പ്യൂമയുടെ 300 കോടി ഓഫര്‍ പുഷ്പം പോലെ തട്ടിക്കളഞ്ഞ് കോലി, 110 കോടിയുടെ കരാറും അവസാനിപ്പിച്ചു!
വിരാട് കോഹ്ലി ഒരു മുന്‍നിര ക്രിക്കറ്റ് താരം മാത്രമല്ല. ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റികളില്‍ ഒരാളുമാണ്. അതിനാല്‍ തന്നെ ലോകോത്തര ബ്രാന്‍ഡുകളുടെ പരസ്യമോഡലുമാണ് താരം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ബ്രാന്‍ഡ് അംബാസഡറാണ് അദ്ദേഹം. ഓരോ ബ്രാന്‍ഡ് ഡീലിനും, സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റിനും പോലും അദ്ദേഹം കോടിക്കണക്കിന് രൂപയാണ് ഈടാക്കുന്നത്.
ലോകത്തെ തന്നെ നിരവധി വലിയ കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കോലിയുമായി സഹകരിക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെ കോലി തന്റെ എല്ലാ ബ്രാന്‍ഡ് പരസ്യങ്ങളും ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്ന് നീക്കം ചെയ്തിരുന്നു. സ്വന്തം ബ്രാന്‍ഡായ വണ്‍8 നെക്കുറിച്ചുള്ള പോസ്റ്റുകളും വ്യക്തിഗത ഫോട്ടോകളും മാത്രമാണ് തന്റെ അക്കൗണ്ടില്‍ താരം അവശേഷിപ്പിച്ചിരിക്കുന്നത്.

ഈ പെട്ടെന്നുള്ള മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ എട്ട് വര്‍ഷമായി പ്യൂമയുമായി കോലിക്കുണ്ടായിരുന്ന കരാര്‍ അവസാനിപ്പിച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എട്ട് വര്‍ഷത്തേക്ക് 2017 ല്‍ 110 കോടി രൂപയുടെ കരാറില്‍ കോലി ഒപ്പു വെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 300 കോടി രൂപയുടെ പ്യൂമയുടെ പുതുക്കിയ ഓഫര്‍ താരം നിരസിച്ചു എന്നാണ് റിപ്പോര്‍ട്ട്.
പ്യൂമ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് തുടരാന്‍ ആഗ്രഹിച്ചെങ്കിലും കരാര്‍ പുതുക്കേണ്ടതില്ലെന്ന് കോലി തീരുമാനിക്കുകയായിരുന്നു. വിരാട് കോലിയുമായുള്ള ദീര്‍ഘകാല പങ്കാളിത്തം അവസാനിപ്പിച്ചതായി സ്പോര്‍ട്സ് ബ്രാന്‍ഡായ പ്യൂമ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി വര്‍ഷങ്ങളായി, നിരവധി മികച്ച കാമ്പെയ്നുകളിലൂടെയും സഹകരണങ്ങളിലൂടെയും അദ്ദേഹവുമായി മികച്ച ബന്ധം സ്ഥാപിക്കാനായി എന്ന് പ്യൂമ വക്താവ് അറിയിച്ചു.
ഒരു സ്പോര്‍ട്സ് ബ്രാന്‍ഡ് എന്ന നിലയില്‍, പ്യൂമ അടുത്ത തലമുറയിലെ അത്ലറ്റുകളില് സജീവമായി നിക്ഷേപം നടത്തുകയും ഇന്ത്യയിലെ സ്പോര്‍ട്സ് ആവാസവ്യവസ്ഥയുടെ ഭാവി ആക്രമണാത്മകമായി കെട്ടിപ്പടുക്കുകയും ചെയ്യും എന്നും പ്യൂമ വക്താവ് പറഞ്ഞു. കോലി ഇപ്പോള്‍ അജിലറ്റാസ് എന്ന പുതിയ ഇന്ത്യന്‍ സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡുമായി സഹകരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
2023 ല്‍ ആരംഭിച്ച ഈ കമ്പനി പ്യൂമ ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന അഭിഷേക് ഗാംഗുലി സ്ഥാപിച്ചതാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ജനപ്രിയ ഇറ്റാലിയന്‍ ബ്രാന്‍ഡായ ലോട്ടോയുടെ അവകാശവും അജിലറ്റാസിന് സ്വന്തമാണ്. ന്നാല് കോലി അജിലിതസിനെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അദ്ദേഹം ഒരു നിക്ഷേപകനായി മാറുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ ബ്രാന്‍ഡായ വണ്‍8 ഇനി അജിലറ്റാസിന് കീഴില്‍ വളരും. വണ്‍8 ന് പുതിയൊരു രൂപം നല്‍കാനും കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാനും ബ്രാന്‍ഡ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതികളുണ്ട്. ഇന്ത്യയില്‍ നിന്ന് ഒരു വലിയ ആഗോള ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ വിരാട് കോലി ആഗ്രഹിക്കുന്നു എന്നാണ് വിവരം. ഇന്ത്യയ്ക്ക് സ്വന്തമായി ഒരു പ്രശസ്തമായ സ്പോര്‍ട്സ് വെയര്‍ കമ്പനി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications