നടന്നു പോകുന്നതിനിടെ യുവതിയെ കത്തികൊണ്ട് കുത്തി; കഴുത്തറക്കാന്‍ ശ്രമിച്ചു, വീഡിയോ കാണാം
നടന്നുപോകുന്ന യുവതിയുടെ പുറകിലൂടെ വന്ന യുവാവ് യുവതിയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും നിലത്തുവീണ യുവതിയെ തുടര്‍ച്ചയായി കുത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ദില്ലി: പട്ടാപ്പകല്‍ യുവാവ് യുവതിയെ കുത്തി കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മേഘാലയ സ്വദേശി പിങ്കിയെ ജിതേന്ദ്ര ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ജിതേന്ദ്രയെ പോലീസ് പിടികൂടിയിരുന്നു.
ഗുഡ്ഗാവിലെ എംജി റോഡ് മെട്രോ സ്‌റ്റേഷനിലായിരുന്നു സംഭവം. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നതെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തു വിടുന്നത്. നടന്നുപോകുന്ന യുവതിയുടെ പുറകിലൂടെ വന്ന യുവാവ് യുവതിയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും നിലത്തുവീണ യുവതിയെ തുടര്‍ച്ചയായി കുത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

മേഘാലയ സ്വദേശിയായ പിങ്കിയുടെ ശരീരത്തില്‍ 30 ഓളം തവണ കുത്തേറ്റിരുന്നു. രക്ഷിക്കാന്‍ വരുന്നവരെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നതും ആളുകള്‍ പിന്‍വലിയുന്നതും സിസിടിവിയില്‍ കാണാം.












Click it and Unblock the Notifications