സൈനീകര്‍ കൊല്ലപ്പെട്ടിട്ടും ആദരാഞ്ജലികള്‍ അര്‍പ്പിച്ചില്ല; രാഹുല്‍ഗാന്ധിക്ക് ചെരുപ്പേറ്
സീതാപുര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ചെരുപ്പേറ്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സീതാപുരില്‍ നടത്തിയ റോഡ്‌ഷോയ്ക്കിടെയാണ് രാഹുല്‍ഗാന്ധിക്ക് നേരെ ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ചെരിപ്പെറിഞ്ഞത്.
ഉറി ഭീകരാക്രമണത്തില്‍ 18 സൈനീകര്‍ കൊല്ലപ്പെട്ടിട്ടും അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാതെ റാലി നടത്തിയതില്‍ പ്രതിഷേധിച്ചാണ് ചെരുപ്പെറിഞ്ഞത്. തുറന്ന വാഹനത്തില്‍ രാഹുല്‍ ജനങ്ങളെ അഭിവാദ്യം ചെയ്ത് കടന്നു പോകുന്നതിനിടെ അനൂപ് മിശ്ര എന്നയാള്‍ വാഹനത്തിന് നേരെ ചെരിപ്പ് വലിച്ചെറിയുകയായിരുന്നു.

രാഹുലിന്റെ ദേഹത്ത് ചെരിപ്പ് കൊണ്ടില്ല. ഇയാളെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെരുപ്പേറില്‍ രാഷ്ട്രീയ പ്രേരണയില്ലെന്ന് പോലീസ് പറഞ്ഞു. അനൂപ് മിശ്രയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.












Click it and Unblock the Notifications