Get Updates
Get notified of breaking news, exclusive insights, and must-see stories!

കനയ്യ കുമാറിനു നേരെ ഷൂ ഏറ്

ഹൈദരാബാദ്: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ ഷൂ എറിഞ്ഞു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ സുന്ദര വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഭരണ ഘടനാ അവകാശങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു സംഭവം.

കനയ്യയെ പോലെ ദേശ വിരുദ്ധരായവരെ സംസാര്ക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപെട്ടായിരുന്നു പ്രതിഷേധം. ഇയാളെ പോലീസിനു കൈമാറി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് കനയ്യ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ എത്തിയത്.

Kanhaiya Kumar

കനയ്യ സംസാരിക്കുന്നതിനിയെ വേദിയിലുള്ള ഒരാള്‍ ഷൂ എറിയുകയായിരുന്നു. നിങ്ങള്‍ എന്തു വേമമെങ്കിലും ചെയ്‌തോളു ഇതൊന്നും കണ്ട് ഞാന്‍ ഭയപ്പെടില്ല എന്നായിരുന്നു കനയ്യയുടെ മറുപടി. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ആക്രമണം നേരിടുകയാമെന്ന് കനയ്യ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

രോഹിത് വെമുല പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ജെഎന്‍യു സംബവം എന്‍ഡിഎ സര്‍ക്കാര്‍ കുത്തി പൊക്കിയതെന്നും കനയ്യ ആരോപിച്ചു. തങ്ങളാണോ അതോ സര്‍ക്കാറാണോ രാഷ്ട്രീയം കളിക്കുന്നതെന്ന് കന്നയ്യ ചോദിച്ചു. സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശം തകര്‍ക്കാനുള്ള മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണിതെന്നും കനയ്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+