പ്രിയ താരത്തിന് ചെരുപ്പുണ്ടാക്കി; ആരാധകന്‍ പുലിവാല് പിടിച്ചു
ഇസ്ലാമാബാദ്: പ്രിയ താരത്തിന് വേണ്ടി ചെരിപ്പുണ്ടാക്കിയ ആരാധകന്‍ പുലിവാല് പിട്ടു. ചെരുപ്പുണ്ടാക്കിയത് മാന്‍ തോലുകൊണ്ടാണെന്നു മാത്രം. പ്രിയ താരത്തിന് വേണ്ടി മാന്‍ തോലുകൊണ്ട് ചെരുപ്പുണ്ടാക്കുന്നു എന്ന എഫ്ബി പോസ്റ്റാണ് ആരാധകനെ കുടുക്കിയത്.
കിങ് ഖാന്‍ ഷാരൂഖിന് വേണ്ടിയാണ് മാന്‍ തോലുകൊണ്ട് ആരാധകന്‍ ചെരുപ്പുണ്ടാക്കിയത്. അടക്കാനാകാത്ത സന്തോഷത്തെ തുടര്‍ന്നാണ് ഇയാള്‍ ഇത്തരമൊരു പോസ്റ്റിട്ട് സുഹൃത്തുക്കളോട് ഇക്കാര്യം പങ്കുവച്ചത്. എന്നാല്‍ ചെരിപ്പ് നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഇയാളെ തേടി പോലീസ് എത്തുകയായിരുന്നു.

എന്നാല്‍ ചെരിപ്പ് മാന്‍ തോലുകൊണ്ട് നിര്‍മ്മിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വാര്‍ത്തയോടൊപ്പം വനം വകുപ്പും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ചെരിപ്പ് മാന്‍തോലുകൊണ്ടാണെന്ന് തെളിഞ്ഞാല്‍ വനം വകുപ്പിന്റെ നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുക്കും.












Click it and Unblock the Notifications