Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാനല്‍ മേധാവി കിടക്ക പങ്കിടാന്‍ ക്ഷണിച്ചു..!! അനുഭവം തുറന്നു പറഞ്ഞ് കസബ നായിക വരലക്ഷ്മി ശരത്കുമാര്‍!

കോഴിക്കോട്: കൊച്ചിയില്‍ രാത്രിയാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് പോലെ അങ്ങനെ ഒറ്റപ്പെട്ട സംഭവമല്ല. എല്ലായിടത്തും, പൊതു ഇടങ്ങളിലാവട്ടെ തൊഴിലിടങ്ങളിലാവട്ടെ ഒറ്റയ്ക്കായിപ്പോകുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് സമാനമായ അനുഭവങ്ങളാണ്.

Read Also: പള്‍സര്‍ സുനിക്ക് രക്ഷപ്പെടാന്‍ മുന്നറിയിപ്പ് നല്‍കിയത് ആന്റോ ജോസഫോ ?? ആ രാത്രി സംഭവിച്ചത്..!

Read Also: നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഇടതു നേതാവിന്റെ മക്കളുമെന്ന് ഡിഎൻഎ..! ഞെട്ടിക്കും !

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളികള്‍ക്ക് പരിചിതയായ വരലക്ഷ്മി ശരത് കുമാര്‍ തനിക്കുണ്ടായ അത്തരമൊരു അനുഭവം ട്വിറ്ററില്‍ തുറന്നു പറഞ്ഞു.

വരലക്ഷ്മിയുടെ അനുഭവം

തന്നെ കിടക്ക പങ്കിടാന്‍ ഒരു പ്രമുഖ ചാനലിന്റെ മേധാവി ക്ഷണിച്ചുവെന്നാണ് നടന്‍ ശരത് കുമാറിന്റെ മകള്‍ കൂടിയായ വരലക്ഷ്മി വെളിപ്പെടുത്തുന്നത്. ഈ അനുഭവം പങ്കുവെയ്ക്കണമോ എന്ന് താന്‍ നിരവധി തവണ ആലോചിച്ചുവെന്നു പറഞ്ഞാണ് വരലക്ഷ്മിയുടെ ട്വീറ്റ് തുടങ്ങുന്നത്.

രണ്ട് വട്ടം ആലോചിച്ചു

സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു അനുഭവം പങ്കുവെച്ചാല്‍ അത് ഏത് അര്‍ത്ഥത്തില്‍ സ്വീകരിക്കപ്പെടും എന്നത് ഓര്‍ത്താണ് താന്‍ തുറന്നു പറയാന്‍ രണ്ട് വട്ടം ആലോചിച്ചതെന്നും വരലക്ഷ്മി പറയുന്നു.

ചാനൽ മേധാവിയിൽ നിന്നും

ഒരു പ്രമുഖ ചാനലിന്റെ പ്രോഗ്രാം ഹെഡ്ഡുമായുള്ള മീറ്റിങ്ങിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് വരലക്ഷ്മി വെളിപ്പെടുത്തുന്നു.അരമണിക്കൂര്‍ നീണ്ട മീറ്റിങ്ങിന് ശേഷമാണ് അയാള്‍ തന്നോട് അപമര്യാദയായി പെരുമാറിയത്.

പുറത്ത് വെച്ച് കാണാൻ

എപ്പോഴാണ് പുറത്ത് വെച്ച് കാണാന്‍ കഴിയുക എന്നായിരുന്നു ചാനല്‍ മേധാവിയുടെ ചോദ്യം. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കാണോ കാണുന്നത് എന്ന് താന്‍ തിരിച്ച് ചോദിച്ചു.

നടുങ്ങിപ്പോയ അനുഭവം

മറ്റു ചില കാര്യങ്ങള്‍ക്കാണ് കാണേണ്ടത് എന്നായിരുന്നു അയാളുടെ വഷളത്തരം കലര്‍ന്ന ചിരിയോടെ ഉള്ള മറുപടി. ഞെട്ടിപ്പോയ താന്‍ അത് മറച്ചുവെച്ചുകൊണ്ട് അയാളോട് കടന്നു പോകാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്.

യുവനടിക്ക് സംഭവിച്ചത്

ദക്ഷിണേന്ത്യയിലെ പ്രശസ്തയായ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വരലക്ഷ്മി ശരത് കുമാര്‍ സ്വന്തം അനുഭവം തുറന്നു പറഞ്ഞിരിക്കുന്നത്.

സാധാരണമെന്ന് പ്രതികരണം

ഇത്തരം അനുഭവങ്ങള്‍ നടിമാര്‍ പറത്തുപറയുമ്പോള്‍ ലഭിക്കുന്ന മറുപടി ഒരേ തരത്തിലുള്ളതാണ്. സിനിമയല്ലേ ഇതൊക്കെ സാധാരണമല്ലേ എന്നാണ് എല്ലാവരും ചോദിക്കുകയെന്നും വരലക്ഷ്മി കുറ്റപ്പെടുത്തുന്നു.

സ്ത്രീയാണ്, മാംസമല്ല

താന്‍ ഒരു സ്ത്രീയാണ്. അല്ലാതെ മാംസക്കഷണമല്ല. തന്റെ ജോലിയാണ് അഭിനയം. അത് നിലനിര്‍ത്താന്‍ എന്ത് വെട്ടുവീഴ്ച ചെയ്യാനും താന്‍ തയ്യാറല്ലെന്നും താരം തുറന്നടിക്കുന്നു.

വരലക്ഷ്മിയുടെ ട്വിറ്റർ പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+