കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചാല്‍ വെടിവെച്ച് കൊല്ലണം... മോദി നിയമം കൊണ്ടുവരണമെന്ന് ബിജെപി മന്ത്രി

Google Oneindia Malayalam News

ബംഗളൂരു: രാജ്യദ്രോഹ മുദ്രാവാക്യ വിളിക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന വിവാദ പരാമര്‍ശവുമായി കര്‍ണാടക മന്ത്രി ബിസി പാട്ടീല്‍. കഴിഞ്ഞ ദിവസം സിഎഎ വിരുദ്ധ റാലിയില്‍ അമൂല്യ എന്ന പെണ്‍കുട്ടി പാക് അനുകൂല പരാമര്‍ശം നടത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇത്തരക്കാരെ വെടിവെച്ച് കൊല്ലുന്നതിനായി നിയമം കൊണ്ടുവരണമെന്നും പാട്ടീല്‍ ആവശ്യപ്പെട്ടു. പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുന്നവരെ അത്തരത്തിലാണ് നേരിടേണ്ടതെന്നും കര്‍ണാടക കൃഷി മന്ത്രി കൂടിയായ പാട്ടീല്‍ പറഞ്ഞു.

1

ഇന്ത്യയില്‍ രാജ്യദ്രോഹികളെ നേരിടാന്‍ നിയമം കൊണ്ടുവരേണ്ടതുണ്ട്. രാജ്യദ്രോഹ പരാമര്‍ശം നടത്തുന്നവരെ ആ നിമിഷം വെടിവെച്ച് കൊല്ലണം. അത് നമ്മുടെ രാജ്യത്ത് ഇപ്പോഴില്ല. അത് കാരണം ഇന്ത്യാ വിരുദ്ധവും, പാകിസ്താന്‍ അനുകൂലവുമായ പ്രസ്താവനകള്‍ വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യദ്രോഹികളെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ശക്തമായ നിയമം കൊണ്ടുവരാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ ഭക്ഷണം, വെള്ളം, വായു, എന്നിവയാണ് ഈ രാജ്യദ്രോഹികള്‍ ഉപയോഗിക്കുന്നത്. പാകിസ്താന്‍ സിന്ദാബാദ് വിളിച്ച് കൊണ്ട് അവര്‍ എന്തിനാണ് ഇന്ത്യയില്‍ ജീവിക്കുന്നത്. ചൈനയില്‍ ജനങ്ങള്‍ക്ക് സ്വന്തം രാജ്യത്തിനെതിരെ സംസാരിക്കാന്‍ പോലും ഭയമാണ്. ഇത്തരം നിയമങ്ങള്‍ രാജ്യദ്രോഹികള്‍ക്കെതിരെ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ അമൂല്യക്കെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

നേരത്തെ കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ അമൂല്യക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. അതേസമയം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് നേരത്തെ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറും പറഞ്ഞിരുന്നു. താക്കൂറിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണം എന്ന മുദ്രാവാക്യവും ഉയര്‍ന്നിരുന്നു.

വസ്ത്രധാരണത്തില്‍ അമ്പരിപ്പിച്ച് ഇവാന്‍ക, ചുവപ്പും നീലയും ചേര്‍ന്ന വസ്ത്രത്തിന്റെ വില ഞെട്ടിക്കും!!വസ്ത്രധാരണത്തില്‍ അമ്പരിപ്പിച്ച് ഇവാന്‍ക, ചുവപ്പും നീലയും ചേര്‍ന്ന വസ്ത്രത്തിന്റെ വില ഞെട്ടിക്കും!!

English summary
Shoot at sight those who speak ill of india says karnataka minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X