Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹപാഠിയെ പീഡിപ്പിക്കുന്ന ദൃശ്യം വൈറലാകുന്നു

ദില്ലി: രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സഹപാഠിയായ മറ്റൊരു വിദ്യാര്‍ത്ഥിയെ ശാരീരികമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സ്മാര്‍ട് ഫോണ്‍ ആപ്പായ വാട്‌സ് ആപ്പിലൂടെ വൈറലാകുന്നു.

ദില്ലി നഗരത്തിലെ പ്രമുഖ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്കാണ് വാട്‌സ് ആപ്പിലൂടെ വൈറലാകുന്നത്. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

bullied

വസന്ത് വിഹാറിലുള്ള മോഡേര്‍ണ്‍ സ്‌കൂളിലാണ് സംഭവം. രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സഹപാഠിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. മര്‍ദ്ദിക്കുന്നതിനൊപ്പം കേട്ടാലറയ്ക്കുന്ന തെറിയും പറയുന്നുണ്ട്.

ഈ വിദ്യാര്‍ത്ഥികളുടെ സഹപാഠികളിലൊരാള്‍ തന്നെയാണ് ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടും ഇങ്ങനെ ഒരു ദൃശ്യം വൈറലാകുന്നതിനെ കുറിച്ച് മനേജ്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടിച്ചുണ്ട്.

സംഭവത്തില്‍ സഹപാഠിയെ മര്‍ദ്ദിച്ച രണ്ട് വിദ്യാര്‍ത്ഥികളെയും സ്‌കൂളില്‍ നിന്ന് പുറത്താക്കി എന്നാണ് അറിയുന്നത്. വിഷയത്തെ കുറിച്ച് പ്രത്യേക ചര്‍ച്ചയ്ക്ക വേണ്ടി സ്‌കൂളില്‍ പി ടി എ യോഗം വിളിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+