കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത ബ്ലാക്ക് മാജിക്കിന്റെ ഇര? ചതിച്ചത് സ്വന്തം ആളുകള്‍? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!!!

  • By Kishor
Google Oneindia Malayalam News

അപ്പോളോ ആശുപത്രിയില്‍ 41 ദിവസമായി.. ജയലളിത ബ്ലാക്ക് മാജിക്കിന്റെ ഇര? ചതിച്ചത് സ്വന്തം ആളുകള്‍?
ചെന്നൈ: എത്ര ദിവസമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായിട്ട്. ഒരാഴ്ച? ഒരു മാസം? അല്ല ഇതൊന്നും അല്ല, നാല്‍പ്പത് ദിവസങ്ങള്‍ കഴിഞ്ഞു. സെപ്തംബര്‍ 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജലീകരണവും എന്ന് പറഞ്ഞു. അതിനാണോ ഈ നാല്‍പ്പത്തിയൊന്ന് ദിവസങ്ങള്‍ ജയലളിതയെ ആശുപത്രിയിലാക്കിയത്.

Read Also: ജയലളിതയ്ക്ക് ബോധം വീണു, ഉടനെ ഡിസ്ചാര്‍ജ് ചെയ്യും.. ഈ സ്വാമി പറയുന്നത് എന്ത്?

ജയലളിത ഇന്ന് തിരിച്ചുവരും നാളെ തിരിച്ചുവരും എന്ന് കാത്തിരിക്കുന്ന അണികള്‍ക്കും ആരാധകര്‍ക്കും ഞെട്ടലായി ഇതാ ഒരു വെളിപ്പെടുത്തല്‍. അസുഖമല്ല ജയലളിതയുടെ പ്രശ്‌നം. അവര്‍ക്കെതിരെ ദുര്‍മന്ത്രവാദം ചെയ്തിരിക്കുകയാണ്. അതില്‍ സ്വന്തം പാര്‍ട്ടിക്കാരും ഉണ്ട്. കേട്ടത് വിശ്വസിക്കാനാവാതെ ഞെട്ടിയിരിക്കുകയാണ് തമിഴ്മക്കള്‍...

ആത്മീയ നേതാവ് പറഞ്ഞത്

ആത്മീയ നേതാവ് പറഞ്ഞത്

ജയലളിത ദുര്‍മന്ത്രവാദത്തിന്റെ ഇരയാണ് എന്നാണ് പ്രമുഖനായ ഒരു ആത്മീയ നേതാവ് പറഞ്ഞത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഇദ്ദേഹം തയ്യാറായിട്ടില്ല. ഡെയ്‌ലി മെയിലിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

സ്വന്തം പാര്‍ട്ടിക്കാരും

സ്വന്തം പാര്‍ട്ടിക്കാരും

എതിര്‍പാര്‍ട്ടിക്കാരായ ഡി എം കെയിലുള്ള പ്രവര്‍ത്തകര്‍ മാത്രമാണ് ജയലളിതയ്‌ക്കെതിരെ ദുര്‍മന്ത്രവാദം ചെയ്തത് എന്ന് താന്‍ പറയില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. എന്ന് വെച്ചാല്‍ സ്വന്തം പാര്‍ട്ടിക്കകത്തുള്ളവരും അവരുടെ കൂടെയുള്ളവരും പോലും ജയലളിത വീണ് കാണാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നര്‍ഥം.

കരുണാനിധിക്കും ഇത് തന്നെ

കരുണാനിധിക്കും ഇത് തന്നെ

ജയലളിതയുടെ രാഷ്ട്രീയ എതിരാളിയും ഡി എം കെ നേതാവുമായ മുത്തുവേല്‍ കരുണാനിധിയും താന്ത്രിക വിദ്യകളുടെ പരിണിത ഫലങ്ങള്‍ അനുഭവിച്ചാണ് അസുഖബാധിതനായത് എന്നാണ് ഇദ്ദേഹം പറയുന്നത്. രാഷ്ട്രീയ രംഗത്ത് ശത്രുതയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളും പുതിയ കാര്യമൊന്നുമല്ല.

വിശ്വസിക്കാനും ആളുണ്ട്

വിശ്വസിക്കാനും ആളുണ്ട്

ജയലളിത ആശുപത്രി വിടുന്നതും കാത്ത് യാഗങ്ങളും പൂജകളുമായി കാത്തിരിക്കുകയാണ് ആരാധകരും പാര്‍ട്ടിക്കാരും. അങ്ങനെയുള്ള ആളുകള്‍ ജയലളിതയ്‌ക്കെതിരെ ദുര്‍മന്ത്രവാദം നടന്നു എന്ന് പറഞ്ഞാല്‍ അതും വിശ്വസിച്ചു എന്ന് വരും. ജയലളിതയുടെ ജീവന് വേണ്ടി ആത്മാഹുതി നടത്താന്‍ പോലും തയ്യാറുള്ള ആളുകളുണ്ട് എന്നോര്‍ക്കണേ.

41 ദിവസങ്ങളായി

41 ദിവസങ്ങളായി

സെപ്തംബര്‍ 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്. അതും ഇല്ലാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു.

പിന്‍ഗാമി ആര്

പിന്‍ഗാമി ആര്

മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഒരു നേതൃമാറ്റം ആവശ്യമാണ്. എങ്കില്‍ ആരായിരിക്കും ആ ആള്‍. ചര്‍ച്ചകള്‍ ഇങ്ങനെയും നടക്കുന്നുണ്ട്. പുതിയ മുഖ്യമന്ത്രി അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഇന്‍ ചാര്‍ജായി ആരെങ്കിലും വേണമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആവശ്യപ്പെട്ട് കഴിഞ്ഞു.

English summary
As Jayalalithaa is undergoing treatment in Apollo Hospitals, Chennai, an astro guru claims that the AIADMK supremo is a victim of black magic.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X