കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തിമഘട്ടത്തില്‍ ബിജെപിക്ക് ഉഗ്രന്‍ ഷോക്ക്; പണി കൊടുത്ത് സഖ്യകക്ഷി, 18 ലക്ഷം വോട്ടുകള്‍ ചിതറും!!

Google Oneindia Malayalam News

ദില്ലി: അവസാന രണ്ടുഘട്ട വോട്ടെടുപ്പുകള്‍ മാത്രമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാക്കിയുള്ളത്. ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ വോട്ടെടുപ്പാണ് ഈ ഘട്ടങ്ങളില്‍ നടക്കുന്നത്. ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളില്‍ 44 ഉം ബിജെപിയുടെ സിറ്റിങ് മണ്ഡലങ്ങളാണ്. ഇവിടെ വീഴ്ച സംഭവിച്ചാല്‍ ബിജെപിക്ക് വീണ്ടും അധികാരത്തിലെത്തുക പ്രയാസമാകും.

ഈ സാഹചര്യത്തിലാണ് ഉത്തര്‍ പ്രദേശിലെ സഖ്യകക്ഷി ബിജെപിയുമായി ഉടക്കിയതും സ്വന്തമായി മല്‍സരിക്കുന്നതും. മൂന്ന് ഘട്ടംവരെ കൂടെനിന്ന അവര്‍ കിഴക്കന്‍ യുപിയില്‍ വോട്ടെടുപ്പ് നടക്കുമ്പോഴാണ് ബിജെപിയുമായി അകന്നത്. കിഴക്കന്‍ യുപിയില്‍ മാത്രം 13 മണ്ഡലങ്ങളില്‍ അവര്‍ സ്വന്തം സ്ഥാനര്‍ഥിയെ നിര്‍ത്തുകയും ചെയ്തു. ബിജെപിക്ക് കനത്ത തിരിച്ചടിയാകുമിത് എന്നാണ് വിലയിരുത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇനി 27 മണ്ഡലങ്ങളില്‍

ഇനി 27 മണ്ഡലങ്ങളില്‍

ഉത്തര്‍ പ്രദേശില്‍ മൊത്തം 80 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 27 മണ്ഡലങ്ങളില്‍ കൂടിയാണ് ഇനി വോട്ടെടുപ്പ് നടക്കാനുള്ളത്. ഈ വേളയിലാണ് സഖ്യകക്ഷിയായ എസ്ബിഎസ്പി ബിജെപിയുമായി ഉടക്കിയതും സ്വന്തമായി ജനവിധി തേടുന്നതും.

13 ഇടത്ത് എസ്ബിഎസ്പി സ്ഥാനാര്‍ഥി

13 ഇടത്ത് എസ്ബിഎസ്പി സ്ഥാനാര്‍ഥി

13 മണ്ഡലങ്ങളില്‍ എസ്ബിഎസ്പി സ്ഥാനാര്‍ഥികളെ നിര്‍ത്തി. ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. നേരത്തെ ബിജെപിയുടെ പെട്ടിയില്‍ വീണ വോട്ടുകളാണ് വഴിമാറുന്നത്. എസ്പി-ബിഎസ്പി സഖ്യത്തിനും കോണ്‍ഗ്രസിനും ഗുണം ചെയ്യുന്നതാണ് എസ്ബിഎസ്പിയുടെ നീക്കം.

 18 ലക്ഷത്തിലധികം വോട്ടര്‍മാര്‍

18 ലക്ഷത്തിലധികം വോട്ടര്‍മാര്‍

ഓം പ്രകാശ് രാജ്ബാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് എസ്ബിഎസ്പി. രാജ്ബാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണിത്. കിഴക്കന്‍ യുപിയില്‍ 18 ലക്ഷത്തിലധികം വോട്ടര്‍മാര്‍ രാജ്ബാര്‍ സമുദായത്തിനുണ്ട്. നേരത്തെ ബിജെപിക്ക് വോട്ട് ചെയ്തവരാണിവര്‍.

രണ്ടു തിരിച്ചടി

രണ്ടു തിരിച്ചടി

എസ്ബിഎസ്പി കളം മാറിയതോടെ രാജ്ബാര്‍ സമുദായത്തിന്റെ വോട്ട് ചിതറും. 18 ലക്ഷം വോട്ടുകള്‍ പൂര്‍ണമായും ബിജെപിക്ക് കിട്ടാതാകും. ഒരുപക്ഷേ പകുതി വോട്ട് ബിജെപിക്ക് തന്നെ ലഭിച്ചേക്കാം. സഖ്യകക്ഷി വിട്ടുപോകുകയും എതിര്‍പക്ഷത്ത് മഹാസഖ്യമുണ്ടായതും ബിജെപിക്ക് തിരിച്ചടിയാണ്.

