ഷോക്കിംഗ്! ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചു?
മുംബൈ: പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വെളിപ്പെടുത്തല്‍. ആരാധകര്‍ക്കിടയില്‍ പി സി എന്നറിയപ്പെടുന്ന പ്രിയങ്ക ചോപ്രയുടെ മുന്‍ മാനേജരായ പ്രകാശ് ജാജുവാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒന്നും രണ്ടുമല്ല, മൂന്ന് തവണയാണത്രെ പ്രിയങ്ക ചോപ്ര ജീവനൊടുക്കാന്‍ ശ്രമിച്ചത്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികനടിമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര.
മുംബൈയില്‍ നടിയും മോഡലുമായ പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് പ്രകാശ് ജാജു ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ മുന്‍ മാനേജരുടെ ഈ വാക്കുകളോട് പ്രിയങ്ക ചോപ്ര പ്രതികരിച്ചിട്ടില്ല. താനാണ് പ്രിയങ്ക ചോപ്രയെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചത് എന്ന പ്രകാശ് ജാജുവിന്റെ വാക്കുകള്‍ വിശ്വാസയോഗ്യമല്ല എന്ന് കരുതുന്നവരും ഉണ്ട്.

2004 ലാണ് പ്രിയങ്ക ചോപ്ര പ്രകാശ് ജാജുവിനെ മാനേജര്‍ സ്ഥാനത്ത് നിന്നും പിരിച്ചുവിട്ടത്. പ്രിയങ്ക ചോപ്രയ്ക്ക് ജാജു അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. പ്രിയങ്ക ചോപ്രയുടെ മാതാപിതാക്കള്‍ ജാജുവിനെതിരെ പരാതി നല്‍കിയിരുന്നു. പ്രിയങ്കയ്‌ക്കെതിരെ ഇയാളും പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രിയങ്കാ ചോപ്രയ്‌ക്കെതിരെ ഇയാള്‍ ഒരു സിനിമ എടുക്കാന്‍ ശ്രമം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മുന്‍ കാമുകനായ അസിം മര്‍ച്ചന്റിന്റെ അമ്മയുടെ മരണത്തെ തുടര്‍ന്നാണത്രെ പ്രിയങ്ക ചോപ്ര ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. അസിമിന്റെ അമ്മയുമായി പ്രിയങ്ക ചോപ്ര വളരെയധികം അടുപ്പത്തിലായിരുന്നു. അസിമിന്റെ അമ്മയുടെ മരണം പ്രിയങ്കയെ വല്ലാതെ വേദനിപ്പിച്ചു. അസിമുമായുള്ള വഴക്കുകളെ തുടര്‍ന്ന് പ്രിയങ്ക ചോപ്ര ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു - പ്രകാശ് ജാജു ഒരു നിര ട്വീറ്റുകളിലൂടെ പറയുന്നു.












Click it and Unblock the Notifications