കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ഭയമില്ലാതെ റോഡ് ഷോ നടത്തി ബിജെപി, പിന്നാലെ ചെരിപ്പേറ്, വിജയ് വര്‍ഗീയക്ക് നാണക്കേട്!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിയെ വെല്ലുവിളിച്ച് ബിജെപി നടത്തിയ റോഡ് ഷോയില്‍ ചെരിപ്പേറ്. ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗീയയുടെയും മുകുള്‍ റോയിയുടെയും വാഹനങ്ങള്‍ക്ക് നേരെയാണ് ഷൂ എറിഞ്ഞത്. നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം ഇതേ രീതിയില്‍ ഉണ്ടായിരുന്നു. അന്ന് ബിജെപി ദേശീയ നേതാക്കള്‍ ഒന്നടങ്കം ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം വരെ തേടിയിരുന്നു. മമതയ്‌ക്കെതിരെ ഇത് ആയുധമാക്കുകയും ചെയ്തിരുന്നു.

1

ബിജെപി ദക്ഷിണ കൊല്‍ക്കത്തയിലാണ് റോഡ് ഷോ നടത്തുന്നത്. എന്നാല്‍ പോലീസ് ഈ റാലിക്ക് അനുമതി നല്‍കിയിട്ടില്ല. കൈലാഷ് വിജയ് വര്‍ഗീയയുടെ നേതൃത്വത്തിലാണ് റോഡ് ഷോ നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട നേതാക്കളുടെ ശക്തി പ്രകടനവും ഈ റോഡ് ഷോയിലുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ബിജെപിയുടെ കൊല്‍ക്കത്ത സോണ്‍ നിരീക്ഷനായ സോവന്‍ ചാറ്റര്‍ജി റോഡ് ഷോയില്‍ പങ്കെടുക്കുമെന്ന് കരുതിയെങ്കിലും, വിട്ടുനില്‍ക്കുകയാണ് ചെയ്തത്.

സോവന്‍ ചാറ്റര്‍ജി മുന്‍ തൃണമൂല്‍ നേതാവും കൊല്‍ക്കത്ത മേയറുമാണ്. മമതയുടെ വിശ്വസ്തനായിരുന്ന ചാറ്റര്‍ജി അവരോട് ഇടഞ്ഞാണ് ബിജെപിയിലെത്തിയത്. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ചാറ്റര്‍ജിക്ക് അടക്കം പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. സോവന്‍ ചാറ്റര്‍ജി ഈ റോഡ് ഷോ നയിക്കുമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞിരുന്നു. കിഡ്ഡര്‍പൂരില്‍ നിന്ന് സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബിജെപി ആസ്ഥാനം വരെയാണ് റാലി. ഇത് സമാധാനപരമായിരിക്കുമെന്നും ഘോഷ് ഉറപ്പ് നല്‍കിയിരുന്നത്.

പോലീസ് അനുമതി നല്‍കില്ലെന്ന് ഉറപ്പായിരുന്നുവെന്ന് ദിലീപ് ഘോഷ് പറഞ്ഞു. സോവന്‍ ചാറ്റര്‍ജിയെ പുതിയ പദവിയിലേക്ക് സ്വാഗതം ചെയ്യാനാണ് ഈ റാലിയെന്നാണ് ഘോഷ് പറഞ്ഞിരുന്നത്. ഗതാഗത തടസ്സമുണ്ടാക്കുമെന്ന് പറഞ്ഞാണ് പോലീസ് ഇത് തടഞ്ഞത്. അതേസമയം മമതാ ബാനര്‍ജി ബിജെപിയെ പരമാവധി തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കടുത്ത പ്രചാരണങ്ങളിലൂടെ ബിജെപി മമതയെ വെല്ലുവിളിക്കുകയാണ്. പ്രമുഖ നേതാക്കള്‍ നേരത്തെ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത് മമതയെ പ്രതിരോധത്തിലാക്കിയിരുന്നു.

Recommended Video

cmsvideo
വാക്‌സിനിൽ മുൻഗണന വേണമെന്ന് സംസ്ഥാനം | Oneindia Malayalam

English summary
shoes throw at bjp leader kailash vijayvargiya's vehicle at bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X