊലീസ് ഇപ്പോള്‍ കുട്ടിയെ ശിശുസംരക്ഷണ സമിതിക്ക് കൈമാറിയിരിക്കുകയാണ്.

മദ്യത്തിന് അടിമ
മദ്യത്തിന് അടിമയായിരുന്ന ഒരാളാണ് രമേശ്. ഇയാള്‍ക്ക് സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. കുടുബംത്തിലുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് ഭര്യയുമായി എപ്പോഴും വഴക്കായിരുന്നു. തുടര്‍ന്ന് ഒരു മാസം മുമ്പ് ഭാര്യയെ ഭാര്യയെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് മൂന്ന് മക്കളോടൊപ്പമാണ് ഇയാളുടെ താമസം.

വ്യക്തമായ മറുപടി
ദിവസങ്ങള്‍ക്ക് മുമ്പാണ് രണ്ട് വയസുകാരിയായ മകളെ വീട്ടില്‍ നിന്നും കാണാതായത് രമേശിന്റെ പിതാവിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതേ തുടര്‍ന്ന് രമേശിനോട് പിതാവ് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ല. തുടര്‍ന്ന് കുട്ടിയെ മുത്തച്ഛന് പല സ്ഥലങ്ങളിലും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് രമേശിനോട് ചോദിച്ചപ്പോഴാണ് കുട്ടിയെ വിറ്റ കാര്യം പറഞ്ഞത്.

പരാതി
ഇതു കേട്ട മുത്തച്ഛന് ബിന്ജഹരപൂര് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മിട്ടുജന എന്നയാള്‍ക്കാണ് കുട്ടിയെ വിറ്റതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവപുടെ വീട്ടിലെത്തി കുട്ടിയെ കണ്ടെത്തി ശിശുസംരക്ഷണ സമിതിക്ക് കൈമാറുകയായിരുന്നു.

ഉത്തര്‍പ്രദേശിലും
അതേസമയം, ഉത്തര്‍പ്രദേശിലും സമാനമായ സംഭവം നടന്നിട്ടുണ്ടെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസങ്ങള്‍ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ദമ്പതികള്‍ ഒന്നര ലക്ഷം രൂപയ്ക്ക് ബിസിനസുകാരന് വില്‍ക്കുകയായിരുന്നു. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതിന് വേണ്ടിയാണ് ദമ്പതികള്‍ കുഞ്ഞിനെ വിറ്റത്. കുഞ്ഞിന്റെ മുത്തശന്റെ പരാതിയെ തുടര്‍ന്ന് കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു.
അല്‍പ്പം ഹോട്ടാണ് ഇനിയ; നടിയുടെ പുതിയ ഫോട്ടോകള്‍ കാണാം
-
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ?












Click it and Unblock the Notifications