അയല്‍ക്കാര്‍ ദാഹിച്ച് വലയുമ്പോള്‍ വെള്ളം ധൂര്‍ത്തടിച്ച് ധോണി
ദില്ലി: ധോണിയുടെ റാഞ്ചിയിലെ വസതിയിലെ സ്മിമ്മിങ് പൂലില്‍ ദിവസേന ഒഴുകുന്നത് 15,000 ലിറ്റര്‍ വെള്ളമെന്ന് ആരോപണം. കടുത്ത വരള്‍ച്ച മൂലം ജനങ്ങള്‍ വലയുമ്പോഴാണ് ധോണിയുടെ ധൂര്‍ത്തടി.
അയല്‍ക്കാര്‍ തന്നെയാണ് ധോണിക്കെതിരെ ആരോപണവുമായി രംഗതെത്തിയിരിക്കുന്നത്. ഝാര്‍ഖണ്ഡില്‍ കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവും നേരിടുന്ന സമയമാമണിപ്പോള്‍. അയ്യായിരത്തോളം ആളുകള്‍ വെള്ളമില്ലാതെ ഇവിടെ മാത്രം കഷ്ടപ്പെടുന്നുണ്ട്.

ഇത്തരം സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ധോണി വെള്ളം ധൂര്‍ത്തടിച്ച് കളയുന്നത്. ആയിരകണക്കിന് വെള്ളമാണ് ധോണി സ്വിമ്മിങ് പൂളില്‍ ഒഴുക്കുന്നതെന്ന് ധോണിയുടെ അയല്‍വാസിയായ രാജു ശര്‍മ്മ പയുന്നു.
എന്നാല്‍ ധോണിയുടെ ഉപദേഷ്ടാവ് വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ട്. ധോണി സ്ഥലത്തുള്ളപ്പോള്ഡ മാത്രമേ പൂള്‍ നിറയ്ക്കാറുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ വാദം. തങ്ങള്‍ക്ക് നാല് കുഴല്‍ക്കിണറുകള്‍ ഉണ്ട് എന്നാല്‍ എന്നാല്‍ ഒന്നില്‍ പോലും ഒരിറ്റ് വെള്ളമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications