കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞ് സഹോദരിയെ ബലാല്‍സംഗം ചെയ്ത പ്രതിയെ പിന്തുടര്‍ന്നു; ജയിലിലിട്ട് കുത്തിക്കൊന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: കുഞ്ഞു സഹോദരിയെ ബലാല്‍സംഗം ചെയ്ത പ്രതിയെ പിന്തുടര്‍ന്നത് വര്‍ഷങ്ങളോളം. പ്രതി ജയിലിലാണെന്ന് അറിഞ്ഞതോടെ എങ്ങനെയെങ്കിലും ജയിലിലെത്തണമെന്ന് തീരുമാനിച്ചു. ഒരു കേസില്‍ പ്രതിയായി ജയിലിലെത്തി. പ്രതിയുടെ സെല്ലിന് അടുത്തെത്താന്‍ വീണ്ടും തന്ത്രങ്ങള്‍ ഒരുക്കി. ഒടുവില്‍ ആറ് വര്‍ഷത്തിന് ശേഷം തന്റെ പ്രതികാരം വീട്ടി ആ സഹോദരന്‍.

സിനിമാ കഥകളെ വെല്ലുന്ന സംഭവം നടന്നത് ദില്ലിയിലാണ്. തിഹാര്‍ ജയിലില്‍ കഴിഞ്ഞ ദിവസമുണ്ടായ കൊലപാതക കേസ് അന്വേഷിച്ചപ്പോഴാണ് പോലീസ് സംഘത്തിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രതികാരത്തിന്റെ കഥ തിരിച്ചറിഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ...

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് 2014ല്‍

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് 2014ല്‍

2014ല്‍ ദില്ലിയിലെ അംബേദ്കര്‍ നഗറില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിരുന്നു. പ്രതിയായി പിടിക്കപ്പെട്ടത് മെഹ്താബ് എന്ന യുവാവിനെ. പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്തു. ഇതോടെയാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ സാക്കിറിന് പ്രതികാരം ശക്തിപ്പെട്ടത്.

എങ്ങനെയെങ്കിലും ജയിലിലെത്തണം

എങ്ങനെയെങ്കിലും ജയിലിലെത്തണം

അംബദ്കര്‍ നഗര്‍ പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്ത് മെഹ്താബിനെ അറസ്റ്റ് ചെയ്തു. പിന്നീട് തിഹാര്‍ ജയിലിലേക്ക് മാറ്റി. പ്രതി ജയിലിലാണെന്ന് അറിഞ്ഞതോടെ സാക്കിര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. എങ്ങനെയെങ്കിലും ജയിലിലെത്തണമെന്ന ചിന്തയായിരുന്നു അയാള്‍ക്ക്.

സെല്‍ മാറുന്നതിന് വീണ്ടും തന്ത്രം

സെല്‍ മാറുന്നതിന് വീണ്ടും തന്ത്രം

ഒരു കൊലപാതക കേസില്‍ പ്രതിയായിട്ടാണ് സാക്കിര്‍ തിഹാര്‍ ജയിലിലെത്തിയത്. പക്ഷേ, ജയില്‍ നമ്പര്‍ എട്ടിലാണ് സാക്കിറിനെ പാര്‍പ്പിച്ചത്. മെഹ്താബ് ഉണ്ടായിരുന്നത് താഴത്തെ നിലയിലായിരുന്നു. സെല്‍ മാറുന്നതിന് സാക്കിര്‍ സഹ തടവുകാരുമായി പ്രശ്‌നമുണ്ടാക്കി.

പ്രഭാത പ്രാര്‍ഥനയുടെ വേളയില്‍

പ്രഭാത പ്രാര്‍ഥനയുടെ വേളയില്‍

തടവുകാരുമായി പ്രശ്‌നത്തിലായതോടെ സെല്‍ മാറണമെന്ന് സാക്കിര്‍ ജയിലറോട് ആവശ്യപ്പെട്ടു. ശേഷം ജയില്‍ നമ്പര്‍ നാലിലേക്ക് മാറ്റി. ഇവിടെയാണ് മെഹ്താബുണ്ടായിരുന്നത്. തുടര്‍ന്ന് കഴിഞ്ഞദിവസം പ്രഭാത പ്രാര്‍ഥനയ്ക്ക് മറ്റു തടവുകാര്‍ ഒരുങ്ങുന്ന വേളയില്‍ മെഹ്താബ് കൊല്ലപ്പെട്ടു.

കൊന്നത് ഇങ്ങനെ

കൊന്നത് ഇങ്ങനെ

പോലീസ് നടത്തിയ അന്വേഷണത്തിലാണ് മെഹ്താബിന്റെ കൊലപാതകത്തിന് പിന്നില്‍ സാക്കിറാണെന്ന് വ്യക്തമായത്. ഇയാളില്‍ നിന്ന് മൂര്‍ച്ചയേറിയ ലോഹ കഷ്ണങ്ങള്‍ കണ്ടെത്തി. ഇതുപയോഗിച്ചാണ് മെഹ്താബിനെ കൊന്നതെന്ന് പ്രതി സമ്മതിച്ചുവെന്ന് പോലീസ് പറയുന്നു. മെഹ്താബ് കൊലക്കേസില്‍ ഹരിനഗര്‍ പോലീസ് കേസെടുത്തു.

മധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി; 'സിന്ധ്യ ഇഫക്ട്' തിരിച്ചടിക്കുന്നു, കോണ്‍ഗ്രസില്‍ ആഹ്ലാദംമധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി; 'സിന്ധ്യ ഇഫക്ട്' തിരിച്ചടിക്കുന്നു, കോണ്‍ഗ്രസില്‍ ആഹ്ലാദം

പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും; വമ്പന്‍ നീക്കവുമായി യുപി കോണ്‍ഗ്രസ്, കളികള്‍ മാറുന്നുപ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും; വമ്പന്‍ നീക്കവുമായി യുപി കോണ്‍ഗ്രസ്, കളികള്‍ മാറുന്നു

സൗദിയുടെ കടുത്ത തീരുമാനം; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യംസൗദിയുടെ കടുത്ത തീരുമാനം; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യം

English summary
Shocking murder case: Tihar jail inmate stabs another prisoner to death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X