കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികളെ സ്റ്റീല്‍ ചവര്‍വീപ്പകള്‍കൊണ്ട് ജനക്കൂട്ടം തല്ലി ചതച്ചു; കണ്ടാല്‍ ഞെട്ടുന്ന ക്രൂരത!!

  • By Akshay
Google Oneindia Malayalam News

ദില്ലി: നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ജനക്കൂട്ടം തല്ലി ചതച്ചു. വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. ദില്ലിയിലെ ഗ്രേറ്റര്‍ നോയിഡയിലെ മാളിലാണ് സംഭവം. മയക്കുമരുന്നിന് അടിമപ്പെട്ട് പ്ലസ്ടു വിദ്യാര്‍ത്ഥി മരണപ്പെട്ടതിന് കാരണാക്കാരെന്ന് ആരോപിച്ചാണ് നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ജനകൂട്ടം ആക്രമിച്ചത്.

അന്‍സാല്‍ പ്ലാസയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ച ദൃശ്യം ഫെയ്‌സ്ബുക്കിലൂടെ ഇന്ത്യയിലെ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് പുറത്തുവിട്ടിരിക്കുന്നത്. ആക്രമികളുടെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൈകള്‍ കൊണ്ട് പ്രതിരോധം തീര്‍ത്ത് നിലത്ത് ഇഴയുന്ന ആഫ്രിക്കന്‍ യുവാവാണ് വീഡിയോയില്‍. ക്രൂര മര്‍ദ്ദനമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്.

 തല്ലി ചതച്ചു

തല്ലി ചതച്ചു

കാഴ്ചക്കാരായി നിരവധി പേരുണ്ടെങ്കിലും ആരും തന്നെ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ത്യയാറായില്ല. കയ്യില്‍ കിട്ടിയതുകൊണ്ടെല്ലാം തല്ലി ചതയ്ക്കുകയായിരുന്നു ജന കൂട്ടം.

 കോളേജില്‍ നിരവധി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍

കോളേജില്‍ നിരവധി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍

ഗ്രേറ്റര്‍ നോയിഡയിലെ സര്‍വകലാശാലകളില്‍ നിരവധി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയാണ് നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടത്.

 സുഷമ സ്വരാജ്

സുഷമ സ്വരാജ്

ആക്രണത്തിന് ഇരയായ സാദിഖ് ബെല്ലോ എന്ന വിദ്യാര്‍ത്ഥി ട്വിറ്ററിലൂടെ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായം തേടിയിരുന്നു. 'ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്, ഉടന്‍ സഹായിക്കണം' എന്നുമായിരുന്നു വിദ്യാര്‍ത്ഥിയുടെ ട്വീറ്റ്.

വീഡിയോ

സ്റ്റീല്‍ ചവറ്റുവീപ്പകള്‍ കൊണ്ട് ആഫ്രിക്കക്കാരെ വളഞ്ഞിട്ട് തല്ലുന്നതാണ് 1.22 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍.

English summary
In a disturbing video that has emerged amid a rash of racist attacks on Africans in Greater Noida near Delhi, a man is kicked, punched and beaten with steel dustbins by a large group at a mall.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X