കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹീന്‍ബാഗില്‍ വീണ്ടും ഗോലി മാരോ മുദ്രാവാക്യം... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു, കനത്ത സുരക്ഷ!!

Google Oneindia Malayalam News

ദില്ലി: ഷഹീന്‍ബാഗില്‍ വീണ്ടും പ്രകോപനപരമായ മുദ്രവാക്യം. ഇവിടേക്ക് ഒരു കൂട്ടം നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് ഗോലി മാരോ മുദ്രാവാക്യങ്ങള്‍ വീണ്ടും ഉയര്‍ന്നത്. നൂറിലധികം പ്രദേശവാസികളായ സ്ത്രീകള്‍ അനിശ്ചിതകാല സമരത്തിലാണ് ഉള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന തരത്തിലായിരുന്നു ബിജെപി നേതാക്കള്‍ പ്രസംഗിച്ചത്. കഴിഞ്ഞ ദിവസം അക്രമി ആകാശത്തേക്ക് ഇവിടെ വെച്ച് വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

1

ഇന്ന് രാവിലെ വലിയൊരു കൂട്ടം പ്രതിഷേധക്കാര്‍ ഷഹീന്‍ബാഗില്‍ തടിച്ച കൂടുകയും പ്രതിഷേധക്കാരോട് റോഡില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വന്ദേമാതരം മുഴക്കി എത്തിയ സംഘം പിന്നാലെ ദേശദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ലെഫ്. ഗവര്‍ണര്‍ പുറത്തുനിന്നുള്ളവരെ ഇങ്ങോട്ട് പ്രവേശിപ്പിക്കരുതെന്നും, പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഏതൊരാളെയും പ്രതിഷേധ സ്ഥലത്തേക്ക് കടത്തിവിടാവൂ എന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം പ്രകോപന മുദ്രാവാക്യം വിളിച്ച കുറച്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. എന്നാല്‍ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേമായിട്ടില്ല. ഇപ്പോഴും ചിലര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നുണ്ട്. ജാമിയക്ക പിന്നാലെയാണ് ഷഹീന്‍ബാഗിലും വെടിവെപ്പ് ഉണ്ടായത്. ഇവര്‍ തീവ്ര ഹിന്ദു ആശയങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരാണെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം ജയ് ശ്രീറാം വിളിച്ചാണ് കപില്‍ ഗുജ്ജാര്‍ എന്ന അക്രമി വെടിയുതിര്‍ത്തത്. ഹിന്ദുക്കള്‍ക്ക് മാത്രമാണ് ഈ രാജ്യത്ത് എന്തെങ്കിലും പറയാനുള്ള അവകാശമുള്ളതെന്നും, ബാക്കിയുള്ളവര്‍ക്ക അതൊന്നുമില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. നേരത്തെ ഹിന്ദു സേന എന്ന തീവ്ര സംഘടനയും പൗരത്വ നിയമ പ്രക്ഷോഭകരെ ഷഹീന്‍ബാഗില്‍ നിന്ന് ഒഴിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഇവരെ ജിഹാദികള്‍ എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇവര്‍ അക്കാര്യം പിന്നീട് തള്ളിക്കളഞ്ഞു.

സൗജന്യ ബസ് യാത്ര മുതല്‍ സൗജന്യ വിദ്യാഭ്യാസം വരെ, ദില്ലിയില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇങ്ങനെസൗജന്യ ബസ് യാത്ര മുതല്‍ സൗജന്യ വിദ്യാഭ്യാസം വരെ, ദില്ലിയില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇങ്ങനെ

English summary
shoot the traitors chants in shaheen bagh security beefed up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X