മന്ത്രിപദവി രാജിവെച്ചു

മന്ത്രിപദവി രാജിവെച്ചു

കിഴക്കന്‍ യുപിയിലെ പ്രധാന ശക്തിയാണ് രാജ്ബാര്‍ സമുദായം. എസ്ബിഎസ്പിക്ക് നാല് എംഎല്‍എമാരാണുള്ളത്. ഓംപ്രകാശ് രാജ്ബാര്‍ യുപിയില്‍ മന്ത്രിയാണ്. ഈ പദവി അദ്ദേഹം അടുത്തിടെ രാജിവെച്ചു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപിക്കെതിരെ മല്‍സരിക്കുന്നത്.

ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

അതേസമയം, ഓംപ്രകാശ് രാജ്ബാറിനോട് വിരോധമുള്ള ഒരു വിഭാഗം ഈ സമുദായത്തിലുണ്ട്. ഇവരുടെ വോട്ട് ബിജെപിക്ക് തന്നെ ലഭിക്കുമെന്ന് ബിജെപി കരുതുന്നു. അതേസമയം, ഇവര്‍ക്കിടയില്‍ അതൃപ്തി തങ്ങള്‍ക്കനുകൂലമാക്കാന്‍ മഹാസഖ്യവും കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്.

മോദി ഓകെ, യോഗി വേണ്ട

മോദി ഓകെ, യോഗി വേണ്ട

മോദിയോട് താല്‍പ്പര്യമുള്ള ഒരു വിഭാഗം രാജ്ബാര്‍ സമുദായത്തിലുണ്ട്. എന്നാല്‍ സംസ്ഥാനത്ത് യോഗി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളോട് ഇവര്‍ യോജിക്കുന്നുമില്ല. റേഷന്‍ സാധനങ്ങളുടെ വില കൂട്ടിയതില്‍ ബിജെപിക്കെതിരെ കിഴക്കന്‍ യുപിയില്‍ വികാരം ശക്തമാണ്.

വോട്ടുകള്‍ പോകുന്ന വഴി

വോട്ടുകള്‍ പോകുന്ന വഴി

എസ്ബിഎസ്പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബിഎസ്പിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്ന സമുദായംഗങ്ങളുമുണ്ട്. യുപിയില്‍ അവസാന രണ്ടുഘട്ടങ്ങളില്‍ വോട്ടെടുപ്പ നടക്കുന്ന 27 മണ്ഡലങ്ങളിലും 24ഉം ബിജെപിയുടെ സിറ്റിങ് മണ്ഡലമാണ്. ഇവിടെ ബിജെപിക്ക് ലഭിച്ചിരുന്ന വോട്ടുകള്‍ ചിതറുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

 എസ്ബിഎസ്പിയുടെ ആവശ്യം

എസ്ബിഎസ്പിയുടെ ആവശ്യം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മതിയായ പരിഗണന വേണമെന്ന് എസ്ബിഎസ്പി ബിജിപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി കാര്യമാക്കിയില്ല. ഒടുവില്‍ ഒരു സീറ്റ് വിട്ടുനല്‍കാന്‍ തീരുമാനിച്ചു. പക്ഷേ അപ്പോഴും യോഗി പുതിയ നിബന്ധന മുന്നോട്ട് വച്ചു. അതാണ് സഖ്യം വിടാന്‍ എസ്ബിഎസ്പി തീരുമാക്കാന്‍ കാരണം.

താമര ചിഹ്നത്തില്‍

താമര ചിഹ്നത്തില്‍

മൂന്ന് സീറ്റ് വേണമെന്ന് എസ്ബിഎസ്പി ആവശ്യപ്പെട്ടിരുന്നു. ഘോസി പാര്‍ലമെന്റ് മണ്ഡലം മാത്രമാണ് എസ്ബിഎസ്പിക്ക് ബിജെപി വിട്ടുകൊടുത്തത്. താമര ചിഹ്നത്തില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കുമെന്ന് എസ്ബിഎസ്പി അറിയിച്ചു. ബിജെപി സമ്മതിച്ചില്ല. ഇതോടെ ഉടക്കുകയായിരുന്നു.

നിഷാദ് പാര്‍ട്ടിക്ക് പരിഗണന

നിഷാദ് പാര്‍ട്ടിക്ക് പരിഗണന

നിഷാദ് പാര്‍ട്ടിയെ ബിജെപി അടുത്തിടെ സഖ്യത്തിലെടുത്തിരുന്നു. നിഷാദ് പാര്‍ട്ടിയെക്കാള്‍ ശക്തരാണ് തങ്ങളെന്ന് എസ്ബിഎസ്പി നേതാവ് അരുണ്‍ രാജ്ബാര്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിഷാദ് പാര്‍ട്ടിക്കും എസ്ബിഎസ്പിക്കും ലഭിച്ച വോട്ടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അരുണ്‍ പറഞ്ഞു.

സൗദി അടിമുടി മാറുന്നു; സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഇല്ലാതാകും, പുതിയ ഇഖാമ വിവരങ്ങള്‍ പുറത്ത്സൗദി അടിമുടി മാറുന്നു; സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഇല്ലാതാകും, പുതിയ ഇഖാമ വിവരങ്ങള്‍ പുറത്ത്

English summary
Shocking to BJP...it’s ally in UP goes alone for Lok Sabha polls, Contest 13 seats in last two Phase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